05
July 2020 - 9:42 pm IST

Download Our Mobile App

Flash News
Archives

Hollywood

oscar.jpg

ഓസ്കാർ പ്രഖ്യാപന ചടങ്ങ് രണ്ട് മാസത്തേക്ക് നീട്ടി

Published:16 June 2020

ഏപ്രില്‍ 25ലേക്കാണ് മാറ്റിയത്. 2021 മാര്‍ച്ച് 15ഓടെയായിരിക്കും നോമിനേഷനുകള്‍ പ്രഖ്യാപിക്കുന്നത്. ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്(ബാഫ്റ്റ) ചടങ്ങ് നടക്കുന്ന തീയതി ഏപ്രിൽ പതിനൊന്നിലേക്കും മാറ്റിയിട്ടുണ്ട്.

ലണ്ടൻ: കൊവിഡ് ഭീഷണി തുടരുന്ന സാഹചര്യത്തിൽ 2021 ഫെബ്രുവരി 28ന് നടക്കേണ്ട ഓസ്കർ പുരസ്‌കാരപ്രഖ്യാപന ചടങ്ങ് രണ്ടുമാസത്തേക്ക് നീട്ടിവെച്ചു.  ഏപ്രില്‍ 25ലേക്കാണ് മാറ്റിയത്. 2021 മാര്‍ച്ച് 15ഓടെയായിരിക്കും നോമിനേഷനുകള്‍ പ്രഖ്യാപിക്കുന്നത്. ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്(ബാഫ്റ്റ) ചടങ്ങ് നടക്കുന്ന തീയതി ഏപ്രിൽ പതിനൊന്നിലേക്കും മാറ്റിയിട്ടുണ്ട്.

കൊവിഡ് വ്യാപനത്തെത്തുടർന്ന് ചിത്രീകരണം നിർത്തിവച്ചിരിക്കുന്നതിനാൽ മിക്ക സിനിമകളും ഈ വർഷം അവസാനത്തോടെ മാത്രമേ റിലീസിന് സജ്ജമാകൂ. 1938ലെ പ്രളയ കാലത്തും 1968ല്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്‍റെ മരണത്തെ തുടര്‍ന്നും 1981ല്‍ അന്നത്തെ യുഎസ് പ്രസിഡന്‍റ് റോണള്‍ഡ് റീഗന്‍റെ മരണത്തെ തുടര്‍ന്നുമാണ് ഇതിനു മുൻപ് ഓസ്കർ പുരസ്കാരപ്രഖ്യാപനം മാറ്റിയിട്ടുള്ളത്. 

 


വാർത്തകൾ

Sign up for Newsletter



top