05
July 2020 - 10:15 pm IST

Download Our Mobile App

Flash News
Archives

Analysis

Oneplus 8 pro

ബോ​യ്‌​കോ​ട്ട് ചൈ​ന വാ​ക്കു​ക​ളി​ല്‍ മാ​ത്ര​മോ?

Published:21 June 2020

ചൈ​നീ​സ് ക​മ്പ​നി​യാ​യ വ​ണ്‍പ്ല​സി​ന്‍റെ പ്ര​ധാ​ന​മോ​ഡ​ലാ​യ 8 പ്രോ​യ്ക്ക് ല​ഭി​ക്കു​ന്ന​ത് മി​ക​ച്ച പ്ര​തി​ക​ര​ണം. വ​ൺ​പ്ല​സ് 8 പ്രോ ​ആ​മ​സോ​ണി​ല്‍ അ​വ​ത​രി​പ്പി​ച്ച് മി​നി​റ്റു​ക​ള്‍ക്ക​ക​മാ​ണ് അ​ത് വി​റ്റു​തീ​ര്‍ന്ന​ത്.

കൊ​ച്ചി: ഒ​രു​വ​ശ​ത്ത് ചൈ​ന​യെ ബ​ഹി​ഷ്‌​ക​രി​ക്കു​ന്ന​തി​നു​ള്ള ആ​ഹ്വാ​ന​ങ്ങ​ള്‍ ന​ട​ക്കു​മ്പോ​ഴും ചൈ​നീ​സ് ക​മ്പ​നി​യാ​യ വ​ണ്‍പ്ല​സി​ന്‍റെ പ്ര​ധാ​ന​മോ​ഡ​ലാ​യ 8 പ്രോ​യ്ക്ക് ല​ഭി​ക്കു​ന്ന​ത് മി​ക​ച്ച പ്ര​തി​ക​ര​ണം. വ​ൺ​പ്ല​സ് 8 പ്രോ ​ആ​മ​സോ​ണി​ല്‍ അ​വ​ത​രി​പ്പി​ച്ച് മി​നി​റ്റു​ക​ള്‍ക്ക​ക​മാ​ണ് അ​ത് വി​റ്റു​തീ​ര്‍ന്ന​ത്. പി​ന്നീ​ട് വ​ന്ന ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഉ​ത്പ​ന്നം ല​ഭ്യ​മ​ല്ലാ​താ​യി. ക​മ്പ​നി പോ​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത ത​ര​ത്തി​ലു​ള്ള പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു ഈ ​മോ​ഡ​ലി​ന് ഇ​ന്ത്യ​യി​ല്‍ നി​ന്ന് ല​ഭി​ച്ച​ത്. ഈ​യി​ടെ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ വി​ല്‍പ്പ​ന​യെ ബാ​ധി​ച്ചി​ല്ലെ​ന്ന് സാ​രം.

ലോ​ക്ഡൗ​ണി​നെ തു​ട​ര്‍ന്നു​ള്ള സ​പ്ലൈ ചെ​യ്ന്‍ പ്ര​തി​സ​ന്ധി മൂ​ലം പ്ര​തീ​ക്ഷി​ച്ച​തി​നെ​ക്കാ​ള്‍ വൈ​കി​യാ​ണ് വ​ണ്‍പ്ല​സ് 8 പ്രോ ​വി​പ​ണി​യി​ലെ​ത്തി​യ​ത്. പ്രീ​മി​യം വി​ഭാ​ഗ​ത്തി​ല്‍ വി​ല്‍ക്കു​ന്ന സ്മാ​ര്‍ട്ട്‌​ഫോ​ണ്‍ ബ്രാ​ന്‍ഡ് എ​ന്ന നി​ല​യി​ല്‍ വ​ണ്‍പ്ല​സി​ന് രാ​ജ്യ​ത്ത് ആ​രാ​ധ​ക​രേ​റെ​യു​ണ്ട്. പ​ല​രും മാ​സ​ങ്ങ​ളാ​യി ഈ ​മോ​ഡ​ലി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

ത​ന്ത്രം മാ​റ്റാ​ന്‍ ചൈ​നീ​സ് ക​മ്പ​നി​ക​ള്‍
ചി​ല ചൈ​നീ​സ് സ്മാ​ര്‍ട്ട്‌​ഫോ​ണ്‍ നി​ര്‍മാ​താ​ക്ക​ള്‍ ത​ന്ത്ര​പ​ര​മാ​യി ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ ബ്രാ​ന്‍ഡാ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്നു​ണ്ട്. വി​വോ ഇ​ന്ത്യ ഇ​പ്പോ​ള്‍ത്ത​ന്നെ "മെ​യ്ഡ് ഇ​ന്‍ ഇ​ന്ത്യ' എ​ന്ന പേ​രി​ല്‍ സ്മാ​ര്‍ട്ട്‌​ഫോ​ണു​ക​ള്‍ ഇ​ന്ത്യ​യി​ല്‍ ഇ​റ​ക്കു​ന്നു​ണ്ട്. ഇ​പ്പോ​ഴ​ത്തെ പ്ര​ശ്‌​ന​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ബ്രാ​ന്‍ഡാ​യ മൈ​ക്രോ​മാ​ക്‌​സ് തി​രി​ച്ചു​വ​ര​വി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. 10,000 രൂ​പ​യ്ക്ക് താ​ഴെ​യു​ള്ള മൂ​ന്ന് പു​തി​യ ബ​ജ​റ്റ് സ്മാ​ര്‍ട്ട്‌​ഫോ​ണു​ക​ളാ​ണ് ഇ​വ​ര്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top