Published:10 June 2020
നടി അഞ്ജലി അമീറിന്റെ പുതിയ ഫോട്ടൊ ഷൂട്ട് ചിത്രങ്ങളിലാണിപ്പോൾ ഫാഷൻ പ്രേമികളുടെ കണ്ണ്. ചുവപ്പും പച്ചയും നിറത്തിലുള്ള ദാവണിയിൽ അതിമനോഹരിയായാണ് ഇത്തവണ താരമെത്തിയിരിക്കുന്നത്.
അഞ്ജലി തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. റിയാസ് കാന്തപുരമാണ് ചിത്രം പകർത്തിയിരിക്കുന്നത്. ഫോട്ടൊഷൂട്ടിന്റെ മേക്കിംഗ് വിഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.
മമ്മൂട്ടി ചിത്രമായ പേരൻപിലൂടെയാണ് അഞ്ജലി ശ്രദ്ധിക്കപ്പെടുന്നത്. ഇതിന് മുൻപ് ജീവിതത്തിൽ ഒരു കൂട്ടു വേണമെന്ന് പറഞ്ഞ് അഞ്ജലി പങ്കുവച്ച ഒരു കുറിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
capturing @riyas_kanthapuram meackup n hair @me
A post shared by Anjali ameer (@anjali_ameer___________) on