06
July 2020 - 3:24 pm IST

Download Our Mobile App

Flash News
Archives

Updates

Crude oil

താ​ഴ്ന്ന വി​ല​യ്ക്ക് ക്രൂ​ഡ് വാ​ങ്ങി, രാ​ജ്യ​ത്തി​നു ലാ​ഭം 5,000 കോ​ടി

Published:05 June 2020

ലോ​ക്ഡൗ​ണി​ലെ ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളി​ല്‍ താ​ഴ്ന്ന വി​ല​യ്ക്ക് ക​രു​ത​ല്‍ ശേ​ഖ​ര​ത്തി​ലേ​ക്ക് പ​ര​മാ​വ​ധി ക്രൂ​ഡോ​യി​ല്‍ വാ​ങ്ങി​ക്കൂ​ട്ടി ഇ​ന്ത്യ ലാ​ഭി​ച്ച​ത് 5,000 കോ​ടി രൂ​പ​യെ​ന്ന് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം.

കൊ​ച്ചി: ലോ​ക്ഡൗ​ണി​ലെ ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളി​ല്‍ താ​ഴ്ന്ന വി​ല​യ്ക്ക് ക​രു​ത​ല്‍ ശേ​ഖ​ര​ത്തി​ലേ​ക്ക് പ​ര​മാ​വ​ധി ക്രൂ​ഡോ​യി​ല്‍ വാ​ങ്ങി​ക്കൂ​ട്ടി ഇ​ന്ത്യ ലാ​ഭി​ച്ച​ത് 5,000 കോ​ടി രൂ​പ​യെ​ന്ന് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം. കേ​ന്ദ്ര സ​ര്‍ക്കാ​രി​ന് വേ​ണ്ടി പൊ​തു​മേ​ഖ​ല എ​ണ്ണ​വി​ത​ര​ണ ക​മ്പ​നി​ക​ളാ​യ ഇ​ന്ത്യ​ന്‍ ഓ​യി​ല്‍, ബി​പി​സി​എ​ല്‍, എ​ച്ച്പി​സി​എ​ല്‍, മാം​ഗ്ലൂ​ര്‍ റി​ഫൈ​ന​റി ആ​ന്‍ഡ് പെ​ട്രോ​കെ​മി​ക്ക​ല്‍ ലി​മി​റ്റ​ഡ് എ​ന്നി​വ​യാ​ണ് ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് കു​റ​ഞ്ഞ വി​ല​യ്ക്ക് എ​ണ്ണ വാ​ങ്ങി ഈ ​സം​ഭ​ര​ണി​ക​ളി​ല്‍ എ​ത്തി​ച്ച​ത്. ഇ​തി​നു​ള്ള പ​ണം പി​ന്നീ​ട് കേ​ന്ദ്രം ഈ ​ക​മ്പ​നി​ക​ള്‍ക്ക് കൈ​മാ​റും.

കൊ​വി​ഡ് ഭീ​തി​യും ആ​ഗോ​ള ലോ​ക്ഡൗ​ണും മൂ​ലം ഡി​മാ​ന്‍ഡ് ഇ​ടി​ഞ്ഞ​തോ​ടെ, ക്രൂ​ഡോ​യി​ല്‍ വി​ല കു​ത്ത​നെ കു​റ​ഞ്ഞ​പ്പോ​ഴാ​ണ് ഇ​ന്ത്യ ക​രു​ത​ല്‍ സം​ഭ​ര​ണി മൊ​ത്ത​മാ​യി നി​റ​ച്ച​ത്. രാ​ജ്യ​ത്തെ ഒ​മ്പ​ത​ര ദി​വ​സ​ത്തെ ഉ​പ​ഭോ​ഗ​ത്തി​ന് വേ​ണ്ട 5.33 ദ​ശ​ല​ക്ഷം ട​ണ്ണാ​ണ് പെ​ട്ടെ​ന്നു ശേ​ഖ​രി​ച്ച​തെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യി​ലെ റി​ഫൈ​ന​റി​ക​ള്‍ 65 ദി​വ​സ​ത്തേ​ക്കു​ള്ള ക്രൂ​ഡോ​യി​ലാ​ണ് സം​ഭ​രി​ച്ചു​വ​യ്ക്കു​ന്ന​ത്. ക​രു​ത​ല്‍ ശേ​ഖ​രം കൂ​ടി​ച്ചേ​ര്‍ക്കു​മ്പോ​ള്‍ ഇ​ത് 87 ദി​വ​സ​ത്തേ​ക്കു​ള്ള​താ​കും. ക​ര്‍ണാ​ട​ക​യി​ലെ മം​ഗ​ലാ​പു​രം, പ​ദൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​രു​ത​ല്‍ എ​ണ്ണ സം​ഭ​ര​ണി​ക​ളി​ല്‍ പാ​തി​യോ​ള​മേ ലോ​ക്ഡൗ​ണി​ന് മു​മ്പ് നി​റ​ഞ്ഞി​രു​ന്നു​ള്ളൂ. സൗ​ദി അ​റേ​ബ്യ, ഇ​റാ​ക്ക്, യു​എ​ഇ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് കു​റ​ഞ്ഞ വി​ല​യ്ക്ക് വ​ന്‍തോ​തി​ല്‍ എ​ണ്ണ വാ​ങ്ങി ഈ ​സം​ഭ​ര​ണി​ക​ള്‍ നി​റ​ച്ചു. വി​ശാ​ഖ​പ​ട്ട​ണ​ത്തെ ക​രു​ത​ല്‍ സം​ഭ​ര​ണി​യും നി​റ​ച്ചു. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ എ​ണ്ണ​വി​ല കൂ​ടു​ന്ന വേ​ള​യി​ലും ക്ഷാ​മം ഉ​ണ്ടാ​കു​മ്പോ​ഴും ക​രു​ത​ല്‍ ശേ​ഖ​ര​ത്തി​ല്‍ നി​ന്നു​ള്ള എ​ണ്ണ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​ത്, വി​ല വ​ർ​ധ​ന​യി​ല്‍ നി​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ളെ ര​ക്ഷി​ക്കു​മെ​ന്നാ​ണ് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​വ​കാ​ശ​വാ​ദം. 

സ്ട്രാ​റ്റ​ജി​ക് പെ​ട്രോ​ളി​യം റി​സ​ര്‍വ് എ​ൻ​റ്റി​റ്റി ഒ​ഫ് ഇ​ന്ത്യ​യ്ക്കാ​ണ് (ഐ​എ​സ്ആ​ര്‍പി​എ​ല്‍) ഈ ​സം​ഭ​ര​ണി​ക​ളു​ടെ ചു​മ​ത​ല. 1.5 മി​ല്യ​ണ്‍ ട​ണ്ണാ​ണ് മം​ഗ​ലാ​പു​രം സം​ഭ​ര​ണി​യു​ടെ ശേ​ഷി. ഇ​തി​ന്‍റെ പ​കു​തി ശേ​ഷി നേ​ര​ത്തേ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത് അ​ബു​ദാ​ബി നാ​ഷ​ണ​ല്‍ ഓ​യി​ല്‍ ക​മ്പ​നി (അ​ഡ്‌​നോ​ക്) ആ​യി​രു​ന്നു. 2.5 മി​ല്യ​ണ്‍ ട​ണ്ണാ​ണ് (ഏ​ക​ദേ​ശം 17 ദ​ശ​ല​ക്ഷം ബാ​ര​ല്‍) പ​ദൂ​ര്‍ സം​ഭ​ര​ണി​യു​ടെ ശേ​ഷി. ഇ​തി​ന്‍റെ പ​കു​തി ഉ​പ​യോ​ഗി​ക്കാ​ന്‍ അ​ഡ്നോ​ക്കു​മാ​യി ക​രാ​ര്‍ ഒ​പ്പി​ട്ടി​രു​ന്നെ​ങ്കി​ലും അ​വ​ര്‍ അ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. സൗ​ദി​യി​ല്‍ നി​ന്ന് ക​ഴി​ഞ്ഞ​മാ​സ​ങ്ങ​ളി​ല്‍ 1.25 മി​ല്യ​ണ്‍ ട​ണ്‍ എ​ണ്ണ വാ​ങ്ങി കേ​ന്ദ്രം ഈ ​സം​ഭ​ര​ണി നി​റ​ച്ചു.​ലോ​ക്ഡൗ​ണി​ല്‍ ഏ​താ​നും ഒ​ഴി​വ് മാ​ത്ര​മാ​ണ്, 1.33 മി​ല്യ​ണ്‍ ട​ണ്‍ ശേ​ഷി​യു​ള്ള വി​ശാ​ഖ​പ​ട്ട​ണം സം​ഭ​ര​ണി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​റാ​ഖി​ല്‍ നി​ന്നു​ള്ള ക്രൂ​ഡോ​യി​ലെ​ത്തി​ച്ച് ഇ​തും നി​റ​ച്ചു.


വാർത്തകൾ

Sign up for Newsletter



top