21
September 2020 - 5:57 am IST

Download Our Mobile App

Others

Pinarayi Vijayan, Covid 19, Covid Negative Certificate, WMF

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന്റെ പേരിൽ പ്രവാസികളെ ദുരിതത്തിലാഴ്ത്തരുത് : വേൾഡ് മലയാളി ഫെഡറേഷൻ മുഖ്യമന്ത്രിക്ക് കത്തയച്ചു

Published:20 June 2020

ജോലി നഷ്ടപ്പെട്ട് കടുത്ത സാമ്പത്തിക ദുരിതം അനുഭവിക്കുന്നവരും, ഗർഭിണികളും, മറ്റുരോഗങ്ങളാൽ കഷ്ടപെടുന്നവരും, വിസ കാലാവധി കഴിഞ്ഞു നിൽക്കുന്നവരുമായ പ്രവാസികളെ എത്രയും പെട്ടെന്ന് കേരളത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള സത്വര നടപടികൾ കേരള സർക്കാർ എടുക്കേണ്ടതാണ്

വിയന്ന : ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ലിയു.എം.എഫ്) കേരള മുഖ്യമന്ത്രിക്ക് കത്തയച്ചു. 153  രാജ്യങ്ങളിൽ സാന്നിദ്ധ്യമുള്ള സംഘടനയാണ് ഡബ്ലിയു.എം.എഫ്. സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾ നേരിടുന്ന കടുത്ത പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചു കൊണ്ടാണ് ഗ്ലോബൽ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ, ഗ്ലോബൽ കോർഡിനേറ്റർ ഡോ.ജെ.രത്‌നകുമാർ എന്നിവർ ചേർന്ന് കത്തയച്ചത്.

ജോലി നഷ്ടപ്പെട്ട് കടുത്ത സാമ്പത്തിക ദുരിതം അനുഭവിക്കുന്നവരും, ഗർഭിണികളും, മറ്റുരോഗങ്ങളാൽ കഷ്ടപെടുന്നവരും, വിസ കാലാവധി കഴിഞ്ഞു നിൽക്കുന്നവരുമായ പ്രവാസികളെ എത്രയും പെട്ടെന്ന് കേരളത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള സത്വര നടപടികൾ കേരള സർക്കാർ എടുക്കേണ്ടതാണ്. ഭക്ഷണത്തിനും മരുന്നിനും കഷ്ടപ്പെടുന്ന പതിനായിരക്കണക്കിന് പ്രവാസികളുടെ പ്രശ്നങ്ങൾക്ക് നേരെ സർക്കാരിന്റെ സത്വര  ശ്രദ്ധ പതിയേണ്ടതാണ്. അല്ലാത്ത പക്ഷം വരും ദിവസങ്ങളിൽ പ്രവാസി ദുരന്തങ്ങൾ കൂടാൻ സാധ്യത ഏറെയാണ്. വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത നിയമങ്ങളെ മാനിച്ചു കൊണ്ട് റാപ്പിഡ് ടെസ്റ്റ്, ട്രൂനാറ്റ് ടെസ്റ്റ് മുതലായവ അംഗീകരിക്കപ്പെടാൻ ബന്ധപ്പെട്ട രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി കിട്ടാനുള്ള സാങ്കേതിക കാലതാമസം മുൻനിർത്തി, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന കേരള മന്ത്രിസഭാ തീരുമാനം ഉടൻ പുന പരിശോധിച്ച് പിൻവലിക്കണമെന്നുമാണ് കത്തിൽ അഭ്യർത്ഥിച്ചിരിക്കുന്നത്.

കൂടുതൽ വിമാനങ്ങൾ കേരളത്തിലേക്ക് യാത്ര നടത്തുവാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താനും കോവിഡ് മൂലം വിദേശങ്ങളിൽ വെച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് എത്രയും വേഗം ഒരു സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം. പ്രായോഗികമായി നടപ്പിലാക്കാൻ ബുദ്ധിമുട്ടുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന്റെ പേരിൽ പ്രവാസികളെ കൂടുതൽ ദുരിതത്തിലാഴ്ത്താതെ എത്രയും പെട്ടെന്ന് തീരുമാനം പിൻവലിക്കുമെന്ന ശുഭപ്രതീക്ഷയോടെയാണ് കത്തയച്ചിരിക്കുന്നത്.  


വാർത്തകൾ

Sign up for Newsletter



top