26
January 2021 - 6:30 pm IST

Download Our Mobile App

Kollywood

nayanthara-covid

കൊവിഡ് സ്ഥിരീകരിച്ചെന്ന വാർത്തയോട് പ്രതികരിച്ച് നയനും വിഘ്നേശും; വിഡിയോ വൈറൽ

Published:22 June 2020

ഇൻസ്റ്റഗ്രാമിലൂടെ വ്യത്യസ്തമായ രീതിയിലാണ് വിഘ്നേശും നയൻസും എത്തിയിരിക്കുന്നത്. ഇരുവരുടെയും തമാശ വിഡിയോ ഇപ്പോൾ വൈറലാകുകയാണ്.

കൊവിഡ് സ്ഥിരീകരിച്ചുവെന്ന വാർത്തകളോട് പ്രതികരിച്ച് തെന്നിന്ത്യൻ നടി നയൻതാരയും വിഘ്നേശ് ശിവനും. ഇൻസ്റ്റഗ്രാമിലൂടെ വ്യത്യസ്തമായ രീതിയിലാണ് വിഘ്നേശും നയൻസും എത്തിയിരിക്കുന്നത്. ഇരുവരുടെയും തമാശ വിഡിയോ ഇപ്പോൾ വൈറലാകുകയാണ്. ഞങ്ങൾക്ക് ചുറ്റുമുള്ള വാർത്തകളെ ഞങ്ങൾ ഇങ്ങനെയാണ് കാണുന്നത്.

മാധ്യമങ്ങളും സോഷ്യൽ മീഡിയും ഭാവനയിലൂടെ മെനഞ്ഞെടുത്ത കൊറോണ വാർത്തകളോട്... ഞങ്ങൾ സന്തുഷ്ടരാണ്. ആരോഗ്യത്തോടെ ഇരിക്കുന്നു. നിങ്ങളുടെ ഇത്തരം തമാശകൾ കണ്ടിരിക്കാനുള്ള കരുത്തും സന്തോഷവും ദൈവം സഹായിച്ച് ഞങ്ങൾക്കുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ- വിഘ്നേശ് കുറിച്ചു.

നയൻതാരയ്ക്കും വിഘ്നേശിനും കൊവിഡ് സ്ഥിരീകരിച്ചുവെന്ന തരത്തിൽ ചില തമിഴ് പത്രങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇത് വ്യാജ വാർത്തയാണെന്ന് ഇരുവരുടെയും അടുത്തവൃത്തങ്ങൾ അറിയിച്ചിരുന്നു. കാതു വാക്കുല രണ്ടു കാതൽ എന്ന പുതിയ ചിത്രത്തിന്‍റെ തിരക്കഥയുടെ പണിപ്പുരയിലാണിപ്പോൾ വിഘ്നേശ്.


വാർത്തകൾ

Sign up for Newsletter



top