06
July 2020 - 1:20 pm IST

Download Our Mobile App

Kerala

flood-relief-fund-fraud

പ്ര​ള​യ ദു​രി​താ​ശ്വാ​സ ത​ട്ടി​പ്പി​ൽ പു​തി​യ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു

Published:04 June 2020

ത​ട്ടി​പ്പു പു​റ​ത്താ​യ​തി​നെ തു​ട​ർ​ന്നു ജി​ല്ലാ ക​ല​ക്റ്റ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ആ​ഭ്യ​ന്ത​ര പ​രി​ശോ​ധ​ന​യി​ൽ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നു കൂ​ടു​ത​ൽ പ​ണം ത​ട്ടി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് എ​ഡി​എം ക്രൈം ​ബ്രാ​ഞ്ചി​ന് ര​ണ്ടാ​മ​ത്തെ പ​രാ​തി ന​ൽ​കി​യ​ത്.

കൊ​ച്ചി: സി​പി​എം നേ​താ​ക്ക​ളു​ൾ​പ്പെ​ട്ട പ്ര​ള​യ ഫ​ണ്ട് ത​ട്ടി​പ്പി​ൽ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് പു​തി​യ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പ​രി​ശോ​ധ​ന​യി​ൽ 73 ല​ക്ഷം ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യെ​ന്ന അ​ഡി​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ന്‍റെ (എ​ഡി​എം) പ​രാ​തി​യി​ലാ​ണ് പു​തി​യ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ത​ട്ടി​പ്പു പു​റ​ത്താ​യ​തി​നെ തു​ട​ർ​ന്നു ജി​ല്ലാ ക​ല​ക്റ്റ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ആ​ഭ്യ​ന്ത​ര പ​രി​ശോ​ധ​ന​യി​ൽ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നു കൂ​ടു​ത​ൽ പ​ണം ത​ട്ടി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് എ​ഡി​എം ക്രൈം ​ബ്രാ​ഞ്ചി​ന് ര​ണ്ടാ​മ​ത്തെ പ​രാ​തി ന​ൽ​കി​യ​ത്.

എ​ഴു​പ​ത്തി മൂ​ന്ന് ല​ക്ഷ​ത്തി പ​തി​മൂ​വാ​യി​ര​ത്തി നൂ​റ് രൂ​പ​യു​ടെ കു​റ​വാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു ക​ല​ക്റ്റ​റേ​റ്റ് വ​ഴി സം​ഭാ​വ​ന​യാ​യി ല​ഭി​ച്ച തു​ക​യും മ​റ്റു വി​വ​ര​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി​യ ഫ​യ​ലു​ക​ളും അ​പ്ര​ത്യ​ക്ഷ​മാ​യി​ട്ടു​ണ്ട്. നേ​രി​ട്ടു സ്വീ​ക​രി​ച്ച പ​ല തു​ക​യും മേ​ലു​ദ്യോ​ഗ​സ്ഥ​ർ അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. പ​ണാ​പ​ഹ​ര​ണം, വി​ശ്വാ​സ വ​ഞ്ച​ന, ഗൂ​ഢാ​ലോ​ച​ന​യ​ട​ക്കം അ​ഞ്ചോ​ളം വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സ് എ​ടു​ത്തി​ട്ടു​ള്ള​ത്.

ന​ഷ്ട​മാ​യ​ത് 1,00,86,600 രൂ​പ​യെ​ന്ന് ക​ണ്ടെ​ത്ത​ല്‍

‌27 ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് പ്ര​തി​ക​ള്‍ വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ ക​ട​ത്തി​യ​ത്. ബാ​ക്കി തു​ക ക​ല​ക്റ്റ​ട്രേ​റ്റി​ലെ സെ​ക്ഷ​നി​ല്‍ നി​ന്നും നേ​രി​ട്ട് പ​ണ​മാ​യി ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. 70 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ വ്യാ​ജ ര​സീ​തു​ക​ള്‍ വ​ഴി​യാ​ണ് തു​ക ത​ട്ടി​യ​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. 

പ്ര​ള​യ ഫ​ണ്ട് ത​ട്ടി​പ്പി​ലെ ഒ​ന്നാം പ്ര​തി​യും ക​ല​ക്റ്റ​റേ​റ്റ് ജീ​വ​ന​ക്കാ​ര‌​നു​മാ​യ വി​ഷ്ണു​പ്ര​സാ​ദ് പ​ണം ത​ട്ടാ​ൻ ച​മ​ച്ച 287 വ്യാ​ജ ര​സീ​തു​ക​ൾ ക​ല​ക്റ്റ​റേ​റ്റി​ൽ നി​ന്നു ക​ണ്ടെ​ടു​ത്തി​രു​ന്നു.​കേ​ര​ള ഫി​നാ​ന്‍ഷ്യ​ല്‍ കോ​ഡി​ലെ​യും കേ​ര​ള ട്ര​ഷ​റി കോ​ഡി​ലെ​യും വ്യ​വ​സ്ഥ​ക​ളൊ​ന്നും ക​ല​ക്റ്റ​റേ​റ്റ് ദു​രി​താ​ശ്വാ​സ ഫ​ണ്ട് കൈ​കാ​ര്യം ചെ​യ്ത​പ്പോ​ള്‍ പാ​ലി​ച്ചി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മാ​സ്റ്റ​ര്‍ ഡേ​റ്റ ര​ജി​സ്റ്റ​ർ, അ​ലോ​ട്ട്മെ​ന്‍റ് ര​ജി​സ്റ്റ​ര്‍, ചെ​ക്ക് ബു​ക്ക് സ്റ്റോ​ക്ക് ര​ജി​സ്റ്റ​ർ, ക്യാ​ഷ് ര​ജി​സ്റ്റ​ര്‍, സെ​ക്യൂ​രി​റ്റി ര​ജി​സ്റ്റ​ർ, ചെ​ക്ക് ഇ​ഷ്യു ര​ജി​സ്റ്റ​ര്‍ ഇ​വ​യൊ​ന്നു ദു​രി​താ​ശ്വാ​സ വി​ഭാ​ഗ​ത്തി​ല്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ക​ണ്ടെ​ത്താ​നാ​യി​ല്ല.

വ്യാ​ജ ര​സീ​തു​ക​ൾ വ​ഴി​യാ​ണ് തു​ക ത​ട്ടി​യ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. വി​ഷ്ണ​പ്ര​സാ​ദി​ന്‍റെ സ​ഹാ​യ​ത്തോ​ടെ തൃ​ക്കാ​ക്ക​ര​യി​ലെ പ്രാ​ദേ​ശി​ക സി​പി​എം നേ​താ​ക്ക​ളാ​ണ് പ​ണം ത​ട്ടി​യെ​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. സി‌​പി‌​എം. തൃ​ക്കാ​ക്ക​ര ഈ​സ്റ്റ് മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം എം.​എം. അ​ൻ​വ​ർ, ഭാ​ര്യ അ​യ്യ​നാ​ട് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ ഡ​യ​റ​ക്റ്റ​ർ കൗ​ല​ത്ത്, ര​ണ്ടാം പ്ര​തി മ​ഹേ​ഷ്, ഭാ​ര്യ നീ​തു, സി​പി​എം. തൃ​ക്കാ​ക്ക​ര ഈ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി മു​ൻ അം​ഗം എ​ൻ.​എ​ൻ. നി​ഥി​ൻ, ഭാ​ര്യ ഷി​ന്‍റു എ​ന്നി​വ​രാ​ണ് മൂ​ന്ന് മു​ത​ൽ ഏ​ഴ് വ​രെ പ്ര​തി​ക​ൾ. അ​ൻ​വ​ർ, കൗ​ല​ത്ത്, നീ​തു എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.


വാർത്തകൾ

Sign up for Newsletter



top