11
July 2020 - 9:58 pm IST

Download Our Mobile App

World

joe

ഏഴു പ്രൈമറികൾ തൂത്തുവാരി ബൈഡൻ

Published:03 June 2020

ഏഴു സംസ്ഥാനങ്ങളിൽ ചൊവ്വാഴ്ച നടന്ന ഡെമൊക്രറ്റിക് പ്രസിഡൻഷ്യൽ പ്രൈമറി തെരഞ്ഞെടുപ്പിൽ ബൈഡൻ അനായാസ വിജയമാണു നേടിയത്. പെൻസിൽവാനിയ, മേരിലാൻഡ്, ഇന്ത്യാന, റോഡെ ഐലൻഡ്, ന്യൂ മെക്സിക്കോ, മൊണ്ടാനാ, സൗത്ത് ഡകോട്ട സംസ്ഥാന പ്രൈമറികളിലാണ് ഭൂരിപക്ഷം പ്രതിനിധികളെ നേടാൻ ബൈഡനു കഴിഞ്ഞത്.

വാഷിങ്ടൺ: നവംബറിൽ നടക്കുന്ന യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ഡെമൊക്രറ്റിക് സ്ഥാനാർഥിയായി ജോ ബൈഡൻ അനായാസം യോഗ്യത നേടുമെന്ന് ഉറപ്പാവുന്നു. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെതിരേ പോരാട്ടം തുടങ്ങിക്കഴിഞ്ഞ ബൈഡന് ഡെമൊക്രറ്റുകളിൽ ശക്തമായ പിന്തുണയാണെന്നു വ്യക്തം.

ഏഴു സംസ്ഥാനങ്ങളിൽ ചൊവ്വാഴ്ച നടന്ന ഡെമൊക്രറ്റിക് പ്രസിഡൻഷ്യൽ പ്രൈമറി തെരഞ്ഞെടുപ്പിൽ ബൈഡൻ അനായാസ വിജയമാണു നേടിയത്. പെൻസിൽവാനിയ, മേരിലാൻഡ്, ഇന്ത്യാന, റോഡെ ഐലൻഡ്, ന്യൂ മെക്സിക്കോ, മൊണ്ടാനാ, സൗത്ത് ഡകോട്ട സംസ്ഥാന പ്രൈമറികളിലാണ് ഭൂരിപക്ഷം പ്രതിനിധികളെ നേടാൻ ബൈഡനു കഴിഞ്ഞത്.

 അടുത്തയാഴ്ച ജോർജിയയിലും വെസ്റ്റ് വിർജീനിയയിലും നടക്കുന്ന പ്രൈമറികളോടെ ഡെമൊക്രറ്റിക് സ്ഥാനാർഥിയാകാനുള്ള 1991 പ്രതിനിധികളെ ബൈഡനു ലഭിക്കുമെന്നാണു കണക്കാക്കുന്നത്. ഇപ്പോൾ ഈ സംഖ്യയ്ക്ക് തൊട്ടടുത്താണ് ബൈഡൻ. ഡെമൊക്രറ്റിക് പാർട്ടിയിൽ ഇപ്പോൾ ബൈഡന് സജീവമായ എതിരാളിയില്ല. 


വാർത്തകൾ

Sign up for Newsletter



top