11
July 2020 - 10:45 pm IST

Download Our Mobile App

Other news

Tamil Nadu, Tom Joseph, Volleyball

സ്വ​ര്‍ണം റാ​ഞ്ചി ത​മി​ഴ്‌​നാ​ട്

Published:02 June 2020

# ടോം ജോസഫ്

 കേ​ര​ള​ത്തി​ന്‍റെ മെ​യി​ന്‍ സി​ക്‌​സി​ല്‍ ക​പി​ല്‍, രാ​കേ​ഷ്, രാ​ജീ​വ്, അ​സീ​സ്, ശ്യാം​ജി, കി​ര​ണ്‍, ഞാ​ന്‍ എ​ന്നി​വ​രാ​യി​രു​ന്നു ക​ളി​ച്ച​ത്. കേ​ര​ള​ത്തി​ന്‍റെ സൈ​ഡ് ബെ​ഞ്ചും ശ​ക്ത​മാ​യി​രു​ന്നു. സ​ന്തോ​ഷ്, അ​ന്‍സാ​ര്‍, സാ​യൂ​ജ് എ​ന്നി​വ​രെ​ല്ലാം അ​വ​സ​ര​ത്തി​നൊ​ത​ത്തു​യ​രാ​ന്‍ കെ​ല്പു​ള്ള​വ​ര്‍

സ്വ​ര്‍ണം റാ​ഞ്ചി ത​മി​ഴ്‌​നാ​ട്ക​രു​ത്ത​രാ​യ താ​ര​ങ്ങ​ളും ടീ​മും അ​ണി​നി​ര​ന്ന ദേ​ശീ​യ ഗെ​യിം​സാ​യി​രു​ന്നു റാ​ഞ്ചി​യി​ലേ​ത്. ശ​ക്ത​മാ​യ ഗ്രൂ​പ്പി​ലെ ഓ​രോ മ​ത്സ​ര​വും നി​ര്‍ണാ​യ​ക​മാ​കു​മെ​ന്ന് അ​റി​യാ​മാ​യി​രു​ന്നു. ആ​ദ്യ​മ​ത്സ​രം ഒ​എ​ന്‍ജി​സി താ​ര​ങ്ങ​ള്‍ അ​ണി​നി​ര​ക്കു​ന്ന ഉ​ത്ത​രാ​ഖ​ണ്ഡ്. മു​മ്പ് റാ​യ്പൂ​ര്‍ ന​ട​ന്ന ദേ​ശീ​യ വോ​ളി ചാം​പ്യ​ന്‍ഷി​പ്പി​ല്‍ ഇ​വ​രെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു കേ​ര​ളം ക​പ്പ​ടി​ച്ച​ത്. മ​ത്സ​ര​ത്തി​നാ​യി സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി. അ​റൂ​നൂ​റി​ലേ​റെ പേ​ര്‍ക്ക് ഇ​രി​ക്കാ​വു​ന്ന ഗാ​ല​റി നി​റ​ഞ്ഞു ക​വി​ഞ്ഞി​രു​ന്നു.  കേ​ര​ള​ത്തി​ന്‍റെ മെ​യി​ന്‍ സി​ക്‌​സി​ല്‍ ക​പി​ല്‍, രാ​കേ​ഷ്, രാ​ജീ​വ്, അ​സീ​സ്, ശ്യാം​ജി, കി​ര​ണ്‍, ഞാ​ന്‍ എ​ന്നി​വ​രാ​യി​രു​ന്നു ക​ളി​ച്ച​ത്. കേ​ര​ള​ത്തി​ന്‍റെ സൈ​ഡ് ബെ​ഞ്ചും ശ​ക്ത​മാ​യി​രു​ന്നു. സ​ന്തോ​ഷ്, അ​ന്‍സാ​ര്‍, സാ​യൂ​ജ് എ​ന്നി​വ​രെ​ല്ലാം അ​വ​സ​ര​ത്തി​നൊ​ത​ത്തു​യ​രാ​ന്‍ കെ​ല്പു​ള്ള​വ​ര്‍. ഉ​ത്ത​രാ​ഖ​ണ്ഡ് ടീ​മി​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​ലെ വെ​ടി​ക്കെ​ട്ട് താ​ര​ങ്ങ​ളാ​യ സു​ബ്ബാ​റാ​വു, അ​വ​നീ​ഷ്, കാ​മ​രാ​ജ്, അ​ഭി​ജി​ത് അ​ട​ങ്ങി​യ ഒഎൻജിസി ക​ളി​ക്കാ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. വ​ള​രെ ശ​ക്ത​മാ​യ കേ​ര​ള ടീ​മി​ല്‍ അ​സീ​സ്, സാ​യൂ​ജ്, രാ​ജീ​വ്, കി​ര​ണ്‍ ഞാ​ന്‍ അ​ട​ക്ക​മു​ള്ള ആ​ജ​ഇ​ഘ ക​ളി​ക്കാ​രും പ​രി​ച​യ​സ​മ്പ​ന്ന​നാ​യ സെ​റ്റ​ര്‍ ക​പി​ല്‍ദേ​വും ഉ​ണ്ടാ​യി​രു​ന്ന​ത് അ​വ​രെ ഭ​യ​പ്പെ​ടു​ത്തു​ന്ന ഘ​ട​ക​മാ​യി​രു​ന്നു. പെ​ട്രോ​ളി​യം ടീ​മു​ക​ളു​ടെ ചാം​പ്യ​ന്‍ഷി​പ്പു​ക​ളി​ല്‍  ബിപിസിഎൽ ടീം ഒഎൻജിസി ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​റു​ണ്ടാ​യി​രു​ന്നു.

 മ​ത്സ​ര​ത്തി​നാ​യി ഇ​രു​ടീ​മും റി​പ്പോ​ര്‍ട്ട് ചെ​യ്തു. ടീ​മു​ക​ള്‍ വാം ​അ​പ്പ് ചെ​യ്തു, ട്രെ​യ​ല്‍ അ​ടി​ച്ചു. മി​ക​ച്ച ട്ര​യ​ല്‍ അ​ടി​ക​ളി​ലൂ​ടെ ആ​രാ​ധ​ക പ്രീ​തി നേ​ടാ​ന്‍ കേ​ര​ള​ത്തി​നാ​യി. മ​ത്സ​രം തു​ട​ങ്ങാ​നു​ള്ള വി​സി​ല്‍ മു​ഴ​ങ്ങി. വ​ള​രെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ഞ​ങ്ങ​ള്‍ ക​ളി​ക്കാ​നി​റ​ങ്ങി. ആ​ദ്യ പോ​യി​ന്‍റ് കേ​ര​ള​ത്തി​ന്. പി​ന്നീ​ട് ഇ​രു​ടീ​മും ഒ​പ്പ​ത​ത്തി​നൊ​പ്പം മു​ന്നേ​റി. ആ​ദ്യ​സെ​റ്റി​ല്‍ പോ​യി​ന്‍റ് 15-15 എ​ന്ന നി​ല​യി​ല്‍ നി​ല്‍ക്കു​മ്പോ​ള്‍ കേ​ര​ള കോ​ച്ച് ടൈം ​ഔ​ട്ട് വി​ളി​ച്ചു. ഞ​ങ്ങ​ള്‍ എ​ല്ലാ​വ​രും കോ​ച്ചി​ന്‍റെ അ​ടു​ത്ത് ചെ​ന്നു. ഉ​ത്ത​രാ​ഖ​ണ്ഡ് ടീ​മി​ന്‍റെ അ​റ്റാ​ക്കി​ങ് രീ​തി​യും ബ്ലോ​ക്കി​ങ് രീ​തി​യും മ​റ്റു​മെ​ല്ലാം വ്യ​ക്ത​മാ​യി മ​ന​സ്സി​ലാ​ക്കി കൊ​ണ്ട് അ​ത് നേ​രി​ടാ​നു​ള്ള ചി​ല ടെ​ക്‌​നി​ക്കു​ക​ള്‍ ഞ​ങ്ങ​ള്‍ക്കു സാ​ര്‍ പ​റ​ഞ്ഞു​ത​ന​ന്നു. വീ​ണ്ടും കോ​ര്‍ട്ടി​ലേ​ക്കി​റ​ങ്ങി. 

കോ​ച്ച് പ​റ​ഞ്ഞ നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് ഞ​ങ്ങ​ള്‍ മി​ക​ച്ച ക​ളി​യു​മാ​യി മു​ന്നേ​റി. ഇ​തോ​ടെ ഉ​ത​ത്ത​രാ​ഖ​ണ്ഡ് പ​ത​റി. ആ​ദ്യ സെ​റ്റ് കേ​ര​ള​ത്തി​ന്. ര​ണ്ടാം സെ​റ്റി​ലും മൂ​ന്നാം സെ​റ്റി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ന് കാ​ര്യ​മാ​യി ഒ​ന്നി​നും സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ ദേ​ശീ​യ ഗെ​യിം​സി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ കേ​ര​ള​ത്തി​നു വി​ജ​യം. ശു​ഭ​സൂ​ ച​ന​യോ​ടെ കേ​ര​ളം അ​ര​ങ്ങേ​റി​യ​ത് ഏ​വ​രു​ടെ​യും ആ​ത്മ​വി​ശ്വാ​സം വ​ര്‍ധി​പ്പി​ച്ചു. ര​ണ്ടാ​മ​ത്തെ മ​ത്സ​രം സ​ര്‍വീ​സ​സ് ടീ​മി​നോ​ടാ​യി​രു​ന്നു. ഷി​ജാ​ സ് മു​ഹ​മ്മ​ദ്, ശ​ര​ത്ത്, ദി​നേ​ശ്, ഷി​ജു തു​ട​ങ്ങി​യ പ്ര​ഗ​ത്ഭ​രാ​യ മ​ല​യാ​ളി താ​ര​ങ്ങ​ള്‍ ആ​യി​രു​ന്നു സ​ര്‍വീ​സ​സ് ടീ​മി​ന്‍റെ ക​രു​ത്ത്. ഏ​ത് ടീ​മി​നോ​ടും പൊ​രു​തി​ക​ളി​ക്കു​ക എ​ന്ന ത​ന്ത്ര​മാ​യി​രു​ന്നു സ​ര്‍വീ​സ​സ് ടീ​മി​ന്‍റേ​ത്.  ഇ​രു​ടീ​മി​ലും മ​ല​യാ​ളി​ക​ള്‍ കൂ​ടു​ത​ലാ​യി ഉ​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ട് ഗാ​ല​റി​യി​ലും മ​ല​യാ​ളി സാ​ന്നി​ധ്യം ധാ​രാ​ള​മാ​യി പ്ര​ക​ട​മാ​യി​രു​ന്നു. ഇ​രു​ടീ​മി​നും ഈ ​മ​ത്സ​രം നി​ര്‍ണാ​യ​ക​മാ​ണ്. ആ​ദ്യ സെ​റ്റ് കേ​ര​ളം നേ​ടി​യ​പ്പോ​ള്‍ അ​ടി​ക്ക് തി​രി​ച്ച​ടി എ​ന്ന​പോ​ലെ ര​ണ്ടാ​മ​ത്തെ സെ​റ്റ് സ​ര്‍വീ​സ​സ് സ്വ​ന്ത​മാ​ക്കി. അ​തോ​ടെ മൂ​ന്നാ​മ​ത്തെ സെ​റ്റ് മ​ത്സ​രം തീ ​പാ​റു​ന്ന പോ​രാ​ട്ട​മാ​യി. ഷി​ജാ​സ് മു​ഹ​മ്മ​ദി​ന്‍റെ ക​ന​ത്ത പ്ര​തി​രോ​ധം കേ​ര​ള​ത്തി​നു വെ​ല്ലു​വി​ളി​യു​യ​ര്‍ത്തി​യെ​ങ്കി​ലും രാ​ഗേ​ഷി​ന്‍റെ​യും രാ​ജീ​വി​ന്‍റെ​യും ക​പി​ലി​ന്‍റെ​യും എ​ല്ലാം ക​ളി മി​ക​വി​ല്‍ മൂ​ന്നാം സെ​റ്റും കേ​ര​ളം നേ​ടി. നാ​ലാ​മ​ത്തെ സെ​റ്റി​ല്‍ സ​ന്തോ​ഷി​നെ ക​ളി​ക്കാ​നി​റ​ക്കി. ക​പി​ലി​ന്‍റെ സെ​റ്റി​ങ്ങി​ല്‍ സ​ന്തോ​ഷ് പ​ന്തു​ക​ള്‍ തീ​ര്‍ത്തു പോ​യി​ന്‍റു​ക​ള്‍ സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ ടീം ​കൂ​ടു​ത​ല്‍ സെ​റ്റാ​യി. അ​തു​കൊ​ണ്ടു​ത​ന്നെ കേ​ര​ള​ത്തി​ന്‍റെ മി​ക​വി​നെ മ​റി​ക​ട​ക്കാ​നു​ള്ള ശേ​ഷി സ​ര്‍വീ​സ​സി​നു ന​ഷ്ട​മാ​യി. 

ഇ​തോ​ടെ നാ​ലാം സെ​റ്റും കേ​ര​ളം സ്വ​ന്ത​മാ​ക്കി തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ജ​യ​മാ​ഘോ​ഷി​ച്ചു. പൂ​ളി​ലെ അ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ ഹ​രി​യാ​ന​യാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ എ​തി​രാ​ളി.  ഹ​രി​യാ​ന ടീ​മി​ല്‍ മി​ക​ച്ച താ​ര​ങ്ങ​ളാ​യ സ​ഞ്ജ​യ്, ദി​നേ​ശ്, ജി​ത്വ​ന്ത​ര്‍, സു​ര്‍ജി​ത് എ​ന്നി​വ​ര്‍ അ​ണി​നി​ര​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ക​രു​ത്തു​റ്റ ടീ​മാ​യി​രു​ന്നു ഹ​രി​യാ​ന. ര​ണ്ടു മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ച്ച തോ​ടെ കേ​ര​ള ടീ​മി​ലെ എ​ല്ലാ ക​ളി​ക്കാ​രും ഫോ​മി​ലാ​ണെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ല്‍ ഹ​രി​യാ​ന​യ്‌​ക്കെ​തി​രേ ഇ​റ​ങ്ങി. കേ​ര​ള​ത്തി​ന്‍റെ ഇ​ടി​വെ​ട്ട് സ്മാ​ഷു​ക​ളും ക​ന​ത്ത പ്ര​തി​രോ​ധ​ങ്ങ​ളും ശ​ക്ത​മാ​യ​തോ​ടെ നേ​രി​ട്ടു​ള്ള മൂ​ന്നു സെ​റ്റു​ക​ള്‍ക്ക് നാം ​വി​ജ​യി​ച്ചു. ഇ​തോ​ടെ പൂ​ള്‍ വി​ന്ന​റാ​യി കേ​ര​ളം സെ​മി​യി​ല്‍. ര​ണ്ടാ​മ​ത്തെ പൂ​ളി​ല്‍ ത​മി​ഴ്‌​നാ​ട് ടീം ​വി​ന്നേ​ഴ്‌​സും പ​ഞ്ചാ​ബ് ടീം ​റ​ണ്ണേ​ഴ്‌​സും ആ​യി​രു​ന്നു. 

സെ​മി​യി​ല്‍ കേ​ര​ള​ത്തി​ന്‍റെ എ​തി​രാ​ളി​യാ​യി ക​രു​ത്ത​രാ​യ പ​ഞ്ചാ​ബ് വ​ന്നു. പ​ഞ്ചാ​ബ് ടീ​മി​ല്‍ സൂ​ര​ജ്, മ​നോ​ജ്, ഗു​ര്‍വീ​ന്ദ​ര്‍ തു​ട​ങ്ങി​യ ഇ​ന്ത്യ​ന്‍ ടീ​മി​ലെ ഏ​റ്റ​വും പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ക​ളി​ക്കാ​രാ​യി​രു​ന​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. സെ​മി​യി​ല്‍ അ​ത്യ​ന്തം വാ​ശി​യേ​റി​യ മ​ത്സ​രം പ​ഞ്ചാ​ബു​മാ​യി അ​ര​ങ്ങേ​റി.​ഒ​പ്പ​ത്തി​നൊ​പ്പം എ​ന്നു​ത​ന്നെ പ​റ​യാം. ടീ​മി​ന്‍റെ പ്ര​ധാ​ന ബ്ലോ​ക്ക​റാ​യ രാ​ജീ​വ് പ​രു​ക്കു​ള്ള കൈ​യു​മാ​യാ​ണ് ഇ​റ​ങ്ങി​യ​ത്. ന​ല്ല ത​ണു​ത്ത കാ​ലാ​വ​സ്ഥ​യു​മാ​യി​രു​ന്നു അ​പ്പോ​ള്‍ റാ​ഞ്ചി​യി​ല്‍. വേ​ദ​ന ക​ടി​ച്ച​മ​ര്‍ത്തി ഇ​റ​ങ്ങി​യ രാ​ജീ​വ് ഓ​രോ ബ്ലോ​ക്ക് ക​ഴി​യു​മ്പോ​ഴും ഷോ​ള്‍ഡ​ര്‍ വി​ട്ടു​പോ​കു​ന്ന രീ​തി​യി​ലു​ള്ള  വേ​ദ​ന​യു​ടെ കാ​ര്യം എ​ന്നോ​ടു പ​റ​യു​മാ​യി​രു​ന്നു. ഞാ​ന്‍ ക​യ​റി​ക്കോ​ട്ടെ ടോ​മേ എ​ന്ന് ദ​യ​നീ​യ​മാ​യി ചോ​ദി​ക്കു​മാ​യി​രു​ന്നു. ഞാ​ന്‍ പ​റ​ഞ്ഞു, ന​മു​ക്ക് ജ​യി​ക്കേ​ണ്ടേ അ​തി​നു നീ ​കൂ​ടി വേ​ണം എ​ന്ന്. മി​ക​ച്ച ബ്ലോ​ക്ക​റാ​യ രാ​ജീ​വ് ക​യ​റി​പ്പോ​യാ​ല്‍ കാ​ര്യ​ങ്ങ​ള്‍ അ​വ​താ​ള​ത്തി​ലാ​കും എ​ന്നെ​നി​ക്ക​റി​യാം. അ​വ​ന്‍ ടീ​മി​ലു​ള്ള​തു​പോ​ലും എ​തി​ര്‍ ടീ​മി​ന് പേ​ടി​യാ​ണ്. സെ​മി​യി​ലും കേ​ര​ള​ത്തി​ന്‍റെ കു​തി​പ്പ് തു​ട​ര്‍ന്നു. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് പ​ഞ്ചാ​ബി​നെ മു​ട്ടു​കു​ത്തി​ച്ച് കേ​ര​ളം ഫൈ​ന​ലി​ല്‍. ആ ​സെ​മി​യി​ല്‍ കേ​ര​ളം വി​ജ​യി​ച്ച​ത് രാ​ജീ​വി​ന്‍റെ ക​ളി മി​ക​വ് കൊ​ണ്ടാ​ണ്. ര​ണ്ടാ​മ​ത്തെ സെ​മി ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ച്ച​ത് ന​മ്മു​ടെ അ​യ​ല്‍ക്കാ​രാ​യ ത​മി​ഴ്‌​നാ​ടാ​യി​രു​ന്നു. ക​രു​ത്ത​രു​ടെ വ​ലി​യ ഒ​രു​നി​ര ത​ന്നെ ത​മി​ഴ്‌​നാ​ടി​നു​ണ്ടാ​യി​രു​ന്നു. ഉ​ക്ര​പാ​ണ്ഡ്്യ​ന്‍, കു​മ​ര​ന്‍, ഹാ​റൂ​ണ്‍ഖാ​ന്‍, ശി​വ​രാ​ജ​ന്‍, ജി​ന്‍സ​ണ്‍, ന​വീ​ന്‍ രാ​ജ, ന​ട​രാ​ജ​ന്‍ തു​ട​ങ്ങി​യ ഐഒബി ടീ​മി​ലെ ക​ളി​ക്കാ​രാ​യി​രു​ന്നു ത​മി​ഴ്‌​നാ​ടി​ന്‍റെ ക​രു​ത്ത്. 

അ​ങ്ങ​നെ ഞ​ങ്ങ​ള്‍ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​നാ​യി കോ​ര്‍ട്ടി​ലി​റ​ങ്ങി. കേ​ര​ള​ത്തി​ന്‍റെ​യും  ത​മി​ഴ്‌​നാ​ടി​ന്‍റെ​യും ആ​രാ​ധ​ക​രെ​കൊ​ണ്ട് ഗാ​ല​റി നി​റ​ഞ്ഞു. ഷോ​ള്‍ഡ​ര്‍ വേ​ദ​ന​യെ​ത്തു​ട​ര്‍ന്ന് ഫൈ​ന​ലി​ല്‍ ത​നി​ക്കു ക​ളി​ക്കാ​നാ​വി​ല്ലെ​ന്ന് രാ​ജീ​വ് മ​ത്സ​ര​ത്തി​നു മു​ന്‍പ് പ​റ​ഞ്ഞു. എ​ന്നാ​ല്‍, ഞ​ങ്ങ​ളു​ടെ നി​ര്‍ബ​ന്ധ​ത്തി​നു മു​ന്നി​ല്‍ രാ​ജീ​വ് തീ​രു​മാ​നം മാ​റ്റി. കേ​ര​ള​ത്തി​ന് മെ​ഡ​ല്‍ നേ​ട​ണം എ​ന്ന ആ​ത്മ​വി​ശ്വാ​സ​വ​ച​ന​വും അ​വ​നെ ആ​വേ​ശ​ഭ​രി​ത​നാ​ക്കി. മ​ത്സ​രം തു​ട​ങ്ങി, ഇ​രു ടീ​മും വാ​ശി​യോ​ടെ അ​ട​രാ​ടി. ആ​ദ്യ​സെ​റ്റി​ല്‍ ഇ​രു​ടീ​മി​നും 23 പോ​യി​ന്‍റ് വീ​തം. ത​മി​ഴ്‌​നാ​ടി​ന്‍റെ ര​ണ്ട് ഉ​ശി​ര​ന്‍ സ്മാ​ഷു​ക​ള്‍ രാ​ജീ​വി​ന്‍റെ ബ്ലോ​ക്കി​ല്‍ ത​റ​ച്ച​തോ​ടെ ആ​ദ്യ​സെ​റ്റ് കേ​ര​ള​ത്തി​ന്. ര​ണ്ടാ​മ​ത്തെ സെ​റ്റി​ലും കാ​ര്യ​ങ്ങ​ള്‍ മ​റി​ച്ചാ​യി​ല്ല. 

ക​രു​ത്ത​രാ​യ ര​ണ്ടു ടീ​മു​ക​ള്‍ ഉ​ശി​രോ​ടെ പോ​രാ​ടി, ഒ​പ്പ​ത്തി​നൊ​പ്പം. ത​മി​ഴ്‌​നാ​ടി​ന്‍റെ ന​വീ​ന്‍രാ​ജ​യും ജി​ന്‍സ​ണും ശി​വ​രാ​ജ​നും മി​ക​ച്ച ഫോ​മി​ലേ​ക്ക് ഉ​യ​ര്‍ന്ന​തോ​ടെ കേ​ര​ളം വി​യ​ര്‍ത്തു. ര​ണ്ടാം സെ​റ്റ് ത​മി​ഴ്‌​നാ​ട് സ്വ​ന്ത​മാ​ക്കി. മ​ത്സ​രം മൂ​ന്നാ​മ​ത്തെ സെ​റ്റി​ലേ​ക്ക് ക​ട​ന്നു, വി​ധി മ​റി​ച്ചാ​യി​ല്ല. മൂ​ന്നാം സെ​റ്റ് ത​മി​ഴ്‌​നാ​ടി​ന്.   അ​തൊ​രു സൂ​ച​ക​മാ​യി​രു​ന്നു. നാ​ലാം സെ​റ്റി​ല്‍ കാ​ര്യ​മാ​യി പൊ​രു​താ​നാ​വാ​തെ കേ​ര​ളം കീ​ഴ​ട​ങ്ങി. ഇ​തോ​ടെ ത​മി​ഴ്‌​നാ​ടി​നു സ്വ​ര്‍ണ​വും കേ​ര​ള​ത്തി​നു വെ​ള്ളി​യും. ഏ​റെ പ്ര​തീ​ക്ഷി​ച​ച്ച സ്വ​ര്‍ണം വെ​ള്ളി​ക്കു വ​ഴി​മാ​റി. കേ​ര​ള​ത്തി​ലേ​ക്ക് ട്രെ​യി​നി​ല്‍ തി​രി​കെ പോ​രു​മ്പോ​ഴാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന ആ ​വാ​ര്‍ത്ത ഞ​ങ്ങ​ള്‍ അ​റി​ഞ്ഞ​ത്. കേ​ര​ള​ടീ​മി​ന്‍റെ ഇ​ന്‍ചാ​ര്‍ജ് ഒ​ളിം​പ്യ​ന്‍ സു​രേ​ഷ്ബാ​ബു സാ​ര്‍ മ​രി​ച്ചു എ​ന്ന വാ​ര്‍ത്ത ഞ​ങ്ങ​ള്‍ക്കു വി​ശ്വ​സി​ക്കാ​നാ​യി​ല്ല.  കേ​ര​ള​ത്തി​ന്‍റെ ക്യാ​പ്റ്റ​ന്‍ ആ​യി എ​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത അ​ദ്ദേ​ഹം ഫൈ​ന​ല്‍ മ​ത്സ​രം ന​ട​ക്കു​മ്പോ​ഴും ഞ​ങ്ങ​ള്‍ക്കൊ​പ്പം ടീ​മി​ന് സ​പ്പോ​ര്‍ട്ട് ന​ല്‍കാ​നു​ണ്ടാ​യി​രു​ന്നു. ആ ​വാ​ര്‍ത്ത വ​ലി​യ വേ​ദ​ന​യാ​ണു​ണ്ടാ​ക്കി​യ​ത്. 

ത​യാ​റാ​ക്കി​യ​ത് : സി.​കെ. രാ​ജേ​ഷ്‌​കു​മാ​ര്‍


വാർത്തകൾ

Sign up for Newsletter



top