06
July 2020 - 1:55 pm IST

Download Our Mobile App

Crime

ഉപ്പളയില്‍ തോക്കും വടിവാളുമായെത്തിയ കഞ്ചാവ് സംഘം അഴിഞ്ഞാടി; രണ്ട് പേര്‍ക്ക് വെട്ടേറ്റു

Published:05 June 2020

കാറില്‍ പോകുന്നതിനിടെ ഗഫൂറിനെയും ബദറുദ്ദീനെയും എട്ടംഗ സംഘം തടഞ്ഞ് കാറില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ച ശേഷം കാറുമായി കടന്നുകളയുകയായിരുന്നു. ഇതിന് പിന്നാലെ ബേക്കൂറില്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ അടിച്ചുതകര്‍ക്കുകയായിരുന്നു.

കാസര്‍ഗോഡ്: ഉപ്പളയില്‍ തോക്കും വടിവാളുമായെത്തിയ കഞ്ചാവ് സംഘം അഴിഞ്ഞാടി. രണ്ട് പേര്‍ക്ക് വെട്ടേറ്റു.ഒരു കാറും തകര്‍ത്തു. ബേക്കൂരിലെ ഗഫൂര്‍ (42), ഉപ്പള ഹിദായത്ത് നഗറിലെ ബദറുദ്ദീന്‍ (44) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തൊട്ടടുത്ത വാട്ടര്‍ അതോറിറ്റി ഓഫീസില്‍ നിര്‍ത്തിയിട്ട ജീവനക്കാരന്റെ കാറും തകര്‍ത്തു. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം.

കാറില്‍ പോകുന്നതിനിടെ ഗഫൂറിനെയും ബദറുദ്ദീനെയും എട്ടംഗ സംഘം തടഞ്ഞ് കാറില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ച ശേഷം കാറുമായി കടന്നുകളയുകയായിരുന്നു. ഇതിന് പിന്നാലെ ബേക്കൂറില്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. വാട്ടര്‍ അതോറിറ്റി ഓപ്പറേറ്റര്‍ നീലേശ്വരത്തെ ബിനുവിന്റെ കാറാണ് തകര്‍ത്തത്. കുമ്പള പൊലീസും മഞ്ചേശ്വരം പൊലീസും സ്ഥലത്തെത്തി അക്രമിസംഘത്തെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top