Published:21 June 2020
ബോളിവുഡ് നടൻ ഇര്ഫാന് ഖാന്റെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട് ഭാര്യ സുതാപ സിക്ദര്‍. ഇത്തവണ താമരപ്പൂക്കളും ഇര്‍ഫാനും തമ്മിലുള്ള ബന്ധമാണ് സുതാപ പങ്കുവച്ചിരിക്കുന്നത്. വീട്ടിലെ കുളത്തിലെ താമരപ്പൂക്കള്‍ ഇര്‍ഫാനെ ഓര്‍മിക്കും എന്നാണ് സുതാപ കുറിച്ചിരിക്കുന്നത്.
ആ താമരപ്പൂക്കള്‍ നിങ്ങളെ ഓര്‍ക്കും ഇര്ഫാന്. കുപ്പിയില്‍ താമരപ്പൂക്കള്‍ വളര്‍ത്താനും അതിന് ഇവിടെയൊരു ഇടമൊരുക്കാനും നിങ്ങള്‍ കുറേ കഷ്ടപ്പെട്ടിരുന്നു - സുതാപ സിക്ദര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് മഴയെക്കുറിച്ചും അത് ഇര്‍ഫാനുമായി അവരെ എങ്ങനെ ബന്ധിപ്പിക്കുന്നുവെന്നും സുതാപ കുറിച്ചിരുന്നു.