കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:21 June 2020
പത്തു വയസിന്റെ മെയ് വഴക്കവും, അൻപതു വയസിന്റെ പരിചയ സമ്പത്തുമായി യോഗാചാര്യ ബീന ഗോവാ, യോഗ ദിനത്തിൽ വിസ്മയമാകുന്നു. ഗോവയിലെ ഇൻകം ടാക്സ് ഓഫീസറായിരുന്ന ബീനാ കുമാരി വിരമിച്ചത് 2020 മെയ് മാസം അവസാനമായിരുന്നു. നൃത്തം, സംഗീതം, ഭാഷാ പഠനം എന്നിവയിൽ ചെറുപ്പും മുതൽ പ്രാഗത്ഭം ഉണ്ടായിരുന്ന ബീനാകുമാരി കോട്ടയം സ്വദേശിയാണെങ്കിലും, ഗോവയിലാണ് സ്ഥിര താമസം.
സർവ്വീസിൽ നിന്ന് കഴിഞ്ഞ മാസം വിരമിച്ചതിന് ശേഷം യോഗാ, മലയാള ഭാഷാ പഠനം എന്നിവക്ക് ഓൺ ലൈൻ ക്ലാസുകൾ നടത്തുന്നു. ലോകമെമ്പാടുനിന്നും ബീനയുടെ ക്ലാസുകളിൽ പങ്കെടുക്കുന്നവരിൽ വിദേശികളുമുണ്ട്. ഹ്രസ്വ ചിത്ര സംവിധായിക ചിപ്പി പുത്രിയാണ്. ഗോവാ പൊതു മാരമത്തു വകുപ്പ് എഞ്ചിനീയറായിരുന്ന സുരേഷ് ബാബുവാണ് ഭർത്താവ്.