06
March 2021 - 1:56 pm IST

Download Our Mobile App

Kerala

blood

ഇന്ന് ലോക രക്തദാന ദിനം; ചലഞ്ചുമായി ഫ്രണ്ട്സ് ടു സപ്പോർട്ട് ആപ്

Published:14 June 2020

കേരളത്തില്‍ രക്തത്തിന്‍റെ ലഭ്യത കുറവ് നേരിടുന്ന ഈ സാഹചര്യത്തില്‍ ലോക രക്തദാന ദിനത്തോട് അനുബന്ധിച്ചു നടത്തുന്ന ഈ ചലഞ്ച് സന്നദ്ധ രക്ത ദാതാക്കളെ സമൂഹത്തിനു നല്‍കുക എന്നതാണ് ഉദ്ദേശിക്കുന്നത്.

യുവജനങ്ങളുടെ സംഘടനായ എക്‌സ്‌പെക്‌റ്റെഷന്‍ വാക്കേഴ്‌സും വേൾഡ്’സ് ലാർജസ്റ്റ് വോളണ്ടറി ബ്ലഡ് ഡോണേഴ്സ് ആപ്പായ ഫ്രണ്ട്സ് ടു സപ്പോർട്ടും ചേര്‍ന്നു ജൂണ്‍ 4 മുതല്‍ 14 വരെ ഒരു ബ്ലഡ് ചലഞ്ച് സംഘടിപ്പിച്ചിരുന്നു. കേരളത്തില്‍ രക്തത്തിന്‍റെ ലഭ്യത കുറവ് നേരിടുന്ന ഈ സാഹചര്യത്തില്‍ ലോക രക്തദാന ദിനത്തോട് അനുബന്ധിച്ചു നടത്തുന്ന ഈ ചലഞ്ച് സന്നദ്ധ രക്ത ദാതാക്കളെ സമൂഹത്തിനു നല്‍കുക എന്നതാണ് ഉദ്ദേശിക്കുന്നത്.

ഫ്രണ്ട്സ് ടു സപ്പോർട്ട് എന്ന ആപ്പില്‍ ഒരു സന്നദ്ധ രക്ത ദാതാവായി രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് തന്‍റെ സുഹൃത്തുക്കളെ വെല്ലുവിളിച്ചു രജിസ്റ്റര്‍ ചെയ്യിപ്പിക്കുകയും ചെയ്യുന്നതാണ് ചലഞ്ച്. ഈ ഒരു ശ്രമത്തിനു കൈത്താങ്ങായി കേരളത്തിലെ വിവിധ കോളെജ് എന്‍എസ്എസ് യൂണിറ്റുകളും പങ്കുചേര്‍ന്നിട്ടുണ്ട്.

യുവജനങ്ങള്‍ക്ക് രക്ത ദാനത്തിന്‍റെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കി കൊടുക്കാന്‍ ഈ ചലഞ്ച് കൊണ്ട് ഇവര്‍ക്ക് സാധിച്ചു. ഇടനിലക്കാര്‍ ഇല്ലാതെ രക്തം ലഭ്യമാക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. കേരളത്തില്‍ എല്ലാവര്‍ക്കും ഏതു സമയവും രക്തം ലഭിക്കണമെന്ന ഉദ്ദേശത്തോടെ തുടങ്ങിയ ഈ ചലഞ്ച്. 1000 ല്‍ അധികം സന്നദ്ധ രക്തദാതാക്കളെ ആണ് നല്‍കിയിരിക്കുന്നത്.

 


വാർത്തകൾ

Sign up for Newsletter



top