09
July 2020 - 1:59 pm IST

Download Our Mobile App

Flash News
Archives

National

hcq

എച്ച്സിക്യു ക്ലിനിക്കൽ ട്രയൽ തുടരാം: ലോകാരോഗ്യ സംഘടന

Published:04 June 2020

കൊറോണ രോഗികളിൽ എച്ച്സിക്യു മരണസാധ്യത കൂട്ടുമെന്ന ലാൻസെറ്റ് മെഡിക്കൽ ജേർണലിന്‍റെ റിപ്പോർട്ടുകളെത്തുടർന്നാണ് പരിശോധനയ്ക്കായി ഇതിന്‍റെ ഉപയോഗം നിർത്തിവയ്ക്കാൻ ഡബ്ലുഎച്ച്ഒ നിർദേശിച്ചത്.

ജനീവ: കൊവിഡ് ചികിത്സയ്ക്ക് ഹൈഡ്രോക്സി ക്ലോറോക്വിൻ (എച്ച്സിക്യു) ഉപയോഗിക്കുന്നതു സംബന്ധിച്ച ക്ലിനിക്കൽ ട്രയലുകൾ തുടരാമെന്ന് ലോകാരോഗ്യ സംഘടന. എച്ച്സിക്യു ഉപയോഗിക്കുന്നതു സുരക്ഷിതമല്ലെന്ന ആശങ്ക ഉയർന്നതിനെത്തുടർന്ന് ഇതിന്‍റെ ഉപയോഗം നിർത്തിവയ്ക്കാൻ മേയ് 25ന് ലോകാരോഗ്യ സംഘടന നിർദേശിച്ചിരുന്നു.

വിശദമായ പരിശോധനകൾക്കു ശേഷം എച്ചിസിക്യു ഉപയോഗിക്കുന്നതിൽ പ്രശ്നമൊന്നുമില്ലെന്ന് സംഘടന കണ്ടെത്തി. കൊറോണ രോഗികളിൽ എച്ച്സിക്യു മരണസാധ്യത കൂട്ടുമെന്ന ലാൻസെറ്റ് മെഡിക്കൽ ജേർണലിന്‍റെ റിപ്പോർട്ടുകളെത്തുടർന്നാണ് പരിശോധനയ്ക്കായി ഇതിന്‍റെ ഉപയോഗം നിർത്തിവയ്ക്കാൻ ഡബ്ലുഎച്ച്ഒ നിർദേശിച്ചത്.

ലോകവ്യാപകമായി നിരവധി പേർക്ക് എച്ച്സിക്യു നൽകിയിരുന്നു. തങ്ങളുടെ പുനപ്പരിശോധനയിൽ എച്ച്സിക്യു ഉപയോഗിക്കാമെന്നാണു കണ്ടെത്തിയതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.


വാർത്തകൾ

Sign up for Newsletter



top