06
July 2020 - 3:29 pm IST

Download Our Mobile App

Flash News
Archives

Kerala

kks-shailaja-teacher

ഗൃഹൗഷധി സസ്യങ്ങള്‍ സംസ്ഥാനത്തെ എല്ലാ വീടുകളിലും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

Published:05 June 2020

സെക്രട്ടറിയേറ്റ് ഗാര്‍ഡന്‍ സൂപ്പര്‍വൈസര്‍ സുരേഷ്‌കുമാറിന് ആദ്യ കിറ്റ് നല്‍കിയാണ് വിതരണം നിര്‍വഹിച്ചത്. ഇതോടൊപ്പം 'രോഗപ്രതിരോധത്തിന് ഗൃഹൗഷധികള്‍' പോസ്റ്റര്‍ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ ഗൃഹൗഷധി സസ്യകിറ്റിന്റെ സംസ്ഥാനതല വിതരണം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. സെക്രട്ടറിയേറ്റ് ഗാര്‍ഡന്‍ സൂപ്പര്‍വൈസര്‍ സുരേഷ്‌കുമാറിന് ആദ്യ കിറ്റ് നല്‍കിയാണ് വിതരണം നിര്‍വഹിച്ചത്. ഇതോടൊപ്പം 'രോഗപ്രതിരോധത്തിന് ഗൃഹൗഷധികള്‍' പോസ്റ്റര്‍ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

ഗൃഹൗഷധികള്‍ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കോവിഡ് പ്രതിരോധത്തിനായി കേന്ദ്ര സംസ്ഥാന ആയുഷ് വകുപ്പുകളുടെ സഹകരണത്തോടെ വിവിധ പദ്ധതികള്‍ രാജ്യത്താകമാനം നടപ്പിലാക്കിവരികയാണ്. സംസ്ഥാനത്തും ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. സംസ്ഥാന ആയുഷ് വകുപ്പിന് കീഴിലുള്ള സംസ്ഥാന ഔഷധസസ്യ ബോര്‍ഡ്, ദേശീയ ഔഷധസസ്യ ബോര്‍ഡിന്റെ സഹകരണത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന പുതിയ പദ്ധതിയാണ് 'രോഗപ്രതിരോധത്തിന് ഗൃഹൗഷധികള്‍'. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാനുതകുന്ന ഗൃഹൗഷധികള്‍ വീടുകളില്‍ വിതരണം ചെയ്ത് നട്ടുവളര്‍ത്തുകയും നിത്യജീവിതത്തില്‍ അവ അനുയോജ്യമായ രീതിയില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഗൃഹൗഷധി പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുതകുന്ന തുളസി, മഞ്ഞള്‍, ഇഞ്ചി, കിരിയാത്ത്, പനികൂര്‍ക്ക, തിപ്പലി, കുരുമുളക്, ആര്യവേപ്പ്, ആടലോടകം, ചിറ്റമൃത് തുടങ്ങിയ ഔഷധസസ്യങ്ങള്‍ വീടുകളില്‍ നട്ടുവളര്‍ത്തുകയും നിത്യജീവിതത്തില്‍ ഗൃഹൗഷധികളുടെ ഉപയോഗം ശീലമാക്കുകയും അതിലൂടെ പ്രകൃതിദത്തമായ രോഗ പ്രതിരോധ ശേഷി ഓരോരുത്തരിലും ആര്‍ജിച്ചെടുക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ്, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. എം. സുഭാഷ്, സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്പര്‍ ഡോ. പി. സഞ്ജീവ് കുമാര്‍ എന്നിവര്‍ സന്നിഹിതരായി.


വാർത്തകൾ

Sign up for Newsletter



top