11
July 2020 - 11:50 pm IST

Download Our Mobile App

Updates

V guard

വി-​ഗാ​ര്‍ഡ് ഇ​ന്‍ഡ​സ്ട്രീ​സ് ലാ​ഭ​ത്തി​ല്‍ വ​ള​ര്‍ച്ച

Published:03 June 2020

മു​ന്‍ കൊ​ല്ല​ത്തെ (168 കോ​ടി) അ​പേ​ക്ഷി​ച്ച് 12 ശ​ത​മാ​നം വ​ര്‍ധ​ന​യാ​ണ് ക​മ്പ​നി നേ​ടി​യി​രി​ക്കു​ന്ന​ത്. കൊ​വി​ഡ്-19 നേ​രി​ടാ​നു​ള്ള ദേ​ശീ​യ ലോ​ക്ഡൗ​ണ്‍ വി​റ്റു​വ​ര​വി​നെ​യും ലാ​ഭ​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു.

കൊ​ച്ചി: രാ​ജ്യ​ത്തെ പ്ര​മു​ഖ ക​ണ്‍സ്യൂ​മ​ര്‍ ഇ​ല​ക്‌​ട്രി​ക്ക​ല്‍, ഇ​ല​ക്‌​ട്രോ​ണി​ക്സ് ക​മ്പ​നി​യാ​യ വി-​ഗാ​ര്‍ഡ് ഇ​ന്‍ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡ് മാ​ര്‍ച്ച് 31ന് ​അ​വ​സാ​നി​ച്ച 2019-20 നാ​ലാം പാ​ദ​ത്തി​ലെ​യും പൂ​ര്‍ണ സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ലെ​യും പ്ര​വ​ര്‍ത്ത​ന​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. നി​കു​തി​ക്കു ശേ​ഷ​മു​ള്ള മൊ​ത്ത​ലാ​ഭം 188.25 കോ​ടി രൂ​പ. 

മു​ന്‍ കൊ​ല്ല​ത്തെ (168 കോ​ടി) അ​പേ​ക്ഷി​ച്ച് 12 ശ​ത​മാ​നം വ​ര്‍ധ​ന​യാ​ണ് ക​മ്പ​നി നേ​ടി​യി​രി​ക്കു​ന്ന​ത്. പാ​ദ​ത്തി​ലെ മൊ​ത്തം പ്ര​വ​ര്‍ത്ത​ന വ​രു​മാ​നം 541.14 കോ​ടി രൂ​പ. മു​ന്‍ കൊ​ല്ലം ഇ​തേ കാ​ല​യ​ള​വി​ലെ വ​രു​മാ​ന​ത്തി​ല്‍ (745.78 കോ​ടി) നി​ന്ന് 27.45 ശ​ത​മാ​നം ഇ​ടി​വ്. കൊ​വി​ഡ്-19 നേ​രി​ടാ​നു​ള്ള ദേ​ശീ​യ ലോ​ക്ഡൗ​ണ്‍ വി​റ്റു​വ​ര​വി​നെ​യും ലാ​ഭ​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു.

മൊ​ത്തം പ്ര​വ​ര്‍ത്ത​ന വ​രു​മാ​നം 2502.94 കോ​ടി രൂ​പ. മു​ന്‍ കൊ​ല്ല​ത്തെ വ​രു​മാ​ന​ത്തി​ല്‍ (2594 കോ​ടി) നി​ന്ന് 3.5 ശ​ത​മാ​നം ഇ​ടി​വ്. 2019-20 സാ​മ്പ​ത്തി​ക​വ​ര്‍ഷം തി​ക​ഞ്ഞ വെ​ല്ലു​വി​ളി ഉ​യ​ര്‍ത്തു​ന്ന​താ​യി​രു​ന്നെ​ന്ന് വി-​ഗാ​ര്‍ഡ് മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ മി​ഥു​ന്‍ കെ. ​ചി​റ്റി​ല​പ്പി​ള്ളി പ​റ​ഞ്ഞു. ഈ ​വെ​ല്ലു​വി​ളി​ക്കി​ട​യി​ലും ലാ​ഭം ഗ​ണ്യ​മാ​യി ഉ​യ​ര്‍ത്താ​ന്‍ ക​ഴി​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top