09
July 2020 - 2:13 pm IST

Download Our Mobile App

Flash News
Archives

National

car-bomb-plan-distryed-in-j-and-k

കശ്മീരില്‍ വൻ കാർബോംബാക്രമണത്തിനുള്ള ശ്രമം രക്ഷാ സേന പരാജയപ്പെടുത്തി

Published:05 June 2020

പുൽവാമയിൽ ആക്രമണത്തിനായി സ്‌ഫോടക വസ്തുക്കള്‍ സജ്ജമാക്കിയ കാര്‍ കണ്ടെത്തിയ രക്ഷാസേന സ്ഫോടകവസ്തുക്കൾ നിർവീര്യാക്കി.  പാക് ഭീകര സംഘടന ജയ്‌ഷെ മുഹമ്മദാണെന്നാണ് ആക്രമണശ്രമത്തിനു പിന്നിലെന്നു റിപ്പോർട്ട്.

ശ്രീനഗർ: കശ്മീരില്‍ തുടർച്ചയായ രണ്ടാം തവണയും വൻ കാർബോംബാക്രമണത്തിനുള്ള ശ്രമം രക്ഷാ സേന പരാജയപ്പെടുത്തി.  പുൽവാമയിൽ ആക്രമണത്തിനായി സ്‌ഫോടക വസ്തുക്കള്‍ സജ്ജമാക്കിയ കാര്‍ കണ്ടെത്തിയ രക്ഷാസേന സ്ഫോടകവസ്തുക്കൾ നിർവീര്യാക്കി.  പാക് ഭീകര സംഘടന ജയ്‌ഷെ മുഹമ്മദാണെന്നാണ് ആക്രമണശ്രമത്തിനു പിന്നിലെന്നു റിപ്പോർട്ട്.

മേയ് 28ന് പുല്‍വാമയിലെ ആയെന്‍ഗുണ്ട പ്രദേശത്ത് സ്ഫോടകവസ്തുക്കൾ നിറച്ച കാറുമായി ആക്രമണം നടത്താനുള്ള കരരുടെ ശ്രമം രക്ഷാസേന പരാജയപ്പെടുത്തിയിരുന്നു. മുൻകൂട്ടി വിവരം ലഭിച്ച രക്ഷാ സേന കാറിനു നേരേ വെടിയുതിർത്തതോടെ ഓടിച്ചിരുന്ന ഭീകരൻ ഓടി രക്ഷപെടുകയായിരുന്നു. തുടർന്നു കാറിലുണ്ടായിരുന്ന 60 കിലോഗ്രാം ഐഇഡി സ്ഫോടനം നടത്തി നശിപ്പിച്ചു. കാറിന്‍റെ ഉടമയായ ഹിസ്ബുള്‍ ഭീകരനെ പൊലീസ് ചോദ്യം ചെയ്തുവരുന്നു. അതിനിടെ ജമ്മുകശ്മീരിലെ കിഷ്ത്വാറിൽ സൈന്യവും പൊലീസും നടത്തിയ ഓപ്പറേഷനിൽ ഭീകരവാദികളുടെ ഒളിത്താവളം തകർത്തു.


വാർത്തകൾ

Sign up for Newsletter



top