11
July 2020 - 11:51 pm IST

Download Our Mobile App

Kerala

Thomas Chazhikkadan, Kottayam

കോട്ടയം ജില്ലാ പഞ്ചായത്ത് : ജോസഫ് വിഭാഗത്തിന്റെ ഭീഷണി വിലപ്പോവില്ല തോമസ് ചാഴികാടന്‍

Published:03 June 2020

കെ.എം മാണി സാര്‍ രൂപംകൊടുത്ത രാഷ്ട്രീയ ഉടമ്പടി പ്രകാരമാണ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

കോട്ടയം : യു.ഡി.എഫ് നേതൃത്വത്തെ ഭീഷണിപ്പെടുത്തി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കാനുള്ള ജോസഫ് വിഭാഗത്തിന്റെ നീക്കം വിലപ്പോവില്ലന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ഉന്നതാധികാര സമിതി അംഗം തോമസ് ചാഴികാടന്‍ എം.പി പറഞ്ഞു. കെ.എം മാണി സാര്‍ രൂപംകൊടുത്ത രാഷ്ട്രീയ ഉടമ്പടി പ്രകാരമാണ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഇക്കാര്യത്തില്‍ ഉറച്ച നിലപാടാണ് കേരള കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിക്കുള്ളത്. കഴിഞ്ഞ കുറെകാലമായി യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുന്ന ചാഞ്ചാട്ട രാഷ്ട്രീയം ജോസഫ് വിഭാഗം തുടരുകയാണ്.

പാലാ ഉപതെരെഞ്ഞെടുപ്പ് മുതല്‍ യു.ഡി.എഫില്‍ കലഹം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍  ഒരു മാധ്യമത്തില്‍ നല്‍കിയ സപ്ലിമെന്റില്‍, യു.ഡി.എഫ് നഖശിഖാന്തം എതിര്‍ക്കുന്ന മുഖ്യമന്ത്രിയെ, പ്രശംസകൊണ്ട് മൂടിയത് ആരെ സഹായിക്കാനാണെന്ന് എല്ലാവര്‍ക്കുമറിയാം. യു.ഡി.എഫിന്റെ ഉന്നതമായ നേതൃത്വത്തെ വിവാദങ്ങള്‍ സൃഷ്ടിച്ച് മുള്‍മുനയില്‍ നിര്‍ത്തി കാലുമാറ്റക്കാരനെ പ്രസിഡന്റ് സ്ഥാനത്തേക്ക് അവരോധിക്കാനുള്ള ശ്രമം പരാജയപ്പെടുക തന്നെ ചെയ്യുമെന്ന് തോമസ് ചാഴികാടന്‍ പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top