09
July 2020 - 2:09 pm IST

Download Our Mobile App

Flash News
Archives

World

floyd.jpg

ഫ്ലോയിഡിന് കൊവിഡ് ബാധിച്ചിരുന്നു: പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Published:04 June 2020

ഏപ്രിൽ മൂന്നിനാണ് ഫ്ലോയിഡിന് കൊവിഡ് സ്ഥിരീകരിച്ചത്. പക്ഷേ, രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. ഫ്ലോയിഡിന്‍റെ ശ്വാസകോശത്തെ രോഗം ബാധിച്ചിരുന്നില്ല. പക്ഷേ, ഹൃദയത്തിലെ രക്തധമനികൾ ചുരുങ്ങിയിരുന്നു.

മിനിയപൊലീസ്: അമെരിക്കയിൽ പൊലീസ് ഓഫിസർ വിലങ്ങുവച്ച് കാൽമുട്ടുകൊണ്ട് ശ്വാസം മുട്ടിച്ചുകൊന്ന കറുത്തവർഗക്കാരൻ ജോർജ് ഫ്ലോയിഡിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നുവെന്ന് റിപ്പോർട്ട്. ബുധനാഴ്ച പൂർണ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് ഇതു വ്യക്തമായത്. 

ഏപ്രിൽ മൂന്നിനാണ് ഫ്ലോയിഡിന് കൊവിഡ് സ്ഥിരീകരിച്ചത്. പക്ഷേ, രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. ഫ്ലോയിഡിന്‍റെ ശ്വാസകോശത്തെ രോഗം ബാധിച്ചിരുന്നില്ല. പക്ഷേ, ഹൃദയത്തിലെ രക്തധമനികൾ ചുരുങ്ങിയിരുന്നു.

പൊലീസ് ഓഫിസർമാർ ശ്വാസം മുട്ടിച്ചതുകൊണ്ടുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് 20 പേജ് വരുന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ട് പറയുന്നു. മേയ് 25നാണ് പൊലീസ് ജോർജ് ഫ്ലോയിഡിനെ കഴുത്തുഞെരിച്ചു കൊന്നത്. ഇതേത്തുടർന്നുള്ള പ്രക്ഷോഭങ്ങൾ അമെരിക്കയെ ഇളക്കിമറിച്ചു. 

വാർത്തകൾ

Sign up for Newslettertop