09
July 2020 - 1:48 pm IST

Download Our Mobile App

Flash News
Archives

Analysis

Production

റ​ബ​ര്‍; ആ​ഗോ​ള ഉ​ത്പാ​ദ​ന​വും ഉ​പ​ഭോ​ഗ​വും താ​ഴേക്ക്

Published:05 June 2020

2020ലെ ​പ്ര​കൃ​തി​ദ​ത്ത റ​ബ​റി​ന്‍റെ ലോ​ക ഉ​പ​ഭോ​ഗം ഏ​റ്റ​വും പു​തി​യ എ​എ​ന്‍ആ​ര്‍പി​സി ബു​ള്ള​റ്റി​ന്‍ അ​നു​സ​രി​ച്ച് ആ​റ് ശ​ത​മാ​നം ഇ​ടി​ഞ്ഞ് 12.904 ദ​ശ​ല​ക്ഷം ട​ണ്ണാ​യി കു​റ​യും.

കൊ​ച്ചി: രാ​ജ്യ​ങ്ങ​ളി​ലെ​മ്പാ​ടും സാ​മ്പ​ത്തി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ച്ചു തു​ട​ങ്ങി​യ​തോ​ടെ റ​ബ​ര്‍ വി​ല ഏ​പ്രി​ല്‍ അ​വ​സാ​ന വാ​രം മു​ത​ല്‍ മെ​ച്ച​പ്പെ​ടാ​ന്‍ തു​ട​ങ്ങി​യി​ട്ടുണ്ട്. എന്നാൽ വീ​ണ്ടെ​ടു​ക്ക​ല്‍ മ​ന്ദ​ഗ​തി​യി​ലാ​ണ്. ഇ​ന്ത്യ, ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ, മ്യാ​ന്‍മ​ര്‍, പ​പ്പു​വ ന്യൂ ​ഗ്വി​നി​യ, ഫി​ലി​പ്പി​ന്‍സ്, സിം​ഗ​പ്പൂ​ര്‍, ശ്രീ​ല​ങ്ക, താ​യ്‌​ല​ന്‍ഡ്, വി​യ​റ്റ്‌​നാം, ബം​ഗ്ലാ​ദേ​ശ്, കം​ബോ​ഡി​യ, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ള്ളു​ന്ന​താ​ണ് എ​എ​ന്‍ആ​ര്‍പി​സി പ്ര​കൃ​തി​ദ​ത്ത റ​ബ​റി​ന്‍റെ ആ​ഗോ​ള ഉ​ത്പാ​ദ​ന​ത്തി​ന്‍റെ 91 ശ​ത​മാ​ന​വും ഈ 13 ​രാ​ജ്യ​ങ്ങ​ളി​ലാ​ണ്.

2020ലെ ​പ്ര​കൃ​തി​ദ​ത്ത റ​ബ​റി​ന്‍റെ ലോ​ക ഉ​പ​ഭോ​ഗം ഏ​റ്റ​വും പു​തി​യ എ​എ​ന്‍ആ​ര്‍പി​സി ബു​ള്ള​റ്റി​ന്‍ അ​നു​സ​രി​ച്ച് ആ​റ് ശ​ത​മാ​നം ഇ​ടി​ഞ്ഞ് 12.904 ദ​ശ​ല​ക്ഷം ട​ണ്ണാ​യി കു​റ​യും. ഏ​പ്രി​ലി​ല്‍ ക​ണ​ക്കാ​ക്കി​യ 1.065 ദ​ശ​ല​ക്ഷം ട​ണ്ണി​ല്‍ നി​ന്ന്  2020ലെ ​ഇ​ന്ത്യ​യു​ടെ ഉ​പ​ഭോ​ഗ എ​സ്റ്റി​മേ​റ്റ് 0.9 ദ​ശ​ല​ക്ഷം ട​ണ്ണാ​യി കു​റ​ച്ചു. എ​ന്നാ​ല്‍ 2020ലെ ​ചൈ​ന​യു​ടെ ഉ​പ​ഭോ​ഗ അ​നു​മാ​നം 5.21 ദ​ശ​ല​ക്ഷം ട​ണ്ണി​ല്‍ നി​ന്ന് 5.24 ദ​ശ​ല​ക്ഷം ട​ണ്ണാ​യി ഉ​യ​ര്‍ത്തി. പ്ര​കൃ​തി​ദ​ത്ത റ​ബ​റി​ന്‍റെ മു​ഖ്യ ഉ​പ​ഭോ​ക്താ​ക്ക​ളാ​യ ചൈ​ന​യു​ടെ മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം ക​ഴി​ഞ്ഞ വ​ര്‍ഷം നാ​ലാം പാ​ദ​ത്തി​ല്‍ 6 ശ​ത​മാ​നം വ​ള​ര്‍ച്ച നേ​ടി​യി​രു​ന്നു. എ​ന്നാ​ല്‍, കൊ​വി​ഡി​നെ​ത്തു​ട​ര്‍ന്ന് ഈ ​വ​ര്‍ഷം ആ​ദ്യ​പാ​ദ​ത്തി​ല്‍ അ​വ​രു​ടെ ജി​ഡി​പി 6.8 ശ​ത​മാ​നം ചു​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. 

ഈ ​വ​ര്‍ഷം ത​ന്നെ കൊ​വി​ഡ് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കു​മെ​ന്നും സാ​മ്പ​ത്തി​ക​വ​ള​ര്‍ച്ച​യ്ക്ക് ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നു​മു​ള്ള ഊ​ഹ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റ​ബ​ര്‍ ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ളു​ടെ സം​ഘ​ട​ന ക​ണ​ക്കു​കൂ​ട്ട​ലു​ക​ള്‍ ന​ട​ത്തി​യി​ട്ടു​ള്ള​ത്. അ​തേ​സ​മ​യം, കൊ​വി​ഡ് എ​ത്ര​കാ​ലം തു​ട​രു​മെ​ന്നും ഇ​നി എ​ത്ര​മാ​ത്രം നാ​ശ​മു​ണ്ടാ​ക്കു​മെ​ന്നും ഏ​റ്റ​വും മോ​ശം കാ​ലം ക​ഴി​ഞ്ഞോ​യെ​ന്നു​മൊ​ക്കെ ആ​ര്‍ക്കും നി​ശ്ച​യ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ കൊ​വി​ഡ് അ​ന​ന്ത​ര റ​ബ​ര്‍ വി​പ​ണി​യു​ടെ സ്ഥി​തി പ്ര​വ​ചി​ക്കു​ക പ്ര​യാ​സ​മാ​ണെ​ന്നും വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു.

അ​മെ​രി​ക്ക​യും ചൈ​ന​യും യൂ​റോ​പ്പു​മാ​ണ് ലോ​ക​മാ​കെ​യു​ള്ള റ​ബ​ര്‍ ഉ​പ​ഭോ​ഗ​ത്തി​ന്‍റെ 57 ശ​ത​മാ​ന​വും ന​ട​ത്തു​ന്ന​ത്. മൂ​ന്നി​ട​ങ്ങ​ളെ​യും കൊ​വി​ഡ് രൂ​ക്ഷ​മാ​യി ബാ​ധി​ക്കു​ക​യും ചെ​യ്തു. ചൈ​ന സാ​ധാ​ര​ണ സ്ഥി​തി​യി​ലേ​ക്കു മ​ട​ങ്ങി​ത്തു​ട​ങ്ങി​യെ​ങ്കി​ലും മ​റ്റ് ര​ണ്ടി​ട​ങ്ങ​ളി​ലും കാ​ര്യ​ങ്ങ​ള്‍ ഇ​നി​യും അ​ത്ര മെ​ച്ച​മ​ല്ല. ഉ​പ​ഭോ​ഗ​ത്തി​ല്‍ നാ​ലാം സ്ഥാ​ന​മു​ള്ള ഇ​ന്ത്യ​യി​ലും കൊ​വി​ഡ് രൂ​ക്ഷം. ചൈ​ന​യി​ലെ റ​ബ​ര്‍ വ്യ​വ​സാ​യം പ്ര​വ​ര്‍ത്ത​ന​സ​ജ്ജ​മാ​യ​തു​കൊ​ണ്ടു മാ​ത്രം കാ​ര്യ​മി​ല്ല. അ​വ​രു​ടെ  റ​ബ​ര്‍ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ന​ല്ലൊ​രു ശ​ത​മാ​ന​വും  യൂ​റോ​പ്പി​ലേ​ക്കും അ​മെ​രി​ക്ക​യി​ലേ​ക്കു​മൊ​ക്കെ ക​യ​റ്റു​മ​തി ചെ​യ്യ​പ്പെ​ടു​ക​യാ​ണ്. ആ ​രാ​ജ്യ​ങ്ങ​ളി​ല്‍ സ്ഥി​തി സാ​ധാ​ര​ണ​ഗ​തി​യി​ലെ​ത്തി​യാ​ലേ ചൈ​നീ​സ് റ​ബ​ര്‍ വ്യ​വ​സാ​യ​ത്തി​ന് പൂ​ര്‍ണ ഉ​ത്പാ​ദ​ന​ത്തി​ലേ​ക്ക് നീ​ങ്ങാ​നാ​വൂ.


വാർത്തകൾ

Sign up for Newsletter



top