06
July 2020 - 2:38 pm IST

Download Our Mobile App

Flash News
Archives

World

floyd-officer

ഫ്ലോയിഡിന്‍റെ കൊലപാതകം: 4 പൊലീസുകാർക്കെതിരേയും കേസായി

Published:04 June 2020

മുഖ്യപ്രതിക്കെതിരേ കൂടുതൽ ഗൗരവമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുമുണ്ട്. ഡെറക് ചോവിൻ എന്നു പേരുള്ള ഇയാൾ നേരത്തേ അറസ്റ്റിലായിരുന്നു. മറ്റു മൂന്നു പേർക്ക് അറസ്റ്റ് വോറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭം കൂടുതൽ സമാധാനപരമാവും എന്നാണു പ്രതീക്ഷ.

മിനിയപൊലീസ് (യുഎസ്എ): അമെരിക്കയിൽ കറുത്തവർഗക്കാരൻ ജോർജ് ഫ്ലോയിഡിനെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ കുറ്റക്കാരായ നാലു പൊലീസുകാർക്കെതിരേയും മിനിയപൊലീസ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മുഖ്യപ്രതിയായ പൊലീസ് ഓഫിസർക്കെതിരേ നേരത്തേ കേസെടുത്തിരുന്നു. മറ്റു മൂന്നു പേർക്കെതിരേ കൂടിയാണ് ഇപ്പോൾ കേസെടുത്തത്.

മുഖ്യപ്രതിക്കെതിരേ കൂടുതൽ ഗൗരവമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുമുണ്ട്. ഡെറക് ചോവിൻ എന്നു പേരുള്ള ഇയാൾ നേരത്തേ അറസ്റ്റിലായിരുന്നു. മറ്റു മൂന്നു പേർക്ക് അറസ്റ്റ് വോറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭം കൂടുതൽ സമാധാനപരമാവും എന്നാണു പ്രതീക്ഷ. 40 വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ഇപ്പോൾ ചോവിനെതിരേയുള്ളത്.

നേരത്തേ, 25 വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളായിരുന്നു. നരഹത്യയ്ക്ക് ചോവിനെ സഹായിച്ചു എന്നതാണ് മറ്റു മൂന്നു പേർക്കെതിരായ കുറ്റം. നാലു പൊലീസുകാരെയും നേരത്തേ തന്നെ സർവീസിൽ നിന്നു പുറത്താക്കിയിരുന്നു.

ചോവിനെതിരേ കൂടുതൽ ഗൗരവമുള്ള കുറ്റങ്ങൾ ചാർത്തണമെന്നും മറ്റു മൂന്നു പേർക്കെതിരേയും കേസെടുക്കണമെന്നും പ്രക്ഷോഭകരും ഫ്ലോയിഡിന്‍റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. തോമസ് ലെയിൻ, ജെ. ക്വുവെങ്, താവു താവു എന്നിവരാണ് ഇപ്പോൾ കേസിൽ ഉൾപ്പെടുത്തിയ മൂന്നു പൊലീസുകാർ. ക്വുവെങ്ങിനെ ബുധനാഴ്ച ‍ഉച്ചകഴിഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ.

കുറ്റക്കാരെന്നു തെളിയിക്കപ്പെട്ടാൽ മറ്റു മൂന്നു പേർക്കും ചോവിനു കിട്ടുന്ന അതേ ശിക്ഷ ലഭിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കുടുംബത്തിന് പ്രധാന വ്യക്തിയായിരുന്നു ജോർജ് ഫ്ലോയിഡ്. അയാളുടെ ജീവിതത്തിന് ഏറെ മൂല്യമുണ്ടായിരുന്നു. അ‍യാൾക്കു നീതി കിട്ടണം. ഞങ്ങൾ അത് ഉറപ്പാക്കും- മിനെസോട്ട അറ്റോർണി ജനറൽ കീത്ത് എല്ലിസൻ പറഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top