11
July 2020 - 11:14 pm IST

Download Our Mobile App

National

nisarga.jpg

കൊവിഡ് പ്രതിരോധ നടപടികൾക്ക് തിരിച്ചടിയായി ചുഴലിക്കാറ്റും മഴയും

Published:03 June 2020

കഴിഞ്ഞ മാസം 20ന് കിഴക്കൻ തീരത്തെയാണ് ചുഴലിക്കാറ്റ് കശക്കിയെറിഞ്ഞതെങ്കിൽ ഇത്തവണ അത് അറബിക്കടൽ തീരത്തേക്കായി. കഴിഞ്ഞ 20നാണ് പശ്ചിമ ബംഗാളിലും ഒഡീശയിലും കനത്ത നാശം വിതച്ച് ഉംപുൻ ചുഴലിക്കൊടുങ്കാറ്റ്  ആഞ്ഞു വീശിയത്.

മുംബൈ: കൊവിഡ് 19 വ്യാപനം കുതിച്ചുയരുന്നതിനിടെ അടിക്കടി ചുഴലിക്കാറ്റും മഴയുമെത്തുന്നത് പ്രതിരോധ നടപടികൾക്കു തിരിച്ചടിയാകുന്നു. കഴിഞ്ഞ മാസം 20ന് കിഴക്കൻ തീരത്തെയാണ് ചുഴലിക്കാറ്റ് കശക്കിയെറിഞ്ഞതെങ്കിൽ ഇത്തവണ അത് അറബിക്കടൽ തീരത്തേക്കായി. കഴിഞ്ഞ 20നാണ് പശ്ചിമ ബംഗാളിലും ഒഡീശയിലും കനത്ത നാശം വിതച്ച് ഉംപുൻ ചുഴലിക്കൊടുങ്കാറ്റ്  ആഞ്ഞു വീശിയത്. ഇതിനെ തുടർന്നുണ്ടായ ശക്തമായ മഴയിൽ നിരവധി ജീവനുകൾ നഷ്ടമാവുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടാവുകയും ചെയ്തു. പശ്ചിമ ബംഗാളിൽ മാത്രം 77 പേരാണ് മരിച്ചത്.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇതു വലിയ തിരിച്ചടിയുണ്ടാക്കിയിരുന്നു. ഒഡീശയിലും പശ്ചിമ ബംഗാളിലും തീരമേഖലയിൽ നാലു ദിവസത്തിലേറെ വൈദ്യുതി, ടെലിഫോൺ ബന്ധങ്ങൾ പൂർണമായും നിലച്ചു. നിരവധി റോഡുകൾ തകർന്നു. ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. ഇവയൊന്നും വീണ്ടും പഴയനില കൈവരിച്ചിട്ടില്ല. ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്നാണു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞത്. ഒഡീശയ്ക്കുമുണ്ടായി വൻ നഷ്ടം.

കൊവിഡ് പ്രതിസന്ധിക്കിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ സംസ്ഥാനങ്ങളിൽ വ്യോമനിരീക്ഷണങ്ങൾക്കെത്തിയിരുന്നു. ചുഴലിക്കാറ്റ് തകർത്ത ഈ ദിവസങ്ങളിൽ ഇരു സംസ്ഥാനങ്ങളിലും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയിരുന്നു. ഇത്തവണ രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്‌ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് കാറ്റ് ഭീഷണിയുയർത്തുന്നത്. ഇതിൽത്തന്നെ രോഗവ്യാപനം ഏറ്റവുമുയർന്ന നഗരമാണു മുംബൈ.

ഉച്ചയ്ക്ക് ഒന്നിനും മൂന്നിനും ഇടയിൽ ചുഴലിക്കാറ്റ് മുംബൈക്ക് 100 കിലോമീറ്റർ അകലെ അലിബഗിലാണ് കരതൊടുന്നത്. മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗമുള്ള കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് ആ‌ഞ്ഞടിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ‌

നൂറ്റാണ്ടിലെ ആദ്യ ചുഴലിക്കൊടുങ്കാറ്റിനെയാണ് മുംബൈ നേരിടാനൊരുങ്ങുന്നത്. മഹാരാഷ്ട്രയുടെയും ഗുജറാത്തിന്‍റെയും തീരപ്രദേശങ്ങളില്‍നിന്നു പതിനായിരക്കണക്കിന് പേരെ മാറ്റിപ്പാര്‍പ്പിച്ചു. മഹാരാഷ്‌ട്രയിൽനിന്ന് 19,000ൽ അധികം ആളുകളെ മാറ്റി പാർപ്പിച്ചെന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചത്. കൊവിഡ് ഭീഷണിക്കിടയിലാണ് ഈ രക്ഷാപ്രവർത്തനങ്ങൾ വേണ്ടിവന്നത്.


വാർത്തകൾ

Sign up for Newsletter



top