11
July 2020 - 10:34 pm IST

Download Our Mobile App

Cricket

Kumar Sangakkara, Virat Kohli, Rohit Sharma, Sports

കോഹ്‌ലി- രോഹിത് കൂട്ടുകെട്ട് അപകടകരം: സംഗക്കാര

Published:03 June 2020

മീ​പ​കാ​ല​ത്താ​യി ഏ​റ്റ​വും സ്ഥി​ര​ത​യു​ള്ള ക​ളി​ക്കാ​രാ​ണ് ഇ​രു​വ​രും. എ​ല്ലാ​വ​രേ​ക്കാ​ളും സ​വി​ശേ​ഷ​ത നി​റ​ഞ്ഞ താ​ര​ങ്ങ​ളാ​ണ് കോ​ഹ്‌​ലി​യും രോ​ഹി​തും. ഏ​ക​ദി​ന​ത്തി​ല്‍ ഇ​ത്ര​യും അ​നാ​യാ​സ​മാ​യി റ​ണ്‍സ് നേ​ടാ​മെ​ന്ന് പ​ഠി​പ്പി​ച്ച​ത് ഇ​രു​വ​രു​മാ​ണ്.

കൊ​ളം​ബോ: ആ​ധു​നി​ക ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും പ്ര​തി​ഭാ​ശാ​ലി​ക​ളാ​യ കൂ​ട്ടു​കെ​ട്ട് വി​രാ​ട് കോ​ഹ്‌​ലി- രോ​ഹി​ത് ശ​ർ​മ ദ്വ​യ​ത്തി​ന്‍റേ​താ​ണെ​ന്ന് മു​ന്‍ ശ്രീ​ല​ങ്ക​ന്‍ ക്യാ​പ്റ്റ​നും എം​സി​സി പ്ര​സി​ഡ​ന്‍റു​മാ​യ കു​മാ​ര്‍ സം​ഗ​ക്കാ​ര. ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി​യും വൈ​സ് ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍മ​യു​മാ​ണ് ആ​ധു​നി​ക ക്രി​ക്ക​റ്റി​ലെ മി​ക​ച്ച കൂ​ട്ടു​കെ​ട്ടെ​ന്നാ​ണ് സം​ഗ​ക്കാ​ര അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. സ​മീ​പ​കാ​ല​ത്താ​യി ഏ​റ്റ​വും സ്ഥി​ര​ത​യു​ള്ള ക​ളി​ക്കാ​രാ​ണ് ഇ​രു​വ​രും. എ​ല്ലാ​വ​രേ​ക്കാ​ളും സ​വി​ശേ​ഷ​ത നി​റ​ഞ്ഞ താ​ര​ങ്ങ​ളാ​ണ് കോ​ഹ്‌​ലി​യും രോ​ഹി​തും. ഏ​ക​ദി​ന​ത്തി​ല്‍ ഇ​ത്ര​യും അ​നാ​യാ​സ​മാ​യി റ​ണ്‍സ് നേ​ടാ​മെ​ന്ന് പ​ഠി​പ്പി​ച്ച​ത് ഇ​രു​വ​രു​മാ​ണ്. എ​ല്ലാ ഫോ​ര്‍മാ​റ്റി​ലും സ്ഥി​ര​ത​യോ​ടെ ക​ളി​ക്കു​ക​യെ​ന്ന​ത് എ​ളു​പ്പ​മ​ല്ല. രോ​ഹി​തി​നോ​ടും കോ​ഹ്‌​ലി​യോ​ടും വ​ള​രെ ബ​ഹു​മാ​ന​മു​ണ്ട്. അ​വ​ര്‍ ഈ ​നി​ല​യി​ലേ​ക്കെ​ത്തു​ന്ന​തി​ല്‍ വ​ലി​യ ക​ഠി​നാ​ധ്വാ​നം ത​ന്നെ ന​ട​ത്തി​യി​ട്ടു​ണ്ട്. ഏ​ത് കാ​ല​ഘ​ട്ട​ത്തി​ലെ മി​ക​ച്ച താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യെ​ടു​ത്താ​ലും അ​തി​ല്‍ കോ​ഹ്‌​ലി - രോ​ഹി​ത് കൂ​ട്ടു​കെ​ട്ടു​ണ്ടാ​കും - സം​ഗ​ക്കാ​ര പ​റ​ഞ്ഞു. 

42കാ​ര​നാ​യ സം​ഗ​ക്കാ​ര എം​സി​സി​യു​ടെ പ്ര​സി​ഡ​ന്‍റാ​കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ്യ​ക്തി​യാ​ണ്. 2011ലെ ​ലോ​ക​ക​പ്പി​ല്‍ റ​ണ്ണേ​ഴ്സ​പ്പാ​യ ശ്രീ​ല​ങ്ക​ന്‍ ടീ​മി​നെ ന​യി​ച്ച​ത് സം​ഗാ​ക്കാ​ര​യാ​യി​രു​ന്നു. 134 ടെ​സ്റ്റി​ല്‍ നി​ന്ന് 12400 റ​ണ്‍സും 404 ഏ​ക​ദി​ന​ത്തി​ല്‍ നി​ന്ന് 14234 റ​ണ്‍സും 56 ട്വ​ന്‍റി20​യി​ല്‍ നി​ന്ന് 1382 റ​ണ്‍സും അ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. 

ഐ​പി​എ​ല്ലി​ല്‍ സ​ണ്‍റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്, ഡെ​ക്കാ​ന്‍ ചാ​ര്‍ജേ​ഴ്സ്, കി​ങ്സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബ് എ​ന്നീ ടീ​മു​ക​ള്‍ക്കു​വേ​ണ്ടി​യും ക​ളി​ച്ചി​ട്ടു​ണ്ട്. കോ​ഹ്‌​ലി സ​മീ​പ​കാ​ല​ത്താ​യി അ​ല്‍പ്പം ഫോം ​ഔ​ട്ടാ​ണ്. വി​ദേ​ശ പ​ര്യ​ട​ന​ങ്ങ​ളി​ല്‍ പ​ഴ​യ പ്ര​താ​പം നി​ല​നി​ര്‍ത്താ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ക്കു​ന്നി​ല്ല.അ​തേ സ​മ​യം നി​ല​വി​ലെ താ​ര​ങ്ങ​ളി​ല്‍ മൂ​ന്ന് ഫോ​ര്‍മാ​റ്റി​ലും 50ന് ​മു​ക​ളി​ല്‍ ശ​രാ​ശ​രി​യു​ള്ള ഏ​ക താ​രം കോ​ഹ്‌​ലി​യാ​ണ്. രോ​ഹി​ത് ഇ​ക്ക​ഴി​ഞ്ഞ ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ അ​വി​സ്മ​ര​ണീ​യ പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. 

അ​ഞ്ച് സെ​ഞ്ചു​റി​യ​ട​ക്കം 1490 റ​ണ്‍സാ​ണ് രോ​ഹി​തി​ന്‍റെ ബാ​റ്റി​ല്‍ നി​ന്ന് പി​റ​ന്ന​ത്. ഒ​രു ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ അ​ഞ്ച് സെ​ഞ്ചു​റി നേ​ടു​ന്ന ആ​ദ്യ താ​ര​മാ​ണ് രോ​ഹി​ത്. കോ​ഹ്‌​ലി​യു​മാ​യി മി​ക​ച്ച കൂ​ട്ടു​കെ​ട്ടാ​ണ് രോ​ഹി​തി​നു​ള്ള​ത്. ഇ​രു​വ​രു​ടേ​യും കൂ​ട്ടു​കെ​ട്ടി​ല്‍ 4878 റ​ണ്‍സാ​ണ് പി​റ​ന്ന​ത്. ഇ​തി​ല്‍ 18 സെ​ഞ്ചി​റി​യും 15 അ​ര്‍ധ സെ​ഞ്ചു​റി​യും ഉ​ള്‍പ്പെ​ടും.  സ​ച്ചി​ന്‍ ടെ​ൻ​ഡു​ല്‍ക്ക​റി​നും സൗ​ര​വ് ഗാം​ഗു​ലി​ക്കും ശേ​ഷ​മു​ള്ള ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ലെ മി​ക​ച്ച കൂ​ട്ടു​കെ​ട്ടി​നു​ട​മ​ക​ളാ​ണ് രോ​ഹി​തും കോ​ഹ്‌​ലി​യും. കോ​വി​ഡി​നെ​ത്തു​ട​ര്‍ന്ന് വി​രാ​ട് കോ​ഹ്‌​ലി​യും രോ​ഹി​ത് ശ​ര്‍മ​യും വീ​ടു​ക​ളി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്നു​ണ്ട്. 

ക​ഴി​ഞ്ഞ ദി​വ​സം കോ​ഹ്‌ലി ടെ​റ​സി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്നി​രു​ന്നു. മ​റ്റ് താ​ര​ങ്ങ​ളെ​ല്ലാം​ത​ന്നെ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക്രി​ക്ക​റ്റ് വീ​ണ്ടും പു​ന​രാ​രം​ഭി​ക്കു​മ്പോ​ള്‍ ഇ​ന്ത്യ​ക്ക് മു​ന്നി​ലു​ള്ള ആ​ദ്യ എ​തി​രാ​ളി ശ്രീ​ല​ങ്ക​യാ​ണ്.  ജൂ​ണി​ല്‍ ന​ട​ക്കേ​ണ്ട പ​ര​മ്പ​ര​യ്ക്ക് ഇ​ന്ത്യ ത​യ്യാ​റാ​ണെ​ന്ന് ബി​സി​സി​ഐ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നോ​ട് അ​നു​കൂ​ല നി​ല​പാ​ടാ​ണ് ശ്രീ​ല​ങ്ക​യും സ്വീ​ക​രി​ച്ച​ത്.


വാർത്തകൾ

Sign up for Newsletter



top