09
July 2020 - 2:27 pm IST

Download Our Mobile App

Flash News
Archives

National

blast-gujarat.jpeg

ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം: അഞ്ചു പേർ മരിച്ചു, 40 പേർക്ക് പരുക്ക്

Published:03 June 2020

പ​രുക്കേ​റ്റ​വ​രെ ബ​റൂ​ച്ചി​ലെ​യും വ​ഡോ​ദ​ര​യി​ലെ​യും ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു മാ​റ്റി. പ​രു​ക്കേ​റ്റ​വ​രി​ൽ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ബ​റു​ച്ച് ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ആ​ർ.​വി. ചു​ദ​സാ​മ പ​റ​ഞ്ഞു.

ബ​റൂ​ച്ച്: ഗു​ജ​റാ​ത്തി​ലെ കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ അ​ഞ്ചു​ പേ​ർ മ​രി​ച്ചു. ജീ​വ​ന​ക്കാ​രാ​ണ് മ​രി​ച്ച​വ​ർ എ​ല്ലാ​വ​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ 40 പേ​ർ​ക്ക് പ​രുക്കേ​റ്റു. ബ​റൂച്ച് ജി​ല്ല​യി​ലെ ദ​ഹേ​ജി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ​ക്ട​റി​യി​ലെ ബോ​യി​ല​റാ​ണു പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്നും ഫാ​ക്ട​റി​ക്കു സ​മീ​പം താ​മ​സി​ച്ചി​രു​ന്ന ആ​ളു​ക​ളെ​യും ലാ​ഖി, ലു​വാ​ര ഗ്രാ​മ​ങ്ങ​ളി​ലെ ആ​ളു​ക​ളെ​യും മാ​റ്റി​പ്പാ​ർ​പ്പി​ച്ചെ​ന്നും ജി​ല്ലാ കലക്റ്റ​ർ അ​റി​യി​ച്ചു.

പ​രുക്കേ​റ്റ​വ​രെ ബ​റൂ​ച്ചി​ലെ​യും വ​ഡോ​ദ​ര​യി​ലെ​യും ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു മാ​റ്റി. പ​രു​ക്കേ​റ്റ​വ​രി​ൽ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ബ​റു​ച്ച് ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ആ​ർ.​വി. ചു​ദ​സാ​മ പ​റ​ഞ്ഞു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ വാ​ഹ​ന​ങ്ങ​ൾ ഇ​പ്പോ​ഴും ഫാ​ക്ട​റി പ​രി​സ​ര​ത്തു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top