06
July 2020 - 2:40 pm IST

Download Our Mobile App

Flash News
Archives

National

China, Manasarovar, Borders In Uttarakhands

ഉത്തരഖണ്ഡ് അതിർത്തിയിൽ മാനസരോവർ യാത്രികർക്കായി നിർമിക്കുന്ന ടെന്‍റ് നിർമാണത്തിനെതിരെ ചൈന

Published:05 June 2020

നേപ്പാൾ അതിർത്തിയിലെ ലിപുലേഖിൽ നിർമിക്കുന്ന ടെന്‍റിനെതിരേയാണു ചൈനീസ് സേന രംഗത്തെത്തിയത്. ഇന്ത്യൻ അതിർത്തിയിൽ ഒരു കിലോമീറ്ററിലേറെ ഉള്ളിലാണു ടെന്‍റ്. നേപ്പാളും അവകാശമുന്നയിക്കുന്ന മേഖലയാണ് ലിപുലേഖ്.

ന്യൂഡൽഹി : ലഡാഖിൽ ഗാൽവൻ നദീതീരത്തെ റോഡ് നിർമാണം തടഞ്ഞതിനു പിന്നാലെ ഉത്തരഖണ്ഡ് അതിർത്തിയിൽ മാനസരോവർ യാത്രികർക്കായി നിർമിക്കുന്ന ടെന്‍റ് നിർമാണത്തിനെതിരേയും ചൈന. നേപ്പാൾ അതിർത്തിയിലെ ലിപുലേഖിൽ നിർമിക്കുന്ന ടെന്‍റിനെതിരേയാണു ചൈനീസ് സേന രംഗത്തെത്തിയത്. ഇന്ത്യൻ അതിർത്തിയിൽ ഒരു കിലോമീറ്ററിലേറെ ഉള്ളിലാണു ടെന്‍റ്. നേപ്പാളും അവകാശമുന്നയിക്കുന്ന മേഖലയാണ് ലിപുലേഖ്.

കടുത്ത ശൈത്യവും മഴയും കണക്കിലെടുത്ത് മാനസരോവർ യാത്രികർക്കായി നിർമിച്ചതാണ് ടെന്‍റ് എന്ന് സൈനികവൃത്തങ്ങൾ. ഇന്ത്യയും ചൈനയുമായി ഏറെ സൗഹൃദം പുലർത്തുന്ന മേഖലയാണ് ലിപുലേഖ്. കഴിഞ്ഞ മേയ് എട്ടിനാണ് ഉത്തരഖണ്ഡിലെ ധാർച്ചുല മുതൽ ലിപുലേഖ് വരെ 80 കിലോമീറ്റർ നീളത്തിലുള്ള റോഡ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തുറന്നുകൊടുത്തത്. ഹിന്ദു, ബുദ്ധ, ജൈന തീർഥാടകരുടെ സൗകര്യം കണക്കിലെടുത്തായിരുന്നു റോഡ് നിർമാണം.

എന്നാൽ, കൈലാസ്- മാനസരോവറിലേക്ക് ഇന്ത്യ പുതിയ റോഡ് നിർമിച്ചതിനെതിരേ അടുത്തിടെ നേപ്പാൾ രംഗത്തെത്തിയിരുന്നു. ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നീ മേഖലകൾ തങ്ങളുടേതാണെന്നും ഇന്ത്യയുടെ നടപടി അംഗീകരിക്കില്ലെന്നുമാണ് നേപ്പാളിന്‍റെ വാദം. ഇതിനു പിന്നാലെ ഈ മേഖലയിൽ പട്രോളിങ് ശക്തമാക്കിയ ചൈനയും റോഡ് നിർമാണത്തിനെതിരേ രംഗത്തെത്തി. ഇതേത്തുടർന്ന് ഇന്ത്യയും ഇവിടെ സൈനിക വിന്യാസം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top