11
July 2020 - 10:08 pm IST

Download Our Mobile App

Wellness

Health News, Viral Diseases, Health Tips

മ​ഴ​ക്കാ​ല പ​ക​ർ​ച്ചവ്യാ​ധി​ക​ളെ ത​ട​യാം

Published:03 June 2020

# ഡോ. ​ഷ​ർ​മ​ദ് ഖാ​ൻ ആ​യു​ർ​ര​ക്ഷാ ക്ലി​നി​ക്ക് സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി,  ചേ​ര​മാ​ൻ​തു​രു​ത്ത് 9447963481 

മ​നു​ഷ്യ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മ​ഴ​കാ​ര​ണ​മു​ള്ള ആ​ല​സ്യ​ത്തി​ലേ​ക്ക് മാ​റു​മ്പോ​ൾ രോ​ഗം പ​ക​ർ​ത്തു​വാ​ൻ ക​ഴി​വു​ള്ള കൊ​തു​കും എ​ലി​യും വൈ​റ​സു​ക​ളും കൂ​ടു​ത​ൽ ക​രു​ത്ത് നേ​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. വാ​യു​വി​ലൂ​ടെ​യും ജ​ല​ത്തി​ലൂ​ടെ​യും ജ​ന്തു​ക്ക​ൾ വ​ഴി​യും രോ​ഗം പ​ക​ർ​ത്തു​വാ​ൻ അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ് മ​ഴ​ക്കാ​ല​ത്തു​ള്ള​ത്

ജൂ​ൺ മു​ത​ൽ ഏ​ക​ദേ​ശം മൂ​ന്ന് മാ​സം വ​രെ മ​ഴ​ക്കാ​ല​മാ​ണ്. ജ​ല​വും വാ​യു​വും ദേ​ശ​വും  ദു​ഷി​ച്ച് രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള കാ​ലം. ന​ല്ല വെ​യി​ൽ മാ​റി കാ​ല​വ​ർ​ഷം തു​ട​ങ്ങു​മ്പോ​ൾ കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​കു​ന്ന വ്യ​ത്യാ​സ​ങ്ങ​ൾ എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളി​ലും മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്നു. മ​നു​ഷ്യ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മ​ഴ​കാ​ര​ണ​മു​ള്ള ആ​ല​സ്യ​ത്തി​ലേ​ക്ക് മാ​റു​മ്പോ​ൾ രോ​ഗം പ​ക​ർ​ത്തു​വാ​ൻ ക​ഴി​വു​ള്ള കൊ​തു​കും എ​ലി​യും വൈ​റ​സു​ക​ളും കൂ​ടു​ത​ൽ ക​രു​ത്ത് നേ​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. വാ​യു​വി​ലൂ​ടെ​യും ജ​ല​ത്തി​ലൂ​ടെ​യും ജ​ന്തു​ക്ക​ൾ വ​ഴി​യും രോ​ഗം പ​ക​ർ​ത്തു​വാ​ൻ അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ് മ​ഴ​ക്കാ​ല​ത്തു​ള്ള​ത്. കാ​ലാ​വ​സ്ഥ​യ്ക്ക​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ൾ  ഉ​ൾ​ക്കൊ​ണ്ട് വ്യ​ക്തി​ഗ​ത രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യെ വ​ർ​ദ്ധി​പ്പി​ക്കു​വാ​നു​ത​കു​ന്ന ഭ​ക്ഷ​ണ​വും ശീ​ല​വും ഉ​പ​യോ​ഗി​ച്ചാ​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ ത​ട​യു​ന്ന​തി​ന് സാ​ധി​ക്കും.

രോ​ഗം വ​ന്നാ​ൽ ശ​രി​യാ​യ​തും സ​മ​യ​ത്തു​ള്ള​തു​മാ​യ ചി​കി​ത്സ​യും കൂ​ടി​യേ​തീ​രൂ. മ​ഴ​ക്കാ​ലം പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ കാ​ല​മാ​ണെ​ന്ന് പ​റ​യാം. വൈ​റ​ൽ ഫീ​വ​ർ, ചി​ക്കു​ൻ​ഗു​നി​യ, ഡെ​ങ്കി​പ്പ​നി, മ​ല​മ്പ​നി, പ​ന്നി​പ്പ​നി, വ​യ​റി​ള​ക്കം, ഹെ​പ്പ​റ്റൈ​റ്റി​സ് - എ ​എ​ന്നി​വ​യൊ​ക്കെ വ​രാം. എ​ല്ലാ പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ​യും പൊ​തു​വാ​യ ല​ക്ഷ​ണം പ​നി​യാ​ണ്. വ്യ​ക്തി​ശു​ചി​ത്വം മാ​ത്രം സം​ര​ക്ഷി​ച്ച് പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ ത​ട​യാ​നാ​വി​ല്ല. പ​രി​സ​ര​ശു​ചി​ത്വ​വും ആ​ഹാ​ര ശു​ചി​ത്വ​വും ആ​ചാ​ര ശു​ചി​ത്വ​വും പാ​ലി​ക്ക​ണം.

 വൈ​റ​ൽ ഫി​വ​റും പ​ന്നി​പ്പ​നി​യും ചെ​ങ്ക​ണ്ണും വാ​യു​വി​ലൂ​ടെ പ​ക​രു​ന്ന​തും, വ​യ​റി​ള​ക്ക​വും മ​ഞ്ഞ​പ്പി​ത്ത​വും വെ​ള്ള​ത്തി​ലൂ​ടെ​യും, ജ​ന്തു​ജ​ന്യ​മാ​യി ചെ​ള്ളു​പ​നി​യും എ​ലി​പ്പ​നി​യും വി​ര​ശ​ല്യ​വും, കൊ​തു​കു​ക​ൾ കാ​ര​ണം ചി​ക്കു​ൻ​ഗു​നി​യ​യും ഡെ​ങ്കി​പ്പ​നി​യും ജാ​പ്പ​നീ​സ് എ​ൻ​സ​ഫ​ലൈ​റ്റി​സ് എ​ന്ന ജ​പ്പാ​ൻ പ​നി​യും പ​ക​രും. കാ​ലാ​വ​സ്ഥാ മാ​റ്റ​ത്തി​ന​നു​സ​രി​ച്ച് ഒ​രു വൈ​റ​ൽ ഫീ​വ​ർ എ​ങ്കി​ലും ബാ​ധി​ക്കാ​ത്ത​വ​ർ കു​റ​വാ​യി​രി​ക്കും. അ​ല​ർ​ജി കാ​ര​ണ​മു​ള്ള തു​മ്മ​ൽ, ശ്വാ​സം​മു​ട്ട്, സൈ​ന​സൈ​റ്റി​സ് എ​ന്നി​വ​യും വ​ർ​ധി​ക്കാം.

 പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പി​ടി​പെ​ട്ടാ​ൽ പൂ​ർ​ണ​വി​ശ്ര​മം വേ​ണം. നി​ർ​ബ​ന്ധ​മാ​യും യാ​ത്ര​ക​ളും കൂ​ട്ടം​കൂ​ടി നി​ൽ​ക്ക​ലും ഒ​ഴി​വാ​ക്ക​ണം. ഹ​സ്ത​ദാ​നം ന​ൽ​കു​വാ​നോ മു​ഖം മ​റ​യ്ക്കാ​തെ തു​മ്മു​വാ​നോ പാ​ടി​ല്ല. ചി​ല പ്ര​ധാ​ന കാ​ര്യ​ങ്ങ​ളി​ൽ നി​ന്നും മാ​റി നി​ൽ​ക്കു​വാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞു മീ​റ്റി​ങ്ങു​ക​ളി​ലും വി​വാ​ഹ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തും പൊ​തു വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്തും രോ​ഗം പ​ക​ർ​ത്തു​ന്ന​വ​ർ സ​മൂ​ഹ​ത്തോ​ട് ചെ​യ്യു​ന്ന​ത് ക്രൂ​ര​ത​യാ​ണെ​ന്ന് തി​രി​ച്ച​റി​യു​ക. വാ​യു​വി​ലൂ​ടെ പ​ക​രു​ന്ന രോ​ഗ​മു​ള്ള​വ​രെ മ​റ്റു​ള്ള​വ​ർ സ​ന്ദ​ർ​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. രോ​ഗി​ക​ൾ പ്ര​ത്യേ​ക മു​റി​യി​ൽ താ​മ​സി​ക്ക​ണം. ആ​ശു​പ​ത്രി​ക​ളേ​ക്കാ​ൾ സ്വ​ന്തം വീ​ട്ടി​ൽ ത​ന്നെ താ​മ​സി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. രോ​ഗി​ക​ൾ ഉ​പ​യോ​ഗി​ച്ച വ​സ്ത്രം, പാ​ത്രം, റി​മോ​ട്ട് ക​ൺ​ട്രോ​ൾ, കം​പ്യൂ​ട്ട​ർ, മൊ​ബൈ​ൽ, പേ​ന​ക​ൾ എ​ന്നി​വ അ​ണു​നാ​ശ​ക വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കി​യ ശേ​ഷം മാ​ത്ര​മേ മ​റ്റു​ള്ള​വ​ർ ഉ​പ​യോ​ഗി​ക്കാ​വൂ.

ചി​ക്കു​ൻ​ഗു​നി​യ​യും ഡെ​ങ്കി​പ്പ​നി​യും മ​നു​ഷ്യ​നി​ൽ നി​ന്നും മ​നു​ഷ്യ​നി​ലേ​ക്ക് പ​ക​രു​ന്ന രോ​ഗ​ങ്ങ​ള​ല്ല. രോ​ഗ​ബാ​ധ​യു​ള്ള​വ​രെ ക​ടി​ച്ച കൊ​തു​ക് മ​റ്റൊ​രാ​ളെ ക​ടി​ക്കു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ രോ​ഗം പ​ക​രൂ. അ​തും ഒ​രു ക​ടി ത​ന്നെ ധാ​രാ​ളം. ആ​യ​തി​നാ​ൽ രോ​ഗ​മു​ള്ള​വ​ർ നി​ർ​ബ​ന്ധ​മാ​യും കൊ​തു​ക് വ​ല ഉ​പ​യോ​ഗി​ക്ക​ണം.

പെ​ൺ​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട ഈ​ഡി​സ് ഈ​ജി​പ്തി വി​ഭാ​ഗ​ത്തി​ലെ കൊ​തു​കു​ക​ളാ​ണ് ചി​ക്കു​ൻ​ഗു​നി​യ​യും ഡെ​ങ്കി​പ്പ​നി​യും പ​ട​ർ​ത്തു​ന്ന​ത്. പ​ക​ൽ​സ​മ​യ​ത്ത് മ​ങ്ങി​യ വെ​ളി​ച്ച​ത്തി​ൽ ഇ​വ കൂ​ടു​ത​ലാ​യി ക​ടി​ക്കു​ക​യും ചെ​യ്യും. ശ​രീ​രം പ​ര​മാ​വ​ധി മൂ​ടു​ന്ന ത​ര​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ന്ന​ത് കൊ​തു​ക് ക​ടി ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ ന​ല്ല​ത്. ഓ​ട വൃ​ത്തി​യാ​ക്കു​ക​യോ കെ​ട്ടി​നി​ൽ​ക്കു​ന്ന വെ​ള്ള​ത്തി​ൽ ച​വി​ട്ടു​ക​യോ ചെ​യ്യു​മ്പോ​ൾ ശ​രീ​ര​ത്തി​ലെ മു​റി​വു​ക​ളി​ലൂ​ടെ എ​ലി​പ്പ​നി​യു​ടെ രോ​ഗാ​ണു​ക്ക​ൾ പ​ക​രാ​വു​ന്ന​താ​ണ്. എ​ലി​യു​ടെ മൂ​ത്രം വീ​ണ ആ​ഹാ​ര​മോ വെ​ള്ള​മോ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ​യും രോ​ഗം പ​ക​രും.

അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ഭ്യ​ന്ത​ര യാ​ത്ര​ക​ൾ മ​ലേ​റി​യ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് സാ​ഹ​ച​ര്യ​മൊ​രു​ക്കും. കെ​ട്ടി​നി​ൽ​ക്കു​ന്ന ശു​ദ്ധ​ജ​ലം കൊ​തു​കു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​ന് ഇ​ട​യാ​കു​ന്നു. അ​തു​പോ​ലെ കെ​ട്ടി​നി​ൽ​ക്കു​ന്ന മ​ലി​ന​ജ​ല​ത്തി​ൽ ഇ​റ​ങ്ങി​യാ​ൽ എ​ലി​പ്പ​നി ബാ​ധി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കും. ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച രോ​ഗി​യി​ൽ ഒ​ന്ന​ര ല​ക്ഷം മു​ത​ൽ നാ​ലു ല​ക്ഷം വ​രെ സാ​ധാ​ര​ണ കാ​ണു​ന്ന പ്ലേ​റ്റ്‌​ലെ​റ്റു​ക​ളു​ടെ എ​ണ്ണം വെ​റും ഇ​രു​പ​തി​നാ​യി​ര​ത്തി​ലേ​ക്ക് താ​ഴു​ന്ന​ത് അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തും. ആ​ശു​പ​ത്രി വാ​സ​വും ആ​വ​ശ്യ​മാ​യി​വ​രും. മി​ക്ക പ​ക​ർ​ച്ച​വ്യാ​ധി​ക​ളും ശ​രി​യാ​യി ചി​കി​ത്സി​ച്ചു​മാ​റ്റാ​തെ തു​ട​ർ​ന്ന് നി​ന്നാ​ൽ ഹൃ​ദ​യം, ശ്വാ​സ​കോ​ശം, ത​ല​ച്ചോ​റ്, വൃ​ക്ക തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ ഗു​രു​ത​ര​മാ​യ ഭ​വി​ഷ്യ​ത്തു​ക​ൾ ഉ​ണ്ടാ​കും.


വാർത്തകൾ

Sign up for Newsletter



top