05
July 2020 - 10:38 pm IST

Download Our Mobile App

Flash News
Archives

Other news

WWE, Undertaker, The Last Ride

അണ്ടർടേക്കർ വിരമിച്ചു

Published:23 June 2020

റി​ങി​ലേ​ക്കു ഇ​നി​യൊ​രി​ക്ക​ലും മ​ട​ങ്ങി​വ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും ക​രി​യ​റി​ലെ അ​വ​സാ​ന​ത്തെ മ​ത്സ​ര​മാ​ണ് ദി ​ലാ​സ്റ്റ് റൈ​ഡി​ല്‍ താ​ന്‍ ന‌​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. അ​ണ്ട​ര്‍ടേ​ക്ക​റു​ടെ വി​ര​മി​ക്ക​ല്‍ ഡ​ബ്യു​ഡ​ബ്ല്യു​ഇ​യും ത​ങ്ങ​ളു​ടെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലൂ​ടെ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.1990ലാ​ണ് ദി ​അ​ണ്ട​ര്‍ടേ​ക്ക​ര്‍ ഡ​ബ്ല്യു​ഡ​ബ്ല്യു​ഇ​യി​ല്‍ ചേ​ര്‍ന്ന​ത്

ന്യൂ​യോ​ര്‍ക്ക്: ബോ​ക്സി​ങ് റി​ങ്ങി​ല്‍ ഇ​ടി​യു​ടെ പ്ര​ക​മ്പ​നം തീ​ർ​ത്ത ആ​രാ​ധ​ക​രു​ടെ സൂ​പ്പ​ര്‍ ഹീ​റോ ദി  ​അ​ണ്ട​ര്‍ടേ​ക്ക​ര്‍ ഡ​ബ്ല്യു​ഡ​ബ്ല്യു​ഇ​യി​ല്‍ നി​ന്നും വി​ര​മി​ച്ചു. റി​ങി​ലേ​ക്കു ഇ​നി​യൊ​രി​ക്ക​ലും മ​ട​ങ്ങി​വ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും ക​രി​യ​റി​ലെ അ​വ​സാ​ന​ത്തെ മ​ത്സ​ര​മാ​ണ് ദി ​ലാ​സ്റ്റ് റൈ​ഡി​ല്‍ താ​ന്‍ ന‌​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. അ​ണ്ട​ര്‍ടേ​ക്ക​റു​ടെ വി​ര​മി​ക്ക​ല്‍ ഡ​ബ്യു​ഡ​ബ്ല്യു​ഇ​യും ത​ങ്ങ​ളു​ടെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലൂ​ടെ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.1990ലാ​ണ് ദി ​അ​ണ്ട​ര്‍ടേ​ക്ക​ര്‍ ഡ​ബ്ല്യു​ഡ​ബ്ല്യു​ഇ​യി​ല്‍ ചേ​ര്‍ന്ന​ത്. ഇ​തേ വ​ര്‍ഷം ന​വം​ബ​റി​ല്‍ അ​ദ്ദേ​ഹം ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​റ​ങ്ങു​ക​യും ചെ​യ്തു. ക​രി​യ​റി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ഡ​ബ്ല്യു​ഡ​ബ്ല്യു​ഇ​യി​ലെ സൂ​പ്പ​ര്‍ താ​ര പ​ദ​വി​യി​ലേ​ക്കു​യ​രാ​ന്‍ ദി ​അ​ണ്ട​ര്‍ടേ​ക്ക​ര്‍ക്കു സാ​ധി​ച്ചു. നി​ര​വ​ധി കി​രീ​ട​പ്പോ​രാ​ട്ട​ങ്ങ​ളി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു. 

ഏ​ഴു ത​വ​ണ ലോ​ക ചാം​പ്യ​നാ​യി​ട്ടു​ള്ള ദി ​അ​ണ്ട​ര്‍ടേ​ക്ക​ര്‍ ആ​റു ത​വ​ണ ടീ​മി​നൊ​പ്പ​വും കി​രീ​ട​വി​ജ​യ​ത്തി​ല്‍ പ​ങ്കാ​ളി​യാ​യി. കൂ​ടാ​തെ ഒ​രു ത​വ​ണ റോ​യ​ല്‍ റം​ബി​ള്‍ വി​ന്ന​റാ​യും (2007) 12 ത​വ​ണ സ്ലാ​മി അ​വാ​ര്‍ഡ് ജേ​താ​വാ​യും അ​ദ്ദേ​ഹം തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.ക​രി​യ​റി​ലെ ഏ​റ്റ​വും ഉ​ചി​ത​മാ​യ സ​മ​യ​ത്താ​ണ് താ​ന്‍ നി​ര്‍ത്തു​ന്ന​തെ​ന്ന് ദി ​അ​ണ്ട​ര്‍ടേ​ക്ക​ര്‍ പ്ര​തി​ക​രി​ച്ചു. ഡ​ബ്ല്യു​ഡ​ബ്ല്യു​യി​ലേ​ക്കു ഇ​നി​യൊ​രു തി​രി​ച്ചു​വ​ര​വു​ണ്ടാ​വു​മോ​യെ​ന്ന് കാ​ലം തെ​ളി​യി​ക്കും. ക​രി​യ​റി​ന്‍റെ ഈ ​സ​മ​യ​ത്ത് ഇ​നി​യൊ​രി​ക്ക​ല്‍ക്കൂ​ടി റി​ങി​ല്‍ ഇ​റ​ങ്ങാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും 55 കാ​ര​നാ​യ ദി ​അ​ണ്ട​ര്‍ടേ​ക്ക​ര്‍ വ്യ​ക്ത​മാ​ക്കി. ഡെ​ഡ്മാ​നെ​ന്ന് ആ​രാ​ധ​ക​ര്‍ വി​ശേ​ഷി​പ്പി​ക്കു​ന്ന അ​ണ്ട​ര്‍ടേ​ക്ക​റു​ടെ യ​ഥാ​ര്‍ഥ പേ​ര് മാ​ര്‍ക്ക് വി​ല്യം‍ ക​ലാ​വെ​യെ​ന്നാ​ണ്.ഡ​ബ്ല്യു​ഡ​ബ്ല്യു​ഇ​യി​ലെ എ​ക്കാ​ല​ത്തെ​യും വ​ലി​യ സൂ​പ്പ​ര്‍ താ​ര​ങ്ങ​ളു​ടെ നി​ര​യി​ലാ​ണ് ദി ​അ​ണ്ട​ര്‍ടേ​ക്ക​റു​ടെ സ്ഥാ​നം.

റെ​സ്ല്‍മാ​നി​യ​യി​ലെ ത​ക​ര്‍പ്പ​ന്‍ പ്ര​ക​ട​ന​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​രാ​ധ​ക​രു​ടെ പ്രി​യ​ങ്ക​ര​നാ​ക്കി മാ​റ്റി​യ​ത്. റെ​സ്ല്‍മാ​നി​യ​യി​ല്‍ തു​ട​ര്‍ച്ച​യാ​യി 21 മ​ല്‍സ​ര​ങ്ങ​ളി​ല്‍ അ​ണ്ട​ര്‍ടേ​ക്ക​ര്‍ ജ​യി​ച്ചി​ട്ടു​ണ്ട്. റെ​സ്ല്‍മാ​നി​യ 30ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​പ​രാ​ജി​ത കു​തി​പ്പ് അ​വ​സാ​നി​ച്ച​ത്. അ​ന്നു ബ്രോ​ക്ക് ലെ​സ്‌​ന​ര്‍ അ​ണ്ട​ര്‍ടേ​ക്ക​റി​നെ ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് തി​രി​ച്ചു​വ​ന്ന ശേ​ഷം അ​ഞ്ച് റെ​സ്ല്‍മാ​നി​യ മ​ല്‍സ​ര​ങ്ങ​ളി​ല്‍ കൂ​ടി അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തു.റെ​സ്ല്‍മാ​നി​യ 33ല്‍ ​റോ​മ​ന്‍ റെ​യ്‌​ന്‌​സി നോ​ടും അ​ണ്ട​ര്‍ടേ​ക്ക​ര്‍ക്കു തോ​ല്‍വി നേ​രി​ട്ടു. 2018ല്‍ ​സൂ​പ്പ​ര്‍ താ​രം ജോ​ണ്‍ സീ​ന​യെ വെ​റും മൂ​ന്നു മി​നി​റ്റ് കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ഇ​ടി​ച്ചി​ട്ട​ത്.

റെ​സ്ല്‍മാ​നി​യ 35ല്‍ ​മ​ല്‍സ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും തൊ​ട്ട​ടു​ത്ത സീ​സ​ണി​ല്‍ അ​ണ്ട​ര്‍ടേ​ക്ക​ര്‍ റി​ങി​ല്‍ തി​രി​ച്ചെ​ത്തി. ഈ ​വ​ര്‍ഷം എ​ജെ സ്‌​റ്റൈ​ല്‍സി​നെ​തി​രേ ആ​രാ​ധ​ക​ര്‍ ഉ​റ്റു​നോ​ക്കി​യ ബോ​ണി​യാ​ര്‍ഡ് മ​ല്‍സ​ര​ത്തി​ലാ​ണ് അ​ണ്ട​ര്‍ടേ​ക്ക​ര്‍ അ​വ​സാ​ന​മാ​യി മാ​റ്റു​ര​ച്ച​ത്. നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ള്ള അ​ണ്ട​ര്‍ടേ​ക്ക​ര്‍ അ​ക്ഷ​യ് കു​മാ​ര്‍ നാ​യ​ക​നാ​യ ഖി​ലാ​ഡി​യോം കാ ​ഖി​ലാ​ഡി​യെ​ന്ന ബോ​ളി​വു​ഡ് സി​നി​മ​യി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ചി​ത്രം വ​ലി​യ ഹി​റ്റാ​യി​രു​ന്നു. അ​ക്ഷ​യ്കു​മാ​റി​ന്‍റെ വി​ല്ല​നാ​യാ​യി​രു​ന്നു അ​ണ്ട​ർ​ടേ​ക്ക​റു​ടെ വ​ര​വ്. 


വാർത്തകൾ

Sign up for Newsletter



top