11
July 2020 - 10:54 pm IST

Download Our Mobile App

Market

Vespa

വെ​സ്പ, അ​പ്രീ​ലി​യ നി​ര്‍മാ​ണം പു​ന​രാ​രം​ഭി​ച്ചു, ഷോ​റൂ​മു​ക​ള്‍ തു​റ​ന്നു

Published:03 June 2020

പി​യാ​ജി​യോ​യു​ടെ പ്ര​ശ​സ്ത ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​യ വെ​സ്പ​യു​ടേ​യും അ​പ്രീ​ലി​യ​യു​ടേ​യും ഉ​ത്പാ​ദ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ച്ചു. സം​സ്ഥാ​ന​ത്തെ പി​യാ​ജി​യോ​യു​ടെ ഡീ​ല​ര്‍ഷി​പ്പു​ക​ളും തു​റ​ന്നു പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 

കൊ​ച്ചി: പി​യാ​ജി​യോ​യു​ടെ പ്ര​ശ​സ്ത ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​യ വെ​സ്പ​യു​ടേ​യും അ​പ്രീ​ലി​യ​യു​ടേ​യും ഉ​ത്പാ​ദ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ച്ചു. സം​സ്ഥാ​ന​ത്തെ പി​യാ​ജി​യോ​യു​ടെ ഡീ​ല​ര്‍ഷി​പ്പു​ക​ളും തു​റ​ന്നു പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 

ഉ​പ​ഭോ​ക്താ​ക്ക​ളു​ടേ​യും ജീ​വ​ന​ക്കാ​രു​ടേ​യും പ​ര​മാ​വ​ധി സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ന്‍ ഷോ​റൂ​മു​ക​ളും വ​ർ​ക്‌​ഷോ​പ്പു​ക​ളും പൂ​ര്‍ണ​മാ​യും സാ​നി​റ്റൈ​സ് ചെ​യ്തു. ആ​രോ​ഗ്യ സേ​തു ആ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള മാ​ര്‍ഗ​നി​ർ​ദേ​ശ​ങ്ങ​ളും പ്രോ​ട്ടോ​കോ​ളു​ക​ളും വി​ക​സി​പ്പി​ക്കു​ക​യും ചെ​യ്തു. 

സു​ര​ക്ഷി​ത അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് ഡീ​ല​ര്‍ഷി​പ്പു​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​ല്‍പ്പ​ന, സ​ര്‍വീ​സ് ആ​വ​ശ്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​മ്പോ​ള്‍ ജീ​വ​ന​ക്കാ​രെ​ല്ലാം സാ​മൂ​ഹി​ക അ​ക​ല പാ​ല​ന പ്രോ​ട്ടോ​കോ​ള്‍ അ​നു​സ​രി​ച്ചും സ​മ്പ​ര്‍ക്ക ര​ഹി​ത അ​ഭി​വാ​ദ​നം, സം​ര​ക്ഷ​ണ വ​സ്ത്ര​ധാ​ര​ണം, ഹാ​ന്‍ഡ് സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗം എ​ന്നീ മു​ന്‍ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ചാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഡീ​ല​ര്‍ഷി​പ്പു​ക​ളി​ല്‍ ആ​ള്‍ത്തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് സ​ര്‍വീ​സ് മു​ന്‍കൂ​ട്ടി ബു​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. തൃ​ശൂ​ര്‍, കൊ​ച്ചി, ആ​ലു​വ, പാ​ല​ക്കാ​ട്, പെ​രി​ന്ത​ല്‍മ​ണ്ണ, കോ​ട്ട​യം, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഡീ​ല​ര്‍ഷി​പ്പു​ക​ളി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കാ​യി വെ​സ്പ, അ​പ്രീ​ലി​യ സ്‌​കൂ​ട്ട​റു​ക​ളു​ടെ പ്ര​ത്യേ​ക വി​ല്‍പ്പ​ന, സ​ര്‍വീ​സ് ഓ​ഫ​റു​ക​ളും ല​ഭ്യ​മാ​ണ്.


വാർത്തകൾ

Sign up for Newsletter



top