11
July 2020 - 11:35 pm IST

Download Our Mobile App

World

modi-trump

കൊവിഡ്, ജി 7 ഉച്ചകോടി: ട്രംപ് മോദിയുമായി സംസാരിച്ചു; 100 വെന്‍റിലേറ്ററുകൾ അടുത്തയാഴ്ച ഇന്ത്യയിലെത്തും

Published:03 June 2020

ഇന്ത്യയടക്കം രാജ്യങ്ങളെ ഉൾപ്പെടുത്തി ജി 7 വികസിപ്പിക്കണമെന്ന് നേരത്തേ ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യ- ചൈന അതിർത്തി സംഘർഷമുള്ള പശ്ചാത്തലത്തിൽ മേഖലയിലെ സ്ഥിതിഗതികളും ഇരുവരും ചർച്ച ചെയ്തു.

ന്യൂഡൽഹി/വാഷിങ്ടൺ: കൊവിഡ് ചികിത്സയ്ക്കായി യുഎസ് സംഭാവന ചെയ്യുന്ന 100 വെന്‍റിലേറ്ററുകൾ അടുത്തയാഴ്ച ‍ഇന്ത്യയിലേക്ക് കയറ്റിഅയയ്ക്കുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. ഇരുവരും തമ്മിൽ വിഡിയോ കോൺഫറൻസിലൂടെ സംസാരിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. യുഎസ് വാഗ്ദാനം ചെയ്ത വെന്‍റിലേറ്ററുകൾ നൽകുന്നതിന്‍റെ ആദ്യഘട്ടമാണിത്.

ജി 7 ഉച്ചകോടി നടത്തുന്നതും കൊവിഡ് പ്രതിരോധവും ഇരു നേതാക്കളും ചർച്ച ചെയ്തതായി വൈറ്റ് ഹൗസ് അറിയിച്ചു. ഇന്ത്യയടക്കം രാജ്യങ്ങളെ ഉൾപ്പെടുത്തി ജി 7 വികസിപ്പിക്കണമെന്ന് നേരത്തേ ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യ- ചൈന അതിർത്തി സംഘർഷമുള്ള പശ്ചാത്തലത്തിൽ മേഖലയിലെ സ്ഥിതിഗതികളും ഇരുവരും ചർച്ച ചെയ്തു.

തന്‍റെ സുഹൃത്ത് ട്രംപുമായുള്ള ചർച്ചകൾ ഏറെ ഫലപ്രദമായിരുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു. ജി 7, കൊവിഡ് മഹാമാരി, മറ്റു പല വിഷയങ്ങൾ ചർച്ച ചെയ്തുവെന്നും മോദി വ്യക്തമാക്കി. കൊവിഡിനു ശേഷമുള്ള ലോകക്രമത്തിൽ ഇന്ത്യ- യുഎസ് ബന്ധങ്ങൾ  പ്രധാന തൂണായി മാറുമെന്നും മോദി. അമെരിക്കയിൽ നടക്കുന്ന അടുത്ത ജി 7 ഉച്ചകോടിയിലേക്ക് ട്രംപ് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

ഉച്ചകോടിയുടെ വിജയത്തിനായി യുഎസും മറ്റു രാജ്യങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കാൻ ഇന്ത്യയ്ക്കു സന്തോഷമേയുള്ളൂവെന്ന് മോദി ട്രംപിനെ അറിയിച്ചു. യുഎസിലെ ഇപ്പോഴത്തെ പ്രക്ഷോഭം എത്രയും വേഗം ശമിക്കട്ടെയെന്നും മോദി ആശംസിച്ചു.

കൊവിഡ് സാഹചര്യങ്ങൾക്കൊപ്പം ഇന്ത്യ-ചൈന അതിർത്തി പ്രശ്നവും ലോകാരോഗ്യ സംഘടനയുടെ പരിഷ്കാരങ്ങളും ചർച്ചാവിഷയമായെന്ന് പിഎംഒ വൃത്തങ്ങൾ പറയുന്നു. ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിച്ചതിന്‍റെ ഓർമകളും ട്രംപ് പങ്കുവച്ചു. ഈ സന്ദർശനം ഉഭയകക്ഷി ബന്ധങ്ങളിൽ കൂടുതൽ ദൃഢത പകർന്നതായി മോദി പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top