11
July 2020 - 11:21 pm IST

Download Our Mobile App

Cricket

shami.jpg

പന്തിൽ തുപ്പൽ പുരട്ടാതെയും സ്വിങ് ചെയ്യിക്കാൻ തനിക്കു കഴിയുമെന്ന് ഷമി

Published:03 June 2020

പന്തിന്‍റെ തിളക്കം നിലനിർത്തിയാൽ തുപ്പൽ പുരട്ടാതെയും സ്വിങ് ചെയ്യിക്കാൻ തനിക്കു കഴിയുമെന്നാണു ഷമിയുടെ വെളിപ്പെടുത്തൽ. ""കുട്ടിക്കാലം മുതൽ നമ്മൾ പന്തിൽ ഉമിനീർ പുരട്ടിയാണു സ്വിങ് ചെയ്യിക്കുന്നത്. അതുകൊണ്ടു തുടക്കത്തിൽ ഇത്തിരി ബുദ്ധിമുട്ടുണ്ടാകാം.

ലക്നൗ: കൊവിഡ് 19 പ്രതിരോധ നടപടിയുടെ ഭാഗമായി പന്തിൽ തുപ്പൽ പുരട്ടുന്നതു നിരോധിച്ചാലും തനിക്കു സ്വിങ് ലഭിക്കുമെന്ന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. പന്തിന്‍റെ തിളക്കം നിലനിർത്തിയാൽ തുപ്പൽ പുരട്ടാതെയും സ്വിങ് ചെയ്യിക്കാൻ തനിക്കു കഴിയുമെന്നാണു ഷമിയുടെ വെളിപ്പെടുത്തൽ. ""കുട്ടിക്കാലം മുതൽ നമ്മൾ പന്തിൽ ഉമിനീർ പുരട്ടിയാണു സ്വിങ് ചെയ്യിക്കുന്നത്. അതുകൊണ്ടു തുടക്കത്തിൽ ഇത്തിരി ബുദ്ധിമുട്ടുണ്ടാകാം.

പേസ് ബൗളറെന്ന നിലയ്ക്ക് ഉമിനീർ പുരട്ടുക എന്നതു നിങ്ങൾ സ്വാഭാവികമായി ചെയ്യുന്നതാകാം. എന്നാൽ, പന്ത് വരണ്ട പന്തിന്‍റെ തിളക്കം നിലനിർത്തിയാലും നിങ്ങൾക്ക് സ്വിങ് ലഭിക്കും- രോഹിത് ജുഗ്‌ലനുമായുള്ള ഇൻസ്റ്റഗ്രാം ചാറ്റിൽ ഷമി പറഞ്ഞു. കൊവിഡ് ഭീഷണി കണക്കിലെടുത്ത് പന്തിൽ തുപ്പൽ പുരട്ടുന്നതു നിരോധിക്കുമെന്ന് അനിൽ കുംബ്ലെ അധ്യക്ഷനായ ഐസിസി ക്രിക്കറ്റ് സമിതി വ്യക്തമാക്കിയിരുന്നു. എന്നാൽ, വിയർപ്പ് പുരട്ടാമെന്നം കുംബ്ലെ അറിയിച്ചു.

അതേസമയം, വിയർപ്പും ഉമിനീരും രണ്ടു തരത്തിലാണു പന്തിൽ പ്രവർത്തിക്കുകയെന്നു ഷമി. വിയർപ്പ് സ്വിങ്ങിനു സഹായിക്കില്ല. എന്നാലിപ്പോൾ ഉമിനീർ പുരട്ടുന്നതു നിർത്തിവയ്ക്കണ്ടേ സാഹചര്യമാണ്.
മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ അഭാവം ടീമിൽ വലിയ ശൂന്യത സൃഷ്ടിക്കുന്നുണ്ടെന്നും ഷമി. ഐപിഎല്ലിലൊഴികെ എല്ലാ ഫോർമാറ്റിലും ഞാൻ ധോണിക്കു കീഴിൽ കളിച്ചിട്ടുണ്ട്.

അദ്ദേഹമെപ്പോഴും ടീമംഗങ്ങളെ ഏറെ അടുപ്പത്തോടെയാണു പരിഗണിക്കുന്നത്. അദ്ദേഹം വലിയൊരു താരമാണ്. പക്ഷേ, കളിക്കളത്തിലോ പെരുമാറ്റത്തിലോ അതുണ്ടാവില്ല. ധോണിയുമായി ബന്ധപ്പെട്ട് എനിക്ക് ഒട്ടേറെ ഓർമകളുണ്ട്. അദ്ദേഹം തിരികെയെത്തുമെന്നാണു കരുതുന്നതെന്നും ഷമി.


വാർത്തകൾ

Sign up for Newsletter



top