09
July 2020 - 2:44 pm IST

Download Our Mobile App

Flash News
Archives

National

delhi.jpg

ഡൽഹി കലാപം ആസൂത്രിതം, ആം ആദ്മി പാർട്ടി കൗൺസിലറിനും പങ്ക്; ഡൽഹി പൊലീസ്

Published:03 June 2020

ജെഎൻയു വിദ്യാർഥി നേതാവ് ഉമർ ഖാലിദും താഹിർ ഹുസൈനും പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സന്ദർശന സമയത്തു തന്നെ കലാപമുണ്ടാക്കിയതു വലിയൊരു ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്ന് 1030 പേജുകളുള്ള കുറ്റപത്രത്തിൽ പൊലീസ് പറയുന്നു.

ന്യൂഡൽഹി: പൗരത്വ നിയമത്തെച്ചൊല്ലി ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപം ആസൂത്രിതമെന്നും ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈന് ഇതിൽ സുപ്രധാന പങ്കുവഹിച്ചെന്നും ഡൽഹി പൊലീസ്. ജെഎൻയു വിദ്യാർഥി നേതാവ് ഉമർ ഖാലിദും താഹിർ ഹുസൈനും പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സന്ദർശന സമയത്തു തന്നെ കലാപമുണ്ടാക്കിയതു വലിയൊരു ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്ന് 1030 പേജുകളുള്ള കുറ്റപത്രത്തിൽ പൊലീസ് പറയുന്നു.

താഹിര്‍ ഹുസൈന് പുറമെ, സഹോദരന്‍ ഷാ അലം ഉള്‍പ്പെടെ 15 പേര്‍ക്കെതിരേയും കുറ്റപത്രം തയാറാക്കിയിട്ടുണ്ട്. റാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പൗരത്വ നിയമത്തിനെതിരേ പ്രക്ഷോഭം നടത്തിയ വനിതാ സംഘടന പിരിഞ്ച ടോഡിലെ ദേവഗംഗ കലിത, നടാഷ നർവാൾ എന്നീ അംഗങ്ങളുമുണ്ട് 53 പേരുടെ മരണത്തിനിടയാക്കിയ കലാപവുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ടവരിൽ.

കലാപമുണ്ടാക്കുക, ക്രിമിനൽ ഗൂഢാലോചന, കൊള്ള, മതസൗഹാർദം തകർക്കുക, സമൂഹത്തിൽ സ്പർധയുണ്ടാക്കുക തുടങ്ങി വിവിധ വകുപ്പുകളിലാണു താഹിർ ഹുസൈൻ ഉൾപ്പെടെയുള്ളവർക്കെതിരേ കുറ്റപത്രം. ഇന്ത്യ എഗെയ്ൻസ്റ്റ് ഹേറ്റ് എന്ന ഗ്രൂപ്പും ഉമർഖാലിദും ഗൂഢാലോചനയിൽ പങ്കെടുത്തിട്ടുണ്ടെന്നും പൊലീസ്. കേസിൽ പ്രതിചേർക്കപ്പെട്ടതോടെ ഇ‍യാളെ എഎപി പുറത്താക്കിയിരുന്നു.

ചാന്ദ്ബാഗിലെ കലാപത്തിനായി 1.30 കോടി രൂപ താഹിര്‍ ഹുസൈന്‍ ധനസഹായമായി നല്‍കിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ചാന്ദ്ബാഗിലെ കലാപം പൂര്‍ണമായി ഇയാളുടെ നിയന്ത്രണത്തിലായിരുന്നു. ഡല്‍ഹിയില്‍ വ്യാപകമായി ആക്രമണങ്ങള്‍ നടക്കുന്ന സമയത്ത് ചാന്ദ്ബാഗിലെ താഹിര്‍ ഹുസൈന്‍റെ വീട്ടില്‍ നിന്നും പെട്രോള്‍ ബോംബുകളും ആസിഡ് ബള്‍ബുകളും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഐബി ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മ കൊല്ലപ്പെട്ടതും ഇയാളുടെ വീടിനു സമീപത്താണ്.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപായി പൊലീസിൽ സമർപ്പിച്ച  ലൈസൻസുള്ള തോക്ക് കലാപം തുടങ്ങുന്നതിനു തലേന്ന് ഇയാൾ തിരികെ വാങ്ങിയെന്നു പൊലീസ് രേഖകൾ സഹിതം കണ്ടെത്തി. തുടർന്ന് 100 തിരകൾ സ്വന്തം ലൈസൻസിന്‍റെ പിൻബലത്തിൽ ഇയാൾ വാങ്ങി. ഇതിൽ 64 എണ്ണം ഉപയോഗിച്ചിട്ടില്ല. 22 തിരകൾ ഒഴിഞ്ഞനിലയിൽ കണ്ടെത്തി. ശേഷിക്കുന്നവയെക്കുറിച്ചു വിവരമില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നൽകാനും താഹിർ ഹുസൈന് കഴിഞ്ഞില്ല.

22 തിരകൾ ഉപയോഗിച്ചത് എന്തിനെന്നതിനും വ്യക്തമായ ഉത്തരമില്ല. കലാപമുണ്ടായ ദിവസങ്ങളിൽ മേഖലയിലെ സിസിടിവികളെല്ലാം ഓഫ് ആയിരുന്നു. ഇതും ആസൂത്രിതമെന്നു പൊലീസ്.
നേരത്തേ, താഹിർ ഹുസൈന്‍റെ വീടിനു മുകളിൽ നിന്ന് കലാപകാരികൾ പെട്രോൾ ബോംബുകളും കല്ലുകളും വലിച്ചെറിയുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. താനും കലാപത്തിന്‍റെ ഇരയാണെന്നും കലാപകാരികൾ തന്‍റെ വീട്ടിൽ അതിക്രമിച്ചു കയറിയതാണെന്നുമായിരുന്നു ഇ‍യാളുടെ വിശദീകരണം.

എന്നാൽ, കലാപകാരികളുമായി ഇയാൾ സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇയാളുടെ വീടിനു മുകളിൽ നിന്നു വൻതോതിൽ ഇഷ്ടികയും കല്ലുകളും സ്ഫോടകശേഷിയുള്ള ദ്രാവകങ്ങൾ നിറച്ച ചില്ലുകുപ്പികളും പൊലീസ് കണ്ടെടുത്തിരുന്നു. ഇതെല്ലാം വൻ ഗൂഢാലോചനയിലേക്കാണു വഴി തെളിക്കുന്നതെന്നു കുറ്റപത്രത്തിൽ പറയുന്നു. അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്നും പൊലീസിന്‍റെ പക്കൽ വിശ്വസനീയമായ തെളിവുകളില്ലെന്നും താഹിർ ഹുസൈന്‍റെ അഭിഭാഷകൻ ജാവേദ് അലി പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top