ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:06 June 2020
ന്യൂഡല്‍ഹി : സാംസങ് ഗാലക്സി എ 31 ഇന്ത്യയില്‍ എത്തിച്ചു.ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, ബെനോ, സാംസങ് ഇന്ത്യ ഇസ്റ്റോര്‍ എന്നിവയിലൂടെയും സാംസങ് ഓപ്പറ ഹൗസ് ഉള്‍പ്പെടെയുള്ള ഓഫ്ലൈന് റീട്ടെയിലര്‍മാര്‍ക്ക് പുറത്തും ഇത് ലഭ്യമാകും.
പുതിയ സ്മാര്‍ട് ഫോണില്‍ വാട്ടര്‍ ഡ്രോപ്പ്സ്റ്റൈല്‍ ഡിസ്പ്ലേ നോച്ചും ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണവുമുണ്ട്. 6 ജിബി വരെ റാമുള്ള ഈ ഫോണ്‍ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 10 പതിപ്പില്‍ പ്രവര്‍ത്തിക്കുന്നു. ഇന്‍ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, സ്റ്റോറേജ് വിപുലീകരണത്തിനുള്ള പിന്തുണ, വേഗത്തിലുള്ള ചാര്‍ജിങ് പിന്തുണ എന്നിവ ഈ മോഡലിന്റെ സവിശേഷതകളാണ്.
6 ജിബി റാം, 128 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് വേരിയന്റിനു 21,999 രൂപയാണ് വില. പ്രിസം ക്രഷ് ബ്ലാക്ക്, പ്രിസം ക്രഷ് ബ്ലൂ, പ്രിസം ക്രഷ് വൈറ്റ് കളര്‍ ഓപ്ഷനുകളിലാണ് ഫോണ്‍ വരുന്നത്. സാംസങ് ഗാലക്സി എ 31 ലെ ലോഞ്ച് ഓഫറുകളില്‍ സാംസങ് ഫിനാന്‍സ്, എന്‍ബിഎഫ്സി, ബാങ്കുകള്‍ എന്നിവയില്‍ നിന്നുള്ള ഇഎംഐ ഓഫറുകള്‍ ഉള്‍പ്പെടുന്നു.
ഡ്യുവല്‍ സിം (നാനോ), ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള യുഐ ഒഎസ്, 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി + (1,080ഃ2,400 പിക്സല്‍) ഇന്‍ഫിനിറ്റിയു ഡിസ്പ്ലേ, 6 ജിബി റാമിനൊപ്പം ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ പി 65 ടീഇ എന്നിവ പ്രധാന ഫീച്ചറുകളാണ്. എഫ് / 2.0 ലെന്‍സുള്ള 48 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും എഫ് / 2.2 അപ്പേര്‍ച്ചര്‍ ഉള്ള 8 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ഷൂട്ടറും ഉള്‍പ്പെടുന്ന ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണമുണ്ട്. എഫ് / 2.4 ലെന്‍സുള്ള 5 മെഗാപിക്സല്‍ ഡെപ്ത് സെന്‍സറും എഫ് / 2.4 മാക്രോ ലെന്‍സുള്ള 5 മെഗാപിക്സല്‍ സെന്‍സറും ക്യാമറ സജ്ജീകരണത്തിലുണ്ട്.
മൈക്രോ എസ്ഡി കാര്‍ഡ് വഴി (512 ജിബി വരെ) വികസിപ്പിക്കാവുന്ന 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് ഓപ്ഷനുകളാണ് സാംസങ് ഗാലക്സി എ 31 ന് ഉള്ളത്.