06
July 2020 - 1:08 pm IST

Download Our Mobile App

World

tiffany-trump

പ്രക്ഷോഭത്തെ പിന്തുണച്ച് ട്രംപിന്‍റെ മകൾ ടിഫാനി

Published:04 June 2020

""ഒറ്റയ്ക്കു നിന്നാൽ കാര്യമായി ഒന്നും നേടാനാവില്ല, ഒരുമിച്ചു നിന്നാൽ ഒരുപാടു കാര്യങ്ങൾ നേടാനാവും''- ഹെലൻ കെല്ലറുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ടിഫാനി ഇൻസ്റ്റഗ്രാമിൽ കുറിച്ചു; ബ്ലാക്ക് ഔട്ട് ട്യൂസ്ഡേ, ജസ്റ്റിസ് ഫോർ ജോർജ് ഫ്ലോയിഡ് എന്ന ഹാഷ് ടാഗോടെ ബ്ലാക്ക് ഇമേജും ഇതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ന്യൂയോർക്ക്: അമെരിക്കയിൽ വർണ വിവേചനത്തിനെതിരേ പ്രതിഷേധിക്കുന്ന കറുത്തവർഗക്കാരെ പിന്തുണച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഇളയ മകൾ ടിഫാനി ട്രംപ്. ""ഒറ്റയ്ക്കു നിന്നാൽ കാര്യമായി ഒന്നും നേടാനാവില്ല, ഒരുമിച്ചു നിന്നാൽ ഒരുപാടു കാര്യങ്ങൾ നേടാനാവും''- ഹെലൻ കെല്ലറുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ടിഫാനി ഇൻസ്റ്റഗ്രാമിൽ കുറിച്ചു; ബ്ലാക്ക് ഔട്ട് ട്യൂസ്ഡേ, ജസ്റ്റിസ് ഫോർ ജോർജ് ഫ്ലോയിഡ് എന്ന ഹാഷ് ടാഗോടെ ബ്ലാക്ക് ഇമേജും ഇതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ നിറഞ്ഞ ബ്ലാക്ക് ഔട്ട് ട്യൂസ്ഡേ പ്രചാരണത്തിൽ പങ്കുചേരുകയായിരുന്നു ടിഫാനി. ട്രംപിന്‍റെ രണ്ടാമത്തെ ഭാര്യ നടിയും ടിവി താരവുമായ മാർല മാപ്പിൾസാണ് ടിഫാനിയുടെ അമ്മ. 1999ലാണ് ട്രംപും മാർലയും വിവാഹമോചനം നേടിയത്.

ജോർജ് ടൗൺ ലോ സ്കൂളിൽ നിന്ന് അടുത്തിടെ ബിരുദം നേടിയ ടിഫാനിയുടെ പോസ്റ്റിനോട് രണ്ടു തരത്തിലാണു പ്രതികരണങ്ങൾ വന്നത്. ഒരു കൂട്ടർ പിന്തുണച്ചപ്പോൾ പിതാവിന്‍റെ നിലപാടു മാറ്റാൻ ഉപദേശിക്കാനായിരുന്നു മറ്റൊരു കൂട്ടരുടെ നിർദേശം. പ്രക്ഷോഭം ഭീകര പ്രവർത്തനത്തിനു തുല്യമാണെന്നും സൈന്യത്തെ ഇറക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.

 


വാർത്തകൾ

Sign up for Newsletter



top