Published:14 June 2020
ന്യൂഡല്‍ഹി: റിയല്‍മി എക്സ് 3 സൂപ്പര്‍സൂം ഈ മാസം 26ന് ഇന്ത്യയില്‍ അവതരിപ്പിക്കും. 30,000 രൂപയില്‍ താഴെയാണ് വില പ്രതീക്ഷിക്കുന്നത്. യൂറോപ്പില്‍ ഇതേ ഫോണിന് ഇന്ത്യവില 41,000 രൂപയാണ്. ഇന്ത്യന്‍ ജനത വില പ്രധാനമായി കാണുന്നതിനാലാണ് വില കുറയ്ക്കുന്നത്.
നിലവില്‍ സ്നാപ്ഡ്രാഗണ്‍ 855 പ്ലസ് ചിപ്സെറ്റിലാണ് ഫോണിന്റെ പ്രവര്‍ത്തനം. എന്നാല്‍ വില കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ സ്നാപ്ഡ്രാഗണ്‍ 7 സീരീസ് ചിപ്സെറ്റാകും ഉപയോഗിക്കുകയെന്ന് അഭ്യൂഹങ്ങളുണ്ട്. 6.6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് എല്‍സിഡി ഡിസ്പ്ലേയോടൊപ്പം 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 64 മെഗാപിക്സല്‍ മെയിന്‍ സെന്‍സര്‍, എട്ട് മെഗാപിക്സല്‍ അള്‍ട്രാവൈഡ് സെന്‍സര്‍, എട്ട് മെഗാപിക്സല്‍ പെരിസ്കോപ്പ് സെന്‍സര്‍, രണ്ടു മെഗാപിക്സല്‍ മാക്രോ സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണമുണ്ട്. 60 എക്സ് ഡിജിറ്റല്‍ സൂം ക്യാമറയിലുണ്ടാകും. ഒപ്റ്റിക്കല്‍ സൂം അഞ്ച് എക്സ് ആയിരിക്കും. സെല്‍ഫികൾ ക്ലിക്ക് ചെയ്യുന്നതിന് രണ്ട് സെന്‍സറുകളുടെ സംയോജനവും ഉണ്ടാകും. 30 വാട്സ് ഫാസ്റ്റ് ചാര്‍ജിങ്ങോടു കൂടിയ 4,200 എംഎഎച്ച് ബാറ്ററിയാണ് റിയല്‍മി എക്സ് 3 സൂപ്പര്‍ സൂമില്‍ ഉണ്ടാകുക.