11
July 2020 - 10:22 pm IST

Download Our Mobile App

Mollywood

tovino

10 ടാബുകളോ ടിവിയോ നൽകും; ഓൺലൈൻ പഠനത്തിന് സഹായവുമായി ടൊവിനോ

Published:03 June 2020

പത്ത് ടാബുകളോ അല്ലെങ്കിൽ ടിവിയോ നൽകാൻ തയാറാണെന്ന് താരം അറിയിച്ചതായി എംപി ടി.എൻ പ്രതാപനാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം: സ്കൂൾ വിദ്യാഭ്യാസം ഓൺലൈനാക്കിയതോടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇങ്ങനെ പ്രതിസന്ധിയിലായിരിക്കുന്ന കുട്ടികൾക്ക് സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് നടൻ ടൊവിനോ. പത്ത് ടാബുകളോ അല്ലെങ്കിൽ ടിവിയോ നൽകാൻ തയാറാണെന്ന് താരം അറിയിച്ചതായി എംപി ടി.എൻ പ്രതാപനാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

മലയാളത്തിന്‍റെ പ്രിയ നടൻ ടൊവിനോ, പിന്നോക്കം നിൽക്കുന്ന ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്കുള്ള പഠന സാമഗ്രഗികളുടെ വിതരണത്തിലേക്ക് 10 ടാബ്‌ലറ്റുകൾ അല്ലെങ്കിൽ ടിവി നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. നന്ദി ടൊവി.. ഞങ്ങളോട് ചേർന്ന് നിന്നതിന്... മലയാളിയുടെ മനസ്സറിഞ്ഞതിന്.. ടി.എൻ പ്രതാപൻ ഫെയ്സ്ബുക്കിൽ കുറിച്ചു. 


വാർത്തകൾ

Sign up for Newsletter



top