21
September 2020 - 5:44 am IST

Download Our Mobile App

Yoga

yoga-police.jpg

അന്തരാഷ്ട്ര യോഗാ ദിനത്തിൽ യോഗ ചെയ്തു കുട്ടി പൊലീസ്

Published:21 June 2020

സീനിയർ എസ് പി സി കേഡറ്റ് ശ്രീശാന്തും അമ്മയും ചേർന്നു യോഗ ചെയ്തു യോഗദിനം ഉദ്ഘാടനം ചെയ്തു. തുടർന്ന് കേഡറ്റുകൾ യോഗ ചെയ്തു ചിത്രവും വിഡിയോയും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.

രാമമംഗലം: അന്തരാഷ്ട്ര യോഗ ദിനത്തിൽ വീടുകളിൽ കുടുംബത്തോടൊപ്പം യോഗ ചെയ്തു രാമമംഗലം ഹൈസ്‌കൂൾ കുട്ടി പൊലീസ്. മനുഷ്യ മനസ്സിന്‍റെയും ശരീരത്തിന്‍റെയും അനന്തമായ സാധ്യതകൾ പുറത്തു കൊണ്ടു വരുന്ന ഉദാത്തമായ ശാസ്ത്രമാണ് യോഗ.

ആയുർദിനം എന്ന പേരിലാണ് യോഗ ദിനം ആഘോഷിച്ചത്. കൊവിഡ് കാലത്ത് വീടുകളിൽ ഇരുന്നു കുടുംബത്തോടൊപ്പം സാമൂഹിക അകലം പാലിച്ചു യോഗ ചെയ്യുക എന്ന എസ് പി സി ഡയറക്ടറേറ്റിന്‍റെ നിർദേശം രാമമംഗലത്തെ കുട്ടി പൊലീസ് ഏറ്റെടുത്തു.

സീനിയർ എസ് പി സി കേഡറ്റ് ശ്രീശാന്തും അമ്മയും ചേർന്നു യോഗ ചെയ്തു യോഗദിനം ഉദ്ഘാടനം ചെയ്തു. തുടർന്ന് കേഡറ്റുകൾ യോഗ ചെയ്തു ചിത്രവും വിഡിയോയും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. പ്രവർത്തനങ്ങൾക്ക് ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ അനൂബ് ജോൺ, സ്മിത കെ വിജയൻ, ഡ്രിൽ ഇൻസ്ട്രുക്ടർ അഖിൽ എസ് എന്നിവർ നേതൃത്വം നൽകി.


വാർത്തകൾ

Sign up for Newsletter



top