Published:15 June 2020
അടിപൊളി ഫോട്ടോഷൂട്ടുകള്‍ തുടരെ തുടരെ പങ്കുവച്ചു കൊണ്ടിരിക്കുകയാണ് അനുശ്രീ. ഇപ്പോഴിതാ വീണ്ടും കൈയടി നേടുകയാണ് അനുശ്രീ. മാസ് ലുക്കിലെത്തിയ ഫോട്ടോഷൂട്ടിലൂടെയാണ് അനുശ്രീ വീണ്ടും കൈയടി നേടുന്നത്. താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
കറുത്ത ഡ്രസ് ധരിച്ച്, കൂളിങ് ഗ്ലാസും വച്ച് മുണ്ടുടുത്താണ് അനുശ്രീ എത്തിയിരിക്കുന്നത്. നേരത്തേയും താരം മുണ്ടുടുത്ത ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ പിന്നിലായി തീ കൊണ്ട് തീര്‍ത്ത വളയവുമാകുമ്പോള് ചിത്രങ്ങള്‍ തീപ്പൊരിയായി മാറിയിരിക്കുകയാണ്. ചിത്രം കണ്ട ആരാധകരും പറയുന്നത് അത് തന്നെയാണ്. ഇത് തീപ്പൊരിയല്ല തീയാണെന്നാണ് അവര്‍ പറയുന്നത്.
ചിത്രത്തോടൊപ്പം മനോഹരമായ വാക്കുകളും അനുശ്രീ കുറിച്ചിട്ടുണ്ട്. സംശയത്തിന്റേയും പേടിയുടേയും തീ നിങ്ങളെ വലയം ചെയ്യുമ്പോള്‍ ഉള്ളിലുള്ള ഏറ്റവും ശക്തമായ കരുത്തോടെ അതിനെ നേരിടണമെന്ന് അനുശ്രീ പറയുന്നു. ആത്മാര്‍ത്ഥമായി, കരുത്തോടെ വെല്ലുവിളിയുടെ മുഖാമുഖം വരണം. അത് നിങ്ങള്‍ക്ക് പറക്കാനുള്ള ചിറകുകള് നല്‍കുമെന്നും അനുശ്രീ പറയുന്നു.