11
July 2020 - 10:24 pm IST

Download Our Mobile App

Other news

Saf Games, Colombo, Tom Joseph

മൂന്നാം സാഫ് കൊളംബോയിൽ

Published:03 June 2020

# ടോം ​ജോ​സ​ഫ്

സാ​ഫ് ഗെ​യിം​സി​നു​ള്ള ഇ​ന്ത്യ​ൻ ടീം ​കോ​ച്ച് ഒ​രു ബ്ര​സീ​ലി​യ​ൻ കോ​ച്ച് ആ​ണ് എ​ന്നു കേ​ട്ട​തോ​ടെ പേ​ടി​യാ​യി. ആ ​കാ​ല​ത്ത് ലോ​ക​ത്തി​ലെ ന​മ്പ​ർ​വ​ൺ ടീം ​ആ​യി​രു​ന്നു ബ്ര​സീ​ൽ. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ശീ​ല​ന രീ​തി​ക​ളും മ​റ്റും എ​ങ്ങ​നെ ആ​വു​മെ​ന്ന് ആ​ലോ​ചി​ച്ചാ​ണ് പേ​ടി​ച്ച​ത്. ടീ​മി​ന്‍റെ അ​സി​സ്റ്റ​ന്‍റ് കോ​ച്ച് ആ​ന്ധ്രാ​ക്കാ​ര​ൻ ആ​യി​രു​ന്ന ക​രീ​മു​ള്ള സാ​ർ ആ​യി​രു​ന്നു, ഇ​ദ്ദേ​ഹ​ത്തി​നു മ​ല​യാ​ളം അ​റി​യു​ന്ന​ത് കൊ​ണ്ട് ഞ​ങ്ങ​ൾ മ​ല​യാ​ളി പ്ല​യേ​ഴ്‌​സി​നെ എ​ല്ലാം വ​ലി​യ കാ​ര്യം ആ​യി​രു​ന്നു.

എ​ന്‍റെ മൂ​ന്നാ​മ​ത്തെ സാ​ഫ് ഗെ​യിം​സ്  ആ​യി​രു​ന്നു 2006 ഓ​ഗ​സ്റ്റി​ൽ ശ്രീ​ല​ങ്ക​യു​ടെ ത​ല​സ്ഥാ​ന​മാ​യ   കൊ​ളം​ബോ​യി​ൽ ന​ട​ന്ന​ത്, മി​ക്ക ഇ​ന്ത്യ​ൻ ക്യാ​മ്പു​ക​ളും ന​ട​ക്കു​ന്ന ബം​ഗ​ളൂ​രു സാ​യി​യി​ൽ ത​ന്നെ ആ​യി​രു​ന്നു ആ ​സാ​ഫ് ഗെ​യിം​സി​നു​മു ള്ള ​ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. കു​റെ ത​വ​ണ ബം​ഗ​ളൂ​രു സാ​യി​യി​ൽ ഇ​ന്ത്യ​ൻ ക്യാ​മ്പ് അ​റ്റ​ൻ​ഡ് ചെ​യ്തി​രു​ന്ന​തി​നാ​ൽ അ​വി​ടം പ​രി​ചി​ത​മാ​യി​രു​ന്നു . അ​ന്ന​ത്തെ ക്യാ​മ്പി​ൽ മ​റ്റു കാ​യി​ക വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ക​ളി​ക്കാ​ർ​ക്ക് ക്യാം​പ് കു​റ​വാ​യി​രു​ന്നു. അ​തു കൊ​ണ്ടു ത​ന്നെ റൂ​മു​ക​ളി​ൽ തെ​ര​ക്ക് കു​റ​വാ​യി​രു​ന്നു. ക​പി​ൽ, ഞാ​ൻ സു​ബ്ബ​റാ​വു തു​ട​ങ്ങി​യ സീ​നി​യ​ർ പ്ല​യേ​ഴ്‌​സി​ന് എ​ല്ലാം ര​ണ്ടു പേ​ർ​ക്ക് ഒ​രു റൂം ​എ​ന്ന നി​ല​യി​ൽ ല​ഭി​ച്ചു.  ബാ​ക്കി ഉ​ള്ള​വ​ർ​ക്ക് സാ​ധാ​ര​ണ രീ​തി​യി​ലു​ള്ള​തു​പോ​ലെ ര​ണ്ടി​ൽ കൂ​ടു​ത​ൽ പേ​ർ എ​ന്ന രീ​തി​യി​ലാ​യി​രു​ന്നു മു​റി​ക​ളി​ൽ താ​മ​സ സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്ന​ത്.  ടീ​മി​ൽ സു​ബ്ബാ​റാ​വു, സ​ഞ്ജ​യ്‌, ക​പി​ൽ​ദേ​വ്, വി​ക്രം, ശ്രീ​കാ​ന്ത്, അ​സീ​സ്, രാ​ജീ​വ്‌, ന​ട​രാ​ജ​ൻ, ജി​ത്വ​ന്ത​ർ, കാ​മ​രാ​ജ്, ശി​വ​രാ​ജ​ൻ (ലി​ബ​റോ), ഞാ​ൻ തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. 

സാ​ഫ് ഗെ​യിം​സി​നു​ള്ള ഇ​ന്ത്യ​ൻ ടീം ​കോ​ച്ച് ഒ​രു ബ്ര​സീ​ലി​യ​ൻ കോ​ച്ച് ആ​ണ് എ​ന്നു കേ​ട്ട​തോ​ടെ പേ​ടി​യാ​യി. ആ ​കാ​ല​ത്ത് ലോ​ക​ത്തി​ലെ ന​മ്പ​ർ​വ​ൺ ടീം ​ആ​യി​രു​ന്നു  ബ്ര​സീ​ൽ.  അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ശീ​ല​ന രീ​തി​ക​ളും മ​റ്റും എ​ങ്ങ​നെ ആ​വു​മെ​ന്ന് ആ​ലോ​ചി​ച്ചാ​ണ് പേ​ടി​ച്ച​ത്. ടീ​മി​ന്‍റെ അ​സി​സ്റ്റ​ന്‍റ് കോ​ച്ച് ആ​ന്ധ്രാ​ക്കാ​ര​ൻ ആ​യി​രു​ന്ന ക​രീ​മു​ള്ള സാ​ർ ആ​യി​രു​ന്നു, ഇ​ദ്ദേ​ഹ​ത്തി​നു മ​ല​യാ​ളം അ​റി​യു​ന്ന​ത് കൊ​ണ്ട് ഞ​ങ്ങ​ൾ മ​ല​യാ​ളി പ്ല​യേ​ഴ്‌​സി​നെ എ​ല്ലാം വ​ലി​യ കാ​ര്യം ആ​യി​രു​ന്നു. 

അ​ങ്ങ​നെ ടീ​മി​ന്‍റെ ക്യാ​മ്പ് തു​ട​ങ്ങാ​ൻ ഉ​ള്ള ദി​വ​സ​മെ​ത്തി​യ​തോ​ടെ ക​രീ​മു​ള്ള സാ​ർ വ​ന്ന് എ​ല്ലാ​വ​രോ​ടും രാ​വി​ലെ കൃ​ത്യം 9.30 ന് ​ഗ്രൗ​ണ്ടി​ൽ റി​പ്പോ​ർ​ട്ട്‌ ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.  വി​ദേ​ശ കോ​ച്ച് വ​ന്നി​ട്ടു​ണ്ടെ​ന്ന് അ​റി​ഞ്ഞി​രു​ന്നു എ​ങ്കി​ലും ഞ​ങ്ങ​ളാ​രും അ​തു​വ​രെ നേ​രി​ൽ ക​ണ്ടി​രു​ന്നി​ല്ല. മ​ന​സ്സി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യും ഒ​പ്പം ചെ​റി​യ  ഭ​യ​ത്തോ​ടെ​യും ആ​ദ്യ ദി​വ​സ​ത്തെ ബ്ര​സീ​ലി​യ​ൻ കോ​ച്ചി​ന്‍റെ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി പോ​യി.  ഞ​ങ്ങ​ൾ എ​ല്ലാ​വ​രും ഒ​ന്നി​ച്ചാ​യി​രു​ന്നു ക്യാ​മ്പ് ന​ട​ക്കു​ന്ന ഗ്രൗ​ണ്ടി​ലേ​ക്ക് പോ​കു​ന്ന​ത്. ഗ്രൗ​ണ്ടി​ലേ​ക്ക് പോ​വു​ന്ന വ​ഴി​യി​ൽ കോ​ൺ​ഗ്രീ​റ്റ്  ക​ലി​ങ്ക് ഉ​ണ്ടാ​യി​രു​ന്നു. റൂ​മി​ൽ നി​ന്നും ഇ​റ​ങ്ങി​യാ​ൽ നേ​രെ ആ ​ക​ലി​ങ്കി​ൽ പോ​യി ഇ​രി​ക്കും. 

എ​ന്നി​ട്ട് ബാ​ക്കി ഉ​ള്ള എ​ല്ലാ ക​ളി​ക്കാ​രും വ​ന്ന ശേ​ഷ​മേ  അ​വി​ടെ നി​ന്നും  ഗ്രൗ​ണ്ടി​ലേ​ക്ക് പോ​കു​മാ​യി​രു​ന്നു​ള്ളൂ. മ​ല​യാ​ളി​ക​ൾ അ​ല്ലെ​ങ്കി​ലും ഈ ​നാ​ട്ടി​ൻ പു​റ​ത്തു​ള്ള ക​ലി​ങ്കി​ൽ എ​ല്ലാം ഇ​രു​ന്നു പ​രി​ച​യ​മു​ള്ള​വ​രാ​ണ​ല്ലോ. ടീ​മി​ലെ മ​ല​യാ​ളി​ക​ളാ​യ ഞാ​നും ക​പി​ലും അ​സീ​സും രാ​ജീ​വും നേ​ര​ത്തെ ത​ന്നെ റൂ​മി​ൽ നി​ന്നും ഇ​റ​ങ്ങി ക​ലി​ങ്ക് ബു​ക്ക്‌ ചെ​യ്യു​മാ​യി​രു​ന്നു. ഏ​ക​ദേ​ശം 09:20 ഒ​ക്കെ ആ​യ​പ്പോ​യേ​ക്കും ഞ​ങ്ങ​ൾ എ​ല്ലാ​വ​രും ആ​ദ്യ ദി​വ​സ​ത്തെ ക്യാ​മ്പി​ന് ത​യ്യാ​റാ​യി വി​ദേ​ശ കോ​ച്ചി​നെ​യും കാ​ത്തു ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ക​വാ​ട​ത്തി​ൽ നി​ന്നു.  അ​പ്പോ​ഴാ​ണ് ഒ​രു ബൈ​ക്കി​ന്‍റെ ശ​ബ്ദം കേ​ൾ​ക്കു​ന്ന​ത്. മു​മ്പ് ക്യാ​മ്പി​ൽ ശ്യാം​സു​ന്ദ​ർ സാ​ർ ഒ​ക്കെ വ​രു​ന്ന അ​തേ ബൈ​ക്കി​ന്‍റെ ശ​ബ്ദം ആ​ണ് കേ​ൾ​ക്കു​ന്ന​ത്. ഞാ​ൻ പ​റ​ഞ്ഞു ടാ ​മ​ക്ക​ളെ കോ​ച്ച് ആ​ണ് വ​രു​ന്ന​ത് എ​ല്ലാ​വ​രും ലൈ​ൻ​അ​പ്പ് ആ​യി നി​ന്നോ​ളൂ എ​ന്ന്. എ​ല്ലാ​വ​രും സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ൽ ക​യ​റി. ബോ​ളു​ക​ൾ  എ​ടു​ത്തു വ​ച്ചു ലൈ​ൻ അ​പ്പ് ആ​യി.  അ​ദ്ദേ​ഹം ഏ​ത് ഭാ​ഷ​യി​ലാ​വും സം​സാ​രി​ക്കു​ക എ​ന്നും അ​ദ്ദേ​ഹം ക​ർ​ക്ക​ശ​ക്കാ​ര​നാ​യ പ​രി​ശീ​ല​ക​ൻ ആ​യി​രി​ക്കു​മോ എ​ന്നൊ​ക്കെ​യു​ള്ള ആ​ശ​ങ്ക എ​നി​ക്കു​ണ്ടാ​യി​രു​ന്നു. ക​രീ​മു​ള്ള സാ​ർ മു​ൻ​പ് പ​റ​ഞ്ഞ​ത​നു​സ​രി​ച്ചു ബ്ര​സീ​ലി​യ​ൻ കോ​ച്ചി​ന്‍റെ പേ​ര് അ​ഗ​സ്റ്റോ എ​ന്ന് ആ​ണെ​ന്ന് മാ​ത്രം ഞ​ങ്ങ​ൾ​ക്ക്  അ​റി​യാ​മാ​യി​രു​ന്നു. 

പൊ​തു​വെ ബ്ര​സീ​ൽ ക​ളി​ക്കാ​ർ​ക്ക്  ന​ല്ല ഉ​യ​രം ഉ​ള്ള​ത് കൊ​ണ്ട് ആ​റ​ടി​യി​ൽ അ​ധി​കം ഉ​യ​രം ഉ​ള്ള ഒ​രു കോ​ച്ച് ത​ന്നെ ആ​യി​രി​ക്കും എ​ന്ന് ക​രു​തി ഞ​ങ്ങ​ൾ എ​ല്ലാ​വ​രും അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ര​വി​നാ​യി കാ​ത്തി​രു​ന്നു. അ​ങ്ങ​നെ ഞ​ങ്ങ​ളു​ടെ എ​ല്ലാ​വ​രു​ടെ​യും പ്ര​തീ​ക്ഷ​ക​ൾ​ക്ക് വി​രാ​മ​മി​ട്ടു​കൊ​ണ്ട് ഏ​ക​ദേ​ശം അ​ഞ്ച​ര അ​ടി ഉ​യ​രം ഉ​ള്ള ബ്ര​സീ​ലി​യ​ൻ കോ​ച്ച് ഒ​രു മ​ഞ്ഞ ക​ള​ർ ബ​നി​യ​നും ഒ​രു ട്രൗ​സ​റും തോ​ളി​ൽ ഒ​രു സൈ​ഡ് ബാ​ഗും ഇ​ട്ടു കൊ​ണ്ട് അ​സി​സ്റ്റ​ന്‍റ് കോ​ച്ച് ആ​യി​രു​ന്ന ക​രി​മു​ള സാ​റി​ന്‍റെ ഒ​പ്പം സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ക​യ​റി വ​ന്നു. ഞ​ങ്ങ​ൾ എ​ല്ലാ​വ​രും ലൈ​ൻ അ​പ്പ് ആ​യി നി​ൽ​ക്കു​ക​യാ​യി​രു​ന്നു അ​പ്പോ​ൾ. കോ​ച്ച് വ​ന്നു ക​യ്യി​ൽ ഉ​ള്ള ബാ​ഗി​ൽ നി​ന്നും ഒ​രു പേ​ന​യും പേ​പ്പ​റും എ​ടു​ത്തു ടേ​ബി​ളി​ൽ വ​ച്ചു​കൊ​ണ്ട് എ​ന്തോ എ​ഴു​തു​ക​യാ​ണ്.  

ഈ ​പ്ര​വൃ​ത്തി ക​ണ്ട​പ്പോ​ഴേ ഞ​ങ്ങ​ൾ​ക്കെ​ല്ലാ​വ​ർ​ക്കും മ​ന​സ്സി​ലാ​യി കോ​ച്ച് ഒ​രു ക​ണി​ശ​ക്കാ​ര​നാ​യി​രി​ക്കു​മെ​ന്ന്.  എ​ഴു​ത്ത് ക​ഴി​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹം ബാ​ഗ്  ടേ​ബി​ളി​ൽ വ​ച്ചു. എ​ന്നി​ട്ട് ഞ​ങ്ങ​ളു​ടെ മു​ന്നി​ലേ​ക്ക് ഒ​രു ചെ​റു ചി​രി​യോ​ടെ വ​ന്നു, ഓ​രോ​രു​ത്ത​രെ​യാ​യി പ​രി​ച​യ​പ്പെ​ട്ടു. ഇം​ഗ്ലീ​ഷ് ഭാ​ഷ അ​ദ്ദേ​ഹ​ത്തി​ന് അ​റി​യാ​മാ​യി​രു​ന്നു എ​ങ്കി​ലും പോ​ർ​ച്ചു​ഗീ​സ് ഭാ​ഷ ക​ല​ർ​ന്ന ഇം​ഗ്ലീ​ഷാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേത്. ഞ​ങ്ങ​ൾ ഓ​രോ​രു​ത്ത​രും ഏ​തെ​ല്ലാം പൊ​സി​ഷ​ൻ ആ​ണ് ക​ളി​ക്കാ​റു​ള്ള​ത് എ​ന്ന് അ​റി​യാ​ത്ത​ത് കാ​ര​ണം ആ​ദ്യ​മൊ​ക്കെ സാ​ധാ​ര​ണ രീ​തി​യി​ൽ ഉ​ള്ള പ​രി​ശീ​ല​ന മു​റ​ക​ളാ​ണ് അ​വ​ലം​ബി​ച്ച​ത്.   പി​ന്നീ​ട് ക​രീ​മു​ള്ള സാ​റി​നോ​ട് ഞ​ങ്ങ​ൾ ഓ​രോ​രു​ത്ത​രും ക​ളി​ക്കു​ന്ന പൊ​സി​ഷ​ൻ അ​ദ്ദേ​ഹംചോ​ദി​ച്ചു മ​ന​സ്സി​ലാ​ക്കി. പി​ന്നീ​ട് പ്ര​ത്യേ​ക പ​രി​ശീ​ല​ന​ങ്ങ​ൾ ആ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. മ​റ്റു കോ​ച്ചു​മാ​രെ പോ​ലെ ദി​വ​സ​വും മൂ​ന്നു നേ​രം പ​രി​ശീ​ല​നം ഉ​ണ്ടാ​യി​രു​ന്നി​ല്ല. 

ഒ​രു ദി​നം ര​ണ്ടു സെ​ഷ​ൻ ആ​ണെ​ങ്കി​ൽ അ​ടു​ത്ത ദി​വ​സം മൂ​ന്നു സെ​ഷ​ൻ, എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു അ​ദ്ദേ​ഹം പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്ന​ത്. അ​തു കൊ​ണ്ടു ത​ന്നെ ക്യാ​മ്പ് എ​ല്ലാ​വ​രും ആ​സ്വ​ദി​ച്ചു. മ​റ്റു​ള്ള ഇ​ന്ത്യ​ൻ കോ​ച്ചു​മാ​ർ സാ​ധാ​ര​ണ​യാ​യി ശ​നി​യാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ എ​ൻ​ഡു​റ​ൻ​സ് പ്രാ​ക്ടീ​സ് ആ​യി​രു​ന്നു ചെ​യ്യി​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, അ​ഗ​സ്റ്റോ സാ​ർ അ​തി​ൽ നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​യി ഞ​ങ്ങ​ളെ സ്വി​മ്മിം​ഗ് പ​രി​ശീ​ല​ന​മാ​യി​രു​ന്നു ന​ൽ​കി​യ​ത്. 

ബോ​ഡി ഫി​റ്റ് ആ​വാ​നും കോ​ർ​ട്ടി​ലെ ച​ല​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​കാ​നു​മാ​ണ് നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ പോ​യി നീ​ന്തു​ന്ന​ത്. അ​ങ്ങ​നെ ക്യാ​മ്പ് തു​ട​രു​ന്ന​തി​നി​ടെ സാ​ഫ് ഗെ​യിം​സി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ത്തു. എ​നി​ക്കും ടീ​മി​ൽ ഇ​ടം ല​ഭി​ച്ചു. അ​ങ്ങ​നെ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി  കൊ​ളം​ബോ​യി​ലേ​ക്ക് പോ​വു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഇ​മി​ശ്ര​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ല്ലാ​വ​രും പൂ​ർ​ത്തി​യാ​ക്കി പോ​കു​ന്ന ദി​നം കാ​ത്തി​രു​ന്നു. അ​ങ്ങ​നെ ല​ങ്ക​യ്ക്കു പ​റ​ക്കേ​ണ്ട ദി​ന​മെ​ത്തി. ശ്രീ​ല​ങ്ക​യ്ക്കു പോ​കു​ന്ന​തി​ൽ എ​നി​ക്ക് അ​ല്പം പേ​ടി​യു​ണ്ടാ​യി​രു​ന്നു.  കാ​ര​ണം ആ ​സ​മ​യ​ത്ത് ശ്രീ​ല​ങ്ക​യി​ൽ ത​മി​ഴ് പു​ലി​ക​ളു​ടെ ആ​ക്ര​മ​ണം ശ​ക്ത​മാ​യി​രു​ന്നു. 

പ​ത്ര​ങ്ങ​ളി​ൽ നി​ര​ന്ത​രം അ​തേ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ളും വ​ന്നി​രു​ന്നു. അ​തു കൊ​ണ്ടു ത​ന്നെ ക്യാ​മ്പി​ൽ പ​ല പ്ര​ച​ര​ണ​ങ്ങ​ളും ന​ട​ന്നി​രു​ന്നു.സാ​ഫ് ഗെ​യിം​സി​ന് പോ​വാ​നു​ള്ള ദി​വ​സ​മാ​യ​തോ​ടെ  സാ​യി ക്യാ​മ്പി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​ത്റ്റ​ല​ക്സ് ടീ​മും ഹോ​ക്കി ടീ​മും വോ​ളീ​ബോ​ൾ ടീ​മു​മെ​ല്ലാം ചേ​ർ​ന്നു  ബം​ഗ​ളൂ​രു എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും ശ്രീ​ല​ങ്ക​യി​ലേ​ക്ക് ഫ്ലൈ​റ്റ് ക​യ​റി. കു​റ​ച്ചു മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം ഫ്ലൈ​റ്റ് ശ്രീ​ല​ങ്ക​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി. ല​ങ്ക​യി​ലെ വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ആ​ളു​ക​ളും പ്രോ​ട്ടോ​കോ​ൾ ഓ​ഫീ​സ​റും ചേ​ർ​ന്നു ഞ​ങ്ങ​ളെ സ്വീ​ക​രി​ച്ചു. പി​ന്നീ​ട് ഞ​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ച വാ​ഹ​ന​ത്തി​ൽ ക​യ​റി താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തേ​ക്കു പോ​യി.  ഞ​ങ്ങ​ൾ​ക്ക്  താ​മ​സി​ക്കാ​ൻ ഒ​രു വി​ല്ല​യി​ൽ  ആ​യി​രു​ന്നു സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. 

വി​ല്ല​യി​ൽ എ​ത്തി​യ​തും പ്രോ​ട്ടോ​കോ​ൾ ഓ​ഫീ​സ​ർ ഞ​ങ്ങ​ൾ​ക്കു​ള്ള റൂം ​കാ​ണി​ച്ചു ത​ന്നു. അ​വി​ടെ എ​ന്തോ പ്ര​ശ്നം ന​ട​ക്കു​ന്ന​ത് കൊ​ണ്ട് പു​റ​ത്തൊ​ന്നും ഇ​റ​ങ്ങ​രു​ത് എ​ന്നും പ​റ​ഞ്ഞു കൊ​ണ്ട് അ​ദ്ദേ​ഹം പോ​യി. ഞ​ങ്ങ​ൾ​ക്കെ​ല്ലാ​വ​ർ​ക്കും ഐ​ഡി കാ​ർ​ഡ് ത​യ്യാ​റാ​ക്കു​ന്ന​തി​നാ​യി ടീം ​ക്യാ​പ്റ്റ​ൻ ആ​യി​രു​ന്ന സു​ബ്ബാ​റാ​വു​വി​നോ​ട് എ​ല്ലാ​വ​രു​ടെ​യും ഫോ​ട്ടോ ക​ള​ക്ട് ചെ​യ്തു കൊ​ടു​ക്കാ​ൻ പ​റ​ഞ്ഞി​രു​ന്നു. അ​ത​നു​സ​രി​ച്ചു പെ​ട്ട​ന്ന് ത​ന്നെ ഞ​ങ്ങ​ൾ​ക്കെ​ല്ലാ​വ​ർ​ക്കും ഉ​ള്ള ഐ​ഡി കാ​ർ​ഡ് പ്രോ​ട്ടോ​കോ​ൾ ഓ​ഫീ​സ​ർ ത​യ്യാ​ർ ചെ​യ്തു ത​ന്നു.  എ​പ്പോ​ൾ റൂ​മി​ൽ നി​ന്നും പു​റ​ത്തു ഇ​റ​ങ്ങു​മ്പോ​യും ഞ​ങ്ങ​ളു​ടെ എ​ടു​ത്തു ഈ ​ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് നി​ർ​ബ​ന്ധം ആ​യും ഉ​ണ്ടാ​വ​ണം എ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചി​രു​ന്നു.  മെ​സ്സി​ലേ​ക്കു ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​വു​മ്പോ​ൾ പോ​ലും ഐ​ഡി കാ​ർ​ഡ് ധ​രി​ക്ക​ണ​മാ​യി​രു​ന്നു.  മ​ത്സ​ര​ത്തി​നു ഉ​ള്ള പൂ​ൾ ലി​സ്റ്റ് വ​ന്ന​തോ​ടെ കോ​ച്ച് ഞ​ങ്ങ​ളെ എ​ല്ലാ​വ​രെ​യും വി​ളി​ച്ചു ഒ​രു മീ​റ്റിം​ഗ് വ​ച്ചു.​എ​ല്ലാ മ​ത്സ​ര​ത്തി​ലും വി​ജ​യി​ച്ചു ന​മു​ക്ക് ക​പ്പ് നേ​ട​ണം എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ഇ​ന്ത്യ​യു​ടെ പൂ​ളി​ൽ മാ​ലി​ദ്വീ​പ്, ശ്രീ​ല​ങ്ക എ​ന്നീ ടീ​മു​ക​ളും അ​ടു​ത്ത പൂ​ളി​ൽ പാ​ക്കി​സ്ഥാ​ൻ, ഭൂ​ട്ടാ​ൻ, നേ​പ്പാ​ൾ, ബം​ഗ്ലാ​ദേ​ശ് എ​ന്നീ നാ​ല് ടീ​മും ആ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ങ്ങ​നെ സാ​ഫ് ഗെ​യിം​സി​ന്‍റെ ഭാ​ഗ​മാ​യി പ​തി​വു​പോ​ലെ മാ​ർ​ച്ച് പാ​സ്സ് എ​ല്ലാം ഭം​ഗി​യാ​യി ന​ട​ത്തു​ക​യും എ​ല്ലാ ടീ​മു​ക​ളും വി​വി​ധ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ത​യ്യാ​റെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​ന്ത്യ​ൻ ടീ​മി​ന് ആ​ദ്യ മ​ത്സ​ര​ത്തി​ൽ മാ​ലി​ദ്വീ​പ് ടീ​മി​നോ​ട് ആ​യി​രു​ന്നു ക​ളി​ക്കാ​ൻ ഉ​ണ്ടാ​യി​രു​ന്ന​ത്.

തയാറാക്കിയത് സി.കെ. രാജേഷ്കുമാർ


വാർത്തകൾ

Sign up for Newsletter



top