05
July 2020 - 10:47 pm IST

Download Our Mobile App

Flash News
Archives

Religious

hanuman1.jpg

കടൽ കടന്ന് ഹനുമാൻ ശിൽപ്പം; 25 അടി ഉയരമുള്ള പ്രതിമ ഇനി അമെരിക്കയിൽ

Published:18 June 2020

തെലങ്കാനയിലെ ക്ഷേത്ര ശിൽപ്പങ്ങൾ നിർമിക്കുന്ന ശിൽപ്പികൾ നിർമിച്ച ഈ ഹനുമാൻ ശിൽപ്പത്തെ അമെരിക്ക വരെയെത്തിക്കാൻ ഒരു ലക്ഷത്തോളം ഡോളറാണ് ചെലവ് വന്നത്. ഏകദേശം ഒരു വർഷമെടുത്താണ് ഈ ഹനുമാൻ ശിൽപ്പം നിർമിച്ചത്.

മുപ്പതിനായിരത്തോളം കിലോ ഭാരവും 25 അടി ഉയരവുമുള്ള ഒരൊറ്റ കൃഷ്ണശിലയിൽ കൊത്തിയെടുത്ത ഹനുമാന്‍റെ വിഗ്രഹം സ്ഥാപിച്ചു. എവിടെയാണെന്നോ അങ്ങ് അമെരിക്കയിൽ. അമെരിക്കയിലെ ചെറുപട്ടണമായ ഹോക്കെസിനിലാണ് അവിടുത്തെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രത്തിൽ ഹനുമാന്‍റെ ശിൽപ്പം സ്ഥാപിച്ചിരിക്കുന്നത്.

തെലങ്കാനയിലെ ക്ഷേത്ര ശിൽപ്പങ്ങൾ നിർമിക്കുന്ന ശിൽപ്പികൾ നിർമിച്ച ഈ ഹനുമാൻ ശിൽപ്പത്തെ അമെരിക്ക വരെയെത്തിക്കാൻ ഒരു ലക്ഷത്തോളം ഡോളറാണ് ചെലവ് വന്നത്. ഏകദേശം ഒരു വർഷമെടുത്താണ് ഈ ഹനുമാൻ ശിൽപ്പം നിർമിച്ചത്. ശിൽപ്പം സ്ഥാപിക്കുന്ന ചടങ്ങിന് ദ് ഹനുമാൻ പ്രൊജക്‌ട് എന്നാണ് ഇവിടെയുള്ളവർ നൽകിയിരിക്കുന്ന പേര്.

ഹൈദരാബാദിൽ നിന്നും കപ്പലിലാണ് ശിൽപ്പം അമെരിക്കയിലെ ന്യൂയോർക്കിൽ എത്തിയത്. ശേഷം പത്ത് ദിവസത്തോളമെടുത്തു പ്രതിമ അവിടെ സ്ഥാപിക്കാൻ. ബംഗളൂരു സ്വദേശിയായ നാഗ്‌രാജ് ഭട്ടരുടെ നേതൃത്വത്തിലാണ് വിഗ്രഹത്തിൽ പൂജകൾ ചെയ്തത്. കൊറോണ കാലമായതിനാൽ ചടങ്ങിൽ അധികം പേർ പങ്കെടുത്തില്ല. അമെരിക്കൻ സെനറ്റർ ക്രിസ് കൂൺസും മറ്റ് ഭരണാധികാരികളും ഇവിടം സന്ദർശിച്ചു. 


വാർത്തകൾ

Sign up for Newsletter



top