03
July 2020 - 8:00 pm IST

Download Our Mobile App

World

jim-trump

ട്രംപിനെതിരേ മുൻ പ്രതിരോധ സെക്രട്ടറി

Published:04 June 2020

ട്രംപിന്‍റെ സിറിയ നയത്തിൽ പ്രതിഷേധിച്ച് 2018 ഡിസംബറിൽ പ്രതിരോധ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതാണ് ജിം മാറ്റിസ്. അതിനു ശേഷം പൊതുവേ നിശബ്ദനായിരുന്നു. ട്രംപ് ഓഫിസിലിരിക്കുന്നിടത്തോളം കാലം താൻ അദ്ദേഹത്തിനെതിരേ സംസാരിക്കില്ലെന്നു മാറ്റിസ് വ്യക്തമാക്കിയിരുന്നു.

വാഷിങ്ടൺ: ട്രംപ് ഭരണകൂടത്തിലെ മുൻ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പ്രസിഡന്‍റിനെതിരേ രംഗത്ത്.  സൈന്യവും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടാക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് മാറ്റിസ് ആരോപിച്ചു. ഈ അസാധാരണ പ്രതികരണം ട്രംപ് പക്ഷത്തെ അമ്പരപ്പിച്ചിട്ടുണ്ട്. ട്രംപിന്‍റെ സിറിയ നയത്തിൽ പ്രതിഷേധിച്ച് 2018 ഡിസംബറിൽ പ്രതിരോധ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതാണ് ജിം മാറ്റിസ്. അതിനു ശേഷം പൊതുവേ നിശബ്ദനായിരുന്നു. ട്രംപ് ഓഫിസിലിരിക്കുന്നിടത്തോളം കാലം താൻ അദ്ദേഹത്തിനെതിരേ സംസാരിക്കില്ലെന്നു മാറ്റിസ് വ്യക്തമാക്കിയിരുന്നു.

എന്നാൽ, കഴിഞ്ഞ ഒരാഴ്ചയിലെ സംഭവവികാസങ്ങൾ തന്നെ ഏറെ ദുഃഖിതനാക്കിയെന്ന് മാറ്റിസ് പറഞ്ഞു. പ്രക്ഷോഭങ്ങളോടുള്ള പ്രതികരണം ഉചിതമായില്ല. സൈന്യത്തെ ഇറക്കി അമെരിക്കക്കാരെ വിഭജിപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ചോദ്യം ചെയ്യുന്നു. പക്വതയുള്ള നേതൃത്വമില്ലാത്തതിന്‍റെ പ്രത്യാഘാതങ്ങൾ മൂന്നുവർഷമായി അമെരിക്ക അനുഭവിക്കുകയാണെന്നും മാറ്റിസ്. ട്രംപില്ലാതെ അമെരിക്ക ഒന്നിക്കണമെന്നാണ് അദ്ദേഹം പറയുന്നത്.

അമെരിക്കക്കാരെ ഒന്നിപ്പിച്ചു നിർത്താത്ത തന്‍റെ കാലഘട്ടത്തിലെ ഏക പ്രസിഡന്‍റാണ് ട്രംപെന്നും മാറ്റിസ് ആരോപിച്ചു. ഒന്നിപ്പിക്കുന്നു എന്നു നടിക്കുന്നുതുപോലുമില്ല ട്രംപ്. പകരം ഭിന്നിപ്പിക്കുകയാണ്. ബോധപൂർവമായ ഈ പരിശ്രമത്തിന്‍റെ ഫലമാണ് കഴിഞ്ഞ മൂന്നു വർഷമായി അമെരിക്ക കാണുന്നതെന്നും അദ്ദേഹം. വൈറ്റ് ഹൗസിനു സമീപം സമാധാനപരമായി പ്രതിഷേധിച്ചിരുന്നവരെ നിയമപാലകരെ ഉപയോഗിച്ച് ഓടിച്ച ശേഷം ബൈബിളുമായി പള്ളിയിലേക്കു നടന്നുപോയ ട്രംപിന്‍റെ നടപടിയെ മാറ്റിസ് നിശിതമായി വിമർശിച്ചു.


വാർത്തകൾ

Sign up for Newsletter



top