11
July 2020 - 10:49 pm IST

Download Our Mobile App

National

cyclone

ഉഗ്രരൂപിയായി തീരത്തേക്ക് നിസർഗ; മുംബൈയിൽ കനത്ത മഴ, വിഡിയോ

Published:03 June 2020

ഉച്ചകഴിഞ്ഞ് ഒരു മണിയ്ക്കും നാലു മണിയ്ക്കും ഇടയിൽ മഹാരാഷ്ട്രയിലെ അലിബാഗിൽ കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റ് ഇപ്പോൾ അലിബാഗിന് 95 കിലോമീറ്റർ അടുത്തെത്തിയതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മുംബൈ: അറബിക്കടലിൽ രൂപം കൊണ്ട നിസർഗ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിയായി മാറി ഇന്ത്യൻ തീരത്തോട് അടുക്കുന്നു. ഉച്ചകഴിഞ്ഞ് ഒരു മണിയ്ക്കും നാലു മണിയ്ക്കും ഇടയിൽ മഹാരാഷ്ട്രയിലെ അലിബാഗിൽ കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റ് ഇപ്പോൾ അലിബാഗിന് 95 കിലോമീറ്റർ അടുത്തെത്തിയതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നിലവിൽ 80-90 കിലോമീറ്റർ വേഗതയിലുള്ള കാറ്റ്, കരയിൽ 100 മുതൽ 120 കിലോമീറ്റർ വേഗത കൈവരിച്ച് ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റിനൊപ്പം കനത്ത മഴയുമുണ്ടാകും. കടലാക്രമണവും രൂക്ഷമാകും. മഹാരാഷ്ട്ര, ഗുജറാത്ത, ഗോവ തീരമേഖലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

മുംബൈ, താനെ റായ്ഗഡ് തുടങ്ങിയ മേഖലകളിൽ ശക്തമായ മഴയും കടൽ ക്ഷോഭവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഹാരാഷ്ട്രയുടെയും ഗുജറാത്തിന്‍റെയും തീരപ്രദേശങ്ങളിൽ നിന്നു പതിനായിരക്കണക്കിന് പേരെ മാറ്റിപ്പാർപ്പിച്ചു. മഹാരാഷ്ട്രിയിൽ നിന്ന് 40,000ൽ അധികം ആളുകളെ മാറ്റി പാർപ്പിച്ചെന്നാണ് ദുരന്ത നിവാരണ സേന അധികൃതർ അറിയിച്ചത്. സംസ്ഥാനം ഇതുവരെ അഭിമുഖീകരിച്ച ചുഴലിക്കാറ്റുകളിൽ ഏറ്റവും ഭീകരമാണ് നിസർഗയെന്നും എല്ലാവരും സുരക്ഷിതമായി വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഭ്യർഥിച്ചു.

ഒരുലക്ഷത്തോളം പേരുടെ ജീവനെടുത്ത 1882ലെ ചുഴലിക്കാറ്റാണ് മുംബൈയെ ഇതിനുമുമ്പ് പിടിച്ചുകുലുക്കിയത്. സമീപകാലത്തൊന്നും മറ്റൊരു ചുഴലിക്കാറ്റും മുംബൈ തീരമേഖലയിലേക്ക് അഭിമുഖമായി വന്നിട്ടില്ല. ചുഴലിക്കാറ്റ് മുൻകരുതൽ എന്ന നിലയിൽ മുംബൈയിലെ കൊവിഡ് ക്വാറന്‍റൈൻ സെന്‍ററിൽ നിന്നും 150 കൊവിഡ് രോ​ഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.

courtesy: ani


വാർത്തകൾ

Sign up for Newsletter



top