11
July 2020 - 9:50 pm IST

Download Our Mobile App

Special

Sai Swetha Dilee, Online Class, Teacher, Viral

ത​ങ്കു പൂ​ച്ചേ.... മി​ട്ടു പൂ​ച്ചേ....

Published:03 June 2020

# സ്വ​ന്തം​ലേ​ഖ​ക​ൻ

ക​ഥ​യോ​ടൊ​പ്പം അ​റി​വു​ക​ൾ പ​ക​ർ​ന്ന് അ​ധ്യാ​പി​ക​മാ​ര്‍ ന​ല്ല അ​വ​താ​ര​ക​രാ​യി മാ​റി. വി​ക്ടേ​ഴ്‌​സ് ചാ​ന​ലി​ലൂ​ടെ സം​സ്ഥാ​ന​ത്തെ ഒ​ന്നാം ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് കോ​ഴി​ക്കോ​ട് മു​തു​വ​ട​ത്തൂ​ർ വി​വി​എ​ൽ​പി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​മാ​രാ​യ സാ​യി ശ്വേ​ത ദി​ലി​യും അ​​ഞ്ജു ​കി​​ര​​ണും ഓ​ൺ​ലൈ​നാ​യി ക്ലാ​സെ​ടു​ത്ത​ത്. ക്ലാ​സ് മു​റി​ക​ളി​ലെ പ​ഠ​ന​രീ​തി​ക​ളി​ൽ നി​ന്നു​മാ​റി പു​തി​യൊ​രു ശീ​ലം വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും.

കോ​ഴി​ക്കോ​ട്: എ​ന്‍റെ ത​ങ്കു പൂ​ച്ചേ.... മി​ട്ടു പൂ​ച്ചേ.... എ​ന്ന വി​ളി​ക​ളോ​ടെ​യാ​ണ് ഒ​ന്നാം​ക്ലാ​സി​ലെ പി​ഞ്ചോ​മ​ന​ക​ൾ ഇ​ത്ത​വ​ണ​ത്തെ അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യാ​ക്ഷ​ര​ങ്ങ​ൾ കു​റി​ച്ച​ത്. ര​ണ്ട് കു​ഞ്ഞു​പൂ​ച്ച​ക​ളു​ടെ ക​ഥ കു​രു​ന്ന​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ ക്ലാ​സി​ലൂ​ടെ പ​ക​ർ​ന്നു ന​ൽ​കി​യ അ​ധ്യാ​പി​ക​മാ​ർ ഇ​പ്പോ​ൾ താ​ര​ങ്ങ​ളാ​യി. ആ​ദ്യ​ദി​ന​ത്തി​ല്‍ കു​രു​ന്നു​ക​ളു​ടെ കാ​ഴ്ച​യി​ലും മ​ന​സി​ലും നി​റ​യെ ക​ഥ​യും ക​ളി​ചി​രി​യും നി​റ​ഞ്ഞു. 

ക​ഥ​യോ​ടൊ​പ്പം അ​റി​വു​ക​ൾ പ​ക​ർ​ന്ന് അ​ധ്യാ​പി​ക​മാ​ര്‍ ന​ല്ല അ​വ​താ​ര​ക​രാ​യി മാ​റി. വി​ക്ടേ​ഴ്‌​സ് ചാ​ന​ലി​ലൂ​ടെ സം​സ്ഥാ​ന​ത്തെ ഒ​ന്നാം ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് കോ​ഴി​ക്കോ​ട് മു​തു​വ​ട​ത്തൂ​ർ വി​വി​എ​ൽ​പി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​മാ​രാ​യ സാ​യി ശ്വേ​ത ദി​ലി​യും അ​​ഞ്ജു ​കി​​ര​​ണും ഓ​ൺ​ലൈ​നാ​യി ക്ലാ​സെ​ടു​ത്ത​ത്. ക്ലാ​സ് മു​റി​ക​ളി​ലെ പ​ഠ​ന​രീ​തി​ക​ളി​ൽ നി​ന്നു​മാ​റി പു​തി​യൊ​രു ശീ​ലം വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. 

കാ​ര്‍ട്ടൂ​ണു​ക​ള്‍ക്ക് മാ​ത്ര​മാ​യി ടി​വി​യു​ടെ മു​മ്പി​ലി​രി​ക്കു​ന്ന കൊ​ച്ചു കൂ​ട്ടു​കാ​ര്‍ ആ​ദ്യ​മാ​യാ​ണ് ഓ​ണ്‍ലൈ​ന്‍ ക്ലാ​സി​നാ​യി കൗ​തു​ക​ത്തോ​ടെ ടി​വി​യു​ടെ മു​മ്പി​ലെ​ത്തി​യ​ത്. കു​ട്ടി​ക​ളേ​ക്കാ​ള്‍ ആ​കാം​ഷ​യാ​യി​രു​ന്നു അ​ച്ഛ​ന​മ്മ​മാ​ര്‍ക്ക്. ടി​വി തു​റ​ന്ന​പ്പോ​ള്‍ ക​ഥ​യാ​കെ മാ​റി. കൊ​ച്ചു ടി​വി വ​യ്ക്കാ​ന്‍ വാ​ശി പി​ടി​ച്ച​വ​ര്‍ ടീ​ച്ച​ര്‍മാ​രു​ടെ ക്ലാ​സ് തു​ട​ങ്ങി​യ​തോ​ടെ ക്ഷ​മ​യോ​ടെ കേ​ട്ടി​രു​ന്നു. ടീ​ച്ച​ര്‍മാ​ര്‍ക്കൊ​പ്പം ത​ന്നെ പാ​ട്ടു​ക​ള്‍ പാ​ടി​യും ക​ഥ​ക​ള്‍ പ​റ​ഞ്ഞും കൊ​ച്ചു കൂ​ട്ടു​കാ​ര്‍ ആ​വേ​ശ​ത്തി​ലാ​യി. 

ഒ​ന്നാം ദി​വ​സം സാ​യി ശ്വേ​ത​യും അ​ഞ്ജു കി​ര​ണും ക്ലാ​സെ​ടു​ക്ക​ട്ടെ​യെ​ന്ന് തീ​രു​മാ​നി​ച്ച​ത് വി​ദ്യ​ഭ്യാ​സ​മ​ന്ത്രി ത​ന്നെ​യാ​യി​രു​ന്നു. ഒ​ന്നാം ക്ലാ​സി​ലെ കു​ട്ടി​ക​ളെ നാ​ളെ​യും പ​ഠി​പ്പി​ക്കു​ന്ന​ത് സാ​യി ശ്വേ​ത​യാ​ണ്. സാ​യി ശ്വേ​ത മു​മ്പ് അ​ധ്യാ​പ​ക​രു​ടെ വാ​ട്ട്‌​സ​പ്പ് കൂ​ട്ടാ​യ്മ​യി​ല്‍ ഈ ​ക​ഥ വീ​ഡി​യോ​യാ​യി ചെ​യ്തി​രു​ന്നു. അ​ധ്യാ​പ​ക കൂ​ട്ട​മെ​ന്ന ബ്ലോ​ഗി​ല്‍ അ​ത് പി​ന്നീ​ട് ഷെ​യ​ര്‍ ചെ​യ്തു. ഇ​ത് ക​ണ്ട എ​സ്‌​സി​ആ​ര്‍ടി ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് ക്ലാ​സ് ഇ​ഷ്ട​പ്പെ​ട്ടു. അ​ങ്ങ​നെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി​യെ കാ​ണി​ച്ചു. തു​ട​ര്‍ന്ന് മ​ന്ത്രി​യാ​ണ് ഒ​ന്നാം ദി​വ​സം ആ​ദ്യ​ത്തെ ക്ലാ​സ് സാ​യി ശ്വേ​ത എ​ടു​ക്ക​ട്ടെ​യെ​ന്ന് പ​റ​ഞ്ഞ​ത്. 

ഡാ​ന്‍സ് ക​ലാ​കാ​രി​യും ടി​ക് ടോ​ക്കി​ലെ താ​ര​വും കൂ​ടി​യാ​ണ് സാ​യി ശ്വേ​ത. മു​തു​വ​ട​ത്തൂ​ര്‍ വി​വി​എ​ല്‍പി സ്‌​കൂ​ളി​ല്‍ മ​ല​യാ​ളം മീ​ഡി​യം ഒ​ന്നാം ക്ലാ​സി​ലാ​ണ് ശ്വേ​ത ടീ​ച്ച​ർ പ​ഠി​പ്പി​ക്കു​ന്ന​ത്. ഒ​ന്നാം ക്ലാ​സു​കാ​ര്‍ക്ക് വേ​ണ്ടി പാ​ട്ട് പാ​ടി ക്ലാ​സെ​ടു​ത്ത​ത് ശ്വേ​ത ടീ​ച്ച​റു​ടെ ഉ​റ്റ സു​ഹൃ​ത്തും അ​തേ സ്‌​കൂ​ളി​ലെ ത​ന്നെ ടീ​ച്ച​റു​മാ​യ അ​​ഞ്ജു​​കി​​ര​​ണാ​ണ്. ഇം​ഗ്ലീ​ഷ് മീ​ഡി​യം ഒ​ന്നാം ക്ലാ​സി​ലെ ടീ​ച്ച​റാ​ണ് അ​​ഞ്ജു​​കി​​ര​​ണ്‍. വ​ട​ക​ര മു​തു​വ​ട​ത്തൂ​ര്‍ സ്വ​ദേ​ശി​ക​ളും അ​യ​ല്‍ക്കാ​രു​മാ​ണ് ഇ​രു​വ​രും. എ​യി​ഡ​ഡ് സ്കൂ​ള്‍ അ​ധ്യാ​പി​ക​രാ​യ ഇ​വ​ർ​ക്ക് ശ​മ്പ​ള​മി​ല്ല. ഏ​ങ്കി​ലും ഈ ​മ​ഹാ​മാ​രി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ല്‍ സാ​യി​ശ്വേ​ത നൃ​ത്തം പ​ഠി​പ്പി​ച്ചു സ്വ​രൂ​പി​ച്ച തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​ത്തി​ലേ​ക്ക് ന​ല്‍കി. അ​​ഞ്ജു​​കി​​ര​​ണ്‍ അ​​ധ്യാ​​പി​​ക​​യാ​​യി​​ട്ട് അ​​ഞ്ചാ​​മ​​ത്തെ വ​​ര്‍ഷ​​മാ​​ണി​​ത്. 

ഒ​ന്നാം ക്ലാ​സ് അ​ല്ലേ, കു​ട്ടി​ക​ളു​ടെ ഇ​ഷ്ടം നേ​ടേ​ണ്ടേ. അ​വ​രു​ടെ ഇ​ഷ്ട​ത്തി​ന് പ​ഠി​പ്പി​ക്ക​ണ​മ​ല്ലോ, അ​തു​കൊ​ണ്ടാ​ണ് അ​ങ്ങ​നെ ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ​ര്‍ഷ​മാ​ണ് അ​ധ്യാ​പ​ന ജീ​വി​തം തു​ട​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ ര​ണ്ടാം ക്ലാ​സ് കു​ട്ടി​ക​ളെ​യാ​യി​രു​ന്നു പ​ഠി​പ്പി​ച്ചി​രു​ന്ന​ത്. ഇ​ത്ത​വ​ണ ഒ​ന്നാം ക്ലാ​സി​ന് ഓ​ണ്‍ലൈ​നാ​യി ക്ലാ​സെ​ടു​ക്കാ​ന്‍ അ​വ​സ​രം കി​ട്ടി. കു​ട്ടി​ക​ള്‍ക്ക് ഇ​ഷ്ട​പ്പെ​ടു​ന്ന രീ​തി​യി​ല്‍ ക്ലാ​സ് എ​ടു​ക്കാ​ന്‍ ടി​ക്‌​ടോ​ക്ക് വീ​ഡി​യോ​ക​ള്‍ സ​ഹാ​യി​ച്ചെ​ന്നാ​ണ് വി​ശ്വാ​സം. അ​തു എ​ല്ലാ​വ​ര്‍ക്കും ഇ​ഷ്ട​മാ​യെ​ന്ന് അ​റി​ഞ്ഞ​തി​ല്‍ ഒ​രു​പാ​ട് സ​ന്തോ​ഷം. നി​മി​ഷ​നേ​രം കൊ​ണ്ട് ക്ലാ​സ് വൈ​റ​ലാ​ക്കി​യ ട്രോ​ള​ന്‍മാ​ര്‍ക്ക് ന​ന്ദി​യെ​ന്നും സാ​യി ശ്വേ​ത പ​റ​ഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top