11
July 2020 - 9:56 pm IST

Download Our Mobile App

World

Floyd-protest

ഫ്ലോയിഡിന്‍റെ കൊലപാതകത്തിൽ മനുഷ്യാവകാശ അന്വേഷണം

Published:03 June 2020

കറുത്തവർഗക്കാരൻ ജോർജ് ഫ്ലോയിഡിനെ പൊലീസ് ഉദ്യോഗസ്ഥൻ കാൽമുട്ടുകൊണ്ട് കഴുത്തുഞെരിച്ചു കൊന്ന വിവാദ സംഭവത്തിലാണ് അന്വേഷണം. അമെരിക്കയിൽ കറുത്തവർഗക്കാരുടെ പ്രക്ഷോഭം തുടരുന്നതിനിടെയാണ് മിനെസോട്ട ഗവർണർ ടിം വാൽസും മനുഷ്യാവകാശ ഡിപ്പാർട്ട്മെന്‍റും വാർത്താസമ്മേളനത്തിൽ അന്വേഷണം പ്രഖ്യാപിച്ചത്. 

മിനിയപൊലീസ് (യുഎസ്എ): മിനിയപൊലീസ് നഗരത്തിലെ പൊലീസിനെതിരേ സംസ്ഥാന ഭരണകൂടം മനുഷ്യാവകാശ അന്വേഷണം പ്രഖ്യാപിച്ചു. കറുത്തവർഗക്കാരൻ ജോർജ് ഫ്ലോയിഡിനെ പൊലീസ് ഉദ്യോഗസ്ഥൻ കാൽമുട്ടുകൊണ്ട് കഴുത്തുഞെരിച്ചു കൊന്ന വിവാദ സംഭവത്തിലാണ് അന്വേഷണം. അമെരിക്കയിൽ കറുത്തവർഗക്കാരുടെ പ്രക്ഷോഭം തുടരുന്നതിനിടെയാണ് മിനെസോട്ട ഗവർണർ ടിം വാൽസും മനുഷ്യാവകാശ ഡിപ്പാർട്ട്മെന്‍റും വാർത്താസമ്മേളനത്തിൽ അന്വേഷണം പ്രഖ്യാപിച്ചത്. 

പൊലീസിന്‍റെ വർണ വിവേചന നടപടികൾ കണ്ടെത്തി പരിഹാര നടപടികൾ ആവിഷ്കരിക്കാൻ അന്വേഷണം സഹായിക്കുമെന്ന് ഗവർണറും മനുഷ്യാവകാശ കമ്മിഷണർ റബേക്ക ലുസേറോയും പറഞ്ഞു. ലസേറോയാണ് അന്വേഷണം നയിക്കുക. കുറ്റക്കാരനായ പൊലീസ് ഓഫിസർ ഡെറക് ചോവിനെ സർവീസിൽ നിന്നു പുറത്താക്കി അറസ്റ്റ് ചെയ്ത് കൊലക്കുറ്റം ചാർത്തിയിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന മറ്റു മൂന്നു പൊലീസുകാരെ സർവീസിൽ നിന്നു പുറത്താക്കി. ഇവർക്കെതിരേ ഇതുവരെ കുറ്റങ്ങൾ ചുമത്തിയിട്ടില്ല.

ദീർഘകാലാടിസ്ഥാനത്തിലുള്ള വിഷയങ്ങൾ വർണവിവേചനവുമായി ബന്ധപ്പെട്ടുണ്ടെന്ന് ഗവർണർ പറഞ്ഞു. കറുത്തവർഗക്കാരുടെ വേദനയും പ്രതികരണവും തങ്ങൾ മനസിലാക്കുന്നു. കുറ്റക്കാർക്ക് ശിക്ഷ കിട്ടില്ലെന്ന് അവർ കരുതുന്നു. കാരണം മുൻപ് പലപ്പോഴും വർണവിവേചനം കാണിക്കുന്നവർ രക്ഷപെട്ടിട്ടുണ്ട്.

കഴിഞ്ഞ 10 വർഷക്കാലത്തെ പൊലീസിന്‍റെ നയങ്ങളും നടപടികളും പരിശോധിക്കുമെന്ന് വാൽസ് വ്യക്തമാക്കി. മിനിയപൊലീസ് സിറ്റി കൗൺസിലിലെ 12 അംഗങ്ങളും കൗൺസിൽ പ്രസിഡന്‍റ് ലിസ ബെൻഡർ വാർത്താസമ്മേളനത്തിൽ വായിച്ച പ്രസ്താവന അംഗീകരിച്ചു. വിഷയത്തിൽ സംസ്ഥാനത്തിന്‍റെ ഇടപെടൽ പ്രശ്നപരിഹാരത്തിനു സഹായിക്കുമെന്ന് മേയർ ജേക്കബ് ഫ്രേ പറഞ്ഞു.  

അമെരിക്കയിലെ ആഭ്യന്തര ഇന്‍റലിജൻസ്- അന്വേഷണ ഏജൻസി എഫ്ബിഐയും ഫ്ലോയിഡിന്‍റെ മനുഷ്യാവകാശങ്ങൾ പൊലീസ് മനപ്പൂർവം ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. 


വാർത്തകൾ

Sign up for Newsletter



top