Published:23 June 2020
ചേരുവകള്‍
വലുതായി മുറിച്ച നെയ്മീന് -അര കിലോ, വറ്റല്‍മുളക് - 6 എണ്ണം, കറിവേപ്പില -2 തണ്ട്, കുടംപുളി വെള്ളം - ആവശ്യത്തിന്, നീളത്തില്‍ അരിഞ്ഞ മുരിങ്ങക്ക - 2 എണ്ണം, മല്ലിപ്പൊടി -1 ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി -1 നുള്ള് , ഉലുവാപ്പൊടി -1 നുള്ള്, മുളകുപൊടി -1 ടേബിള്‍ സ്പൂണ്‍, പച്ചമുളക് -3 എണ്ണം, തേങ്ങാപ്പാല്‍ -2 കപ്പ്, കടുക് - 1/4 ടീസ്പൂൺ, ഉപ്പ് - ആവശ്യത്തിന്, എണ്ണ - 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
രണ്ട് ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് കടുകിട്ട് പൊട്ടിക്കുക. വറ്റല്‍മുളക് രണ്ടായി മുറിച്ചിടുക. ശേഷം കറിവേപ്പിലയും പച്ചമുളകും മുരിങ്ങക്കയും ഇട്ടു വഴറ്റുക. മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഉലുവാപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് വഴറ്റിക്കഴിയുമ്പോള്‍ മീന്‍ ഇട്ടു രണ്ട് കപ്പ് വെള്ളവും ഉപ്പും കുടുംപുളി വെള്ളവും ചേര്‍ത്ത് വറ്റിക്കുക. വറ്റാന്‍ തുടങ്ങുമ്പോള്‍ തേങ്ങാപ്പാല്‍ ചേർക്കുക. തിള വരുമ്പോൾ വാങ്ങിവയ്ക്കുക.