06
July 2020 - 3:13 pm IST

Download Our Mobile App

Flash News
Archives

World

gandhi-statue

ഗാന്ധിജിയുടെ പ്രതിമ വികൃതമാക്കിയതിനെ അപലപിച്ച് യുഎസ് നേതാക്കൾ

Published:05 June 2020

"വാഷിങ്ടൺ ഡിസിയിലെ ഗാന്ധിപ്രതിമ ‍അപമാനിക്കപ്പെട്ടതിൽ ഏറെ ദുഃഖമുണ്ട്. ഞങ്ങൾ ആത്മാർഥമായി മാപ്പു പറയുന്നു... ഏതു തരത്തിലുള്ള മുൻവിധികൾക്കും വർണവിവേചനത്തിനും എതിരാണു ഞങ്ങൾ''-

വാഷിങ്ടൺ: കറുത്തവർഗക്കാരൻ ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള പ്രക്ഷോഭത്തിനിടെ വാഷിങ്ടണിൽ മഹാത്മാഗാന്ധിയുടെ പ്രതിമ വികൃതമാക്കിയതിനെതിരേ രാഷ്ട്രീയ നേതാക്കൾ അടക്കം പ്രമുഖർ. ഇന്ത്യൻ എംബസി വിഷയം യുഎസ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ അമെരിക്കൻ അംബാസഡർ കെൻ ജസ്റ്റർ സംഭവത്തിൽ മാപ്പു പറഞ്ഞു. "വാഷിങ്ടൺ ഡിസിയിലെ ഗാന്ധിപ്രതിമ ‍അപമാനിക്കപ്പെട്ടതിൽ ഏറെ ദുഃഖമുണ്ട്. ഞങ്ങൾ ആത്മാർഥമായി മാപ്പു പറയുന്നു... ഏതു തരത്തിലുള്ള മുൻവിധികൾക്കും വർണവിവേചനത്തിനും എതിരാണു ഞങ്ങൾ''- ജസ്റ്റർ ട്വീറ്റ് ചെയ്തു.

വാഷിങ്ടണിൽ പ്രക്ഷോഭങ്ങൾ അരങ്ങേറുന്നതിനിടെ സ്പ്രേ പെയ്ന്‍റ് ഉപയോഗിച്ചാണ് അക്രമികൾ ഗാന്ധിപ്രതിമ വികൃതമാക്കിയത്. പ്രതിമ വെളുത്ത തുണികൊണ്ടു മൂടിവച്ചിരിക്കുകയാണ്. എത്രയും വേഗം പ്രതിമയും പരിസരവും വൃത്തിയാക്കുമെന്ന് അധികൃതർ പറഞ്ഞു. 2000 സെപ്റ്റംബർ 16ന് മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയ് അന്നത്തെ യുഎസ് പ്രസിഡന്‍റ് ബിൽ ക്ലിന്‍റന്‍റെ സാന്നിധ്യത്തിൽ അനാച്ഛാദനം ചെയ്തതാണ് എട്ടടി എട്ടിഞ്ച് ഉയരമുള്ള ഈ വെങ്കല പ്രതിമ.

ഗാന്ധി പ്രതിമ അപമാനിക്കപ്പെട്ടതിൽ ഏറെ നിരാശയുണ്ടെന്ന് ട്രംപ് പക്ഷത്തെ നേതാക്കൾ പറഞ്ഞു. സമാധാനപരമായ പ്രക്ഷോഭത്തെ മുതലെടുക്കാൻ ശ്രമിക്കുന്ന ഒരുവിഭാഗം അക്രമികളാണ് ഇതിനു പിന്നിലെന്ന് സെനറ്റർ മാർക്കോ റൂബിയോ പറഞ്ഞു. പ്രക്ഷോഭത്തിനിടെ യു‍എസിലെ പല ചരിത്രപ്രധാന സ്മാരകങ്ങളും തകർത്തിട്ടുണ്ട്. വാഷിങ്ണിൽ തന്നെ ചരിത്രപ്രധാന്യമുള്ള പള്ളിക്ക് തീ വച്ചിരുന്നു. ലിങ്കൺ സ്മാരകത്തിനും കേടുവരുത്തി.

ഗാന്ധിപ്രതിമ വികൃതമാക്കിയത് ഏറെ നിരാശാജനകമെന്ന് നോർത്ത് കരോളിന സെനറ്റർ ടിം ടില്ലിസ് പ്രതികരിച്ചു. സമാധാനപരമായ പ്രതിഷേധത്തിന്‍റെ മുൻനിര നായകനാണ് ഗാന്ധിജി. സമാധാനപരമായ പ്രതിഷേധത്തിന് വലിയ മാറ്റങ്ങളുണ്ടാക്കാൻ കഴിയുമെന്നു തെളിയിച്ച നേതാവ്. കലാപവും കൊള്ളയും കൊള്ളിവയ്പ്പും ജനങ്ങളെ ഒന്നിപ്പിക്കുകയല്ല, ഭിന്നിപ്പിക്കുകയാണു ചെയ്യുക- ടില്ലിസ് ചൂണ്ടിക്കാട്ടി.

ഗാന്ധിപ്രതിമയോടുള്ള അനാദരവിനെ ഞങ്ങൾ അപലപിക്കുന്നു. ഇന്ത്യൻ എംബസിയും ബന്ധപ്പെട്ട എല്ലാവരുമായി സഹകരിച്ച് പ്രശ്നപരിഹാരമുണ്ടാക്കും- യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് പ്രതികരിച്ചു. വളരെ നിരാശാജനകം എന്നായിരുന്നു പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉപദേശകൻ കിംബെർലി ഗ്വിൽഫോയ് ലെ ട്വീറ്റ് ചെയ്തത്.


വാർത്തകൾ

Sign up for Newsletter



top