09
July 2020 - 1:50 pm IST

Download Our Mobile App

Flash News
Archives

Kerala

aarogya-setu-app

ഫോ​ൺ ന​മ്പ​രി​ന്‍റെ അ​ക്കം മാ​റി, ല​ക്ഷ​ദ്വീ​പും കൊ​വി​ഡ് പ​ട്ടി​ക​യി​ൽ!

Published:04 June 2020

# എ. ​പ്രേ​മാ​ന​ന്ദ് 

ക​വ​ര​ത്തി​യി​ൽ പ​രി​സ്ഥി​തി, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നും മി​നി​ക്കോ​യി സ്വ​ദേ​ശി​യു​മാ​യ യു​വാ​വി​നാ​ണ് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചെ​ന്ന് ആ​രോ​ഗ്യ​സേ​തു ആ​പ്പി​ൽ അ​ലെ​ർ​ട്ട് വ​ന്ന​ത്. വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നു ല​ക്ഷ​ദ്വീ​പ് പൊ​ലീ​സ് രോ​ഗ​ബാ​ധി​ത​നു വേ​ണ്ടി തെ​ര​ച്ചി​ൽ തു​ട​ങ്ങി. ക​ർ​ണാ​ട​ക​യി​ൽ ഔ​ദ്യോ​ഗി​ക പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ യു​വാ​വ് ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്.

കൊ​ച്ചി: ഇ​തു​വ​രെ കൊ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത ല​ക്ഷ​ദ്വീ​പ് സ​മൂ​ഹം തെ​റ്റാ​യ മൊ​ബൈ​ൽ ന​മ്പ​രി​നെ തു​ട​ർ​ന്ന് ഏ​താ​നും മ​ണി​ക്കൂ​ർ കൊ​വി​ഡ് പ​ട്ടി​ക​യി​ൽ. മി​നി​ക്കോ​യ് സ്വ​ദേ​ശി​യ്ക്കു കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചെ​ന്ന് ആ​രോ​ഗ്യ സേ​തു ആ​പ്പി​ൽ വ​ന്ന ‌അ​ലെ​ർ​ട്ടാ​ണ് ദ്വീ​പി​ൽ ആ​ശ​ങ്ക പ​ര​ത്തി​യ​ത് . കൊ​വി​ഡ് ബാ​ധി​ത​നാ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി തെ​റ്റാ​യി ന​ൽ​കി​യ മൊ​ബൈ​ൽ ന​മ്പ​രാ​ണ് ല​ക്ഷ​ദ്വ‌ീ​പ് അ​ധി​കൃ​ത​രെ വ​ട്ടം​ചു​റ്റി​ച്ച​ത്. 

ക​വ​ര​ത്തി​യി​ൽ പ​രി​സ്ഥി​തി, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നും മി​നി​ക്കോ​യി സ്വ​ദേ​ശി​യു​മാ​യ യു​വാ​വി​നാ​ണ് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചെ​ന്ന് ആ​രോ​ഗ്യ​സേ​തു ആ​പ്പി​ൽ അ​ലെ​ർ​ട്ട് വ​ന്ന​ത്. വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നു ല​ക്ഷ​ദ്വീ​പ് പൊ​ലീ​സ് രോ​ഗ​ബാ​ധി​ത​നു വേ​ണ്ടി തെ​ര​ച്ചി​ൽ തു​ട​ങ്ങി. ക​ർ​ണാ​ട​ക​യി​ൽ ഔ​ദ്യോ​ഗി​ക പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ യു​വാ​വ് ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്. ലോ​ക്ക്ഡൗ​ണി​ന് മു​ൻ​പാ​യി​രു​ന്നു ഇ​ത്. പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​യ യു​വാ​വി​നെ ക​ണ്ടെ​ത്തി​യ പൊ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും ഇ​യാ​ൾ​ക്ക് കൊ​വി​ഡ് ഇ​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലു കൊ​വി​ഡ് പ​ട്ടി​ക​യി​ൽ പെ​ട്ട​ത് എ​ങ്ങ​നെ​യൊ​ന്ന് ആ​ശ​യ​ക്കു​ഴ​പ്പ​മാ​യി. ഒ​ടു​വി​ൽ ഫോ​ൺ ന​മ്പ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കാ​ര്യം പി​ടി​കി​ട്ടി​യ​ത്. 

കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച തൃ​ശി​നാ​പ്പ​ള്ളി സ്വ​ദേ​ശി​യാ​ണ് തെ​റ്റാ​യ മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​ർ ന​ൽ​കി​യ​ത്. ഇ​രു​വ​രു​ടെ​യും മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​രു​ക​ൾ ത​മ്മി​ൽ ഒ​ര​ക്ക​ത്തി​ന്‍റെ വ്യ​ത്യാ​സം മാ​ത്ര​മേ​യു​ള്ളൂ. ഇ​ക്കാ​ര്യം ത​മി​ഴ്നാ​ട് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി.  ലോ​ക്ക്ഡൗ​ൺ തു​ട​ങ്ങി​യ ശേ​ഷം ഇ​തു​വ​രേ​യും ല​ക്ഷ​ദ്വീ​പി​ൽ ആ​ർ​ക്കും കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

കൊ​ച്ചി​യി​ലെ നാ​വി​ക ആ​ശു​പ​ത്രി​യി​ൽ കൊ​വി​ഡ് ബാ​ധി​ച്ച ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​യാ​യ ഒ​രു കോ​സ്റ്റ് ഗാ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ൻ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​യാ​ൾ​ക്ക് മും​ബൈ​യി​ൽ നി​ന്നാ​ണു രോ​ഗം പ​ട​ർ​ന്ന​ത്. ക​പ്പ​ലി​ൽ ല​ക്ഷ​ദ്വീ​പി​ൽ എ​ത്തു​ന്ന എ​ല്ലാ​വ​രെ​യും 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​ൽ പാ​ർ​പ്പി​ക്കു​ന്നു​ണ്ട്. കൊ​ച്ചി​യി​ൽ ഒ​രാ​ഴ്ച​ത്തെ നി​രീ​ക്ഷ​ണ​ത്തി​നു ശേ​ഷ​മാ​ണ് ആ​ൾ​ക്കാ​രെ ല​ക്ഷ​ദ്വീ​പി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​ത്. 


വാർത്തകൾ

Sign up for Newsletter



top