06
July 2020 - 1:48 pm IST

Download Our Mobile App

Kerala

elephant

ഇത് ഭാരത സംസ്കാരമല്ല; ആനയെ കൊലപ്പെടുത്തിയതിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രം

Published:04 June 2020

കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കും. ഭക്ഷ്യവസ്തുവിൽ പടക്കം വച്ചു നൽകി കൊല്ലുന്നത് ഭാരത സംസ്കാരമല്ലെന്നും ജാവഡേക്കർ പറഞ്ഞു.

ന്യൂഡൽഹി: മണ്ണാർക്കാടിനു സമീപം അമ്പലപ്പാറയിൽ ഗർഭിണിയായ കാട്ടാനയെ കൈതച്ചക്കയിൽ പടക്കം വച്ചു കൊലപ്പെടുത്തിയ കേസിൽ ശക്തമായ അന്വേഷണമുണ്ടാകുമെന്നു കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കും. ഭക്ഷ്യവസ്തുവിൽ പടക്കം വച്ചു നൽകി കൊല്ലുന്നത് ഭാരത സംസ്കാരമല്ലെന്നും ജാവഡേക്കർ പറഞ്ഞു. 

നേരത്തേ, കേരള വനം മന്ത്രി കെ. രാജുവും സംഭവത്തിൽ ശക്തമായ അന്വേഷണമുണ്ടാകുമെന്നു പ്രഖ്യാപിച്ചിരുന്നു. സംഭവത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഭാര്യയും നടിയുമായ അനുഷ്ക ശർമയുമുൾപ്പെടെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഇത്രയും ക്രൂരത ചെയ്തിട്ടും ഒരാളെപ്പോലും ആന ഉപദ്രവിച്ചില്ലെന്നും മനുഷ്യരെ വിശ്വസിച്ചുപോയതാണ് ആനയ്ക്കു പറ്റിയ തെറ്റെന്നും ബോളിഡ് താരം വരുൺ ധവാൻ പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top