05
July 2020 - 10:10 pm IST

Download Our Mobile App

Flash News
Archives

Bollywood

Sushant Singh Rajput, Suicide Case, Bollywood News

സുശാന്ത് സിങ്ങിൻ്റെ മരണം: പൊലീസ് ഫോണ്‍കോളിനു പിന്നാലെ

Published:19 June 2020

മരണത്തിന് അടുത്ത ദിവസങ്ങളില്‍ സുശാന്തുമായി ഫോണില്‍ സംസാരിച്ചിരുന്ന ആളുകളെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുമെന്നാണ് സൂചന. സുശാന്തിന് ബോളിവുഡില്‍  ഒട്ടേറെ വെല്ലുവിളികളുണ്ടായിരുന്നെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഈ രീതിയില്‍ അന്വേഷിക്കുന്നത്. 

മുബൈ : നടന്‍ സുശാന്ത് സിങ്ങിന്റെ മരണം അന്വേഷിക്കുന്ന പൊലീസ് സംഘം ഫോണ്‍ കോള്‍  ശേഖരിച്ചു തുടങ്ങി. മരണത്തിന് അടുത്ത ദിവസങ്ങളില്‍ സുശാന്തുമായി ഫോണില്‍ സംസാരിച്ചിരുന്ന ആളുകളെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുമെന്നാണ് സൂചന. സുശാന്തിന് ബോളിവുഡില്‍  ഒട്ടേറെ വെല്ലുവിളികളുണ്ടായിരുന്നെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഈ രീതിയില്‍ അന്വേഷിക്കുന്നത്. ഇതിനിടെ ലോക്ഡൗണ്‍ സമയത്ത് സുശാന്തിനൊപ്പം ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന നടി റിയ ചക്രവര്‍ത്തിയെ മുംബൈ പൊലീസ് ചോദ്യം ചെയ്തു.   

 നടിയും സുശാന്തും തമ്മില്‍ വഴിക്കിട്ടിരുന്നുവെന്നും വഴക്കിനെ തുടര്‍ന്നാണ് താന്‍ അവിടെ നിന്ന് മടങ്ങിയതെന്നും റിയ പൊലീസിനോട് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. അതിനുശേഷം സുശാന്ത് ഇവരുമായി സംസാരിച്ചിരുന്നോ എന്നറിയുന്നതിനായി പൊലീസ് ഫോണ്‍ സോഷ്യല്‍ മീഡിയ സന്‌ുേശങ്ങള്‍ എന്നിവ പരിശോധിക്കുന്നുണ്ട്.

 ഇക്കഴിഞ്ഞ ഞായറാഴ്ചയാണ്, മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയില്‍ സുശാന്ത് സിങ് രാജ്പുതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷാദത്തിനൊപ്പം ബോളിവുഡിലെ ഒറ്റപ്പെടുത്തലും സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിനു കാരണമായെന്ന ആരോപണത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു.


വാർത്തകൾ

Sign up for Newsletter



top