21
September 2020 - 5:30 am IST

Download Our Mobile App

Americas

USA, Visa, Green Card, Covid 19

കുടിയേറ്റത്തിന് കൂടുതല്‍ നിയന്ത്രണങ്ങളുമായി യുഎസ്; ഗ്രീന്‍ കാര്‍ഡും വിസയും തത്കാലം ഇല്ല

Published:23 June 2020

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് താത്കാലികമായാണെങ്കിലും പൂര്‍ണമായി തടസപ്പെടുത്തുന്ന തരത്തിലുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. നിലവില്‍ യു.എസില്‍ ജോലിചെയ്യുന്ന വിദേശികളെ ഇത് ബാധിക്കില്ലെങ്കിലും പുതിയതായി കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീരുമാനം കടുത്ത തിരിച്ചടിയാണ്.

വാഷിങ്ടണ്‍: പുതിയതായി രാജ്യത്തെത്തിയ വിദേശ കുടിയേറ്റക്കാര്‍ക്ക് ഈ വര്‍ഷം ഇനി ഗ്രീന്‍ കാര്‍ഡുകള്‍ നല്‍കേണ്ടതില്ലെന്ന് യുഎസ് സര്‍ക്കാര്‍ തീരുമാനിച്ചു. എച്ച് 1 ബി, എച്ച് 4 എച്ച്.1 ബി വിസകളും അനുവദിക്കുന്നത് നിര്‍ത്തിവയ്ക്കാനാണ് തീരുമാനം.

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് താത്കാലികമായാണെങ്കിലും പൂര്‍ണമായി തടസപ്പെടുത്തുന്ന തരത്തിലുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. നിലവില്‍ യു.എസില്‍ ജോലിചെയ്യുന്ന വിദേശികളെ ഇത് ബാധിക്കില്ലെങ്കിലും പുതിയതായി കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീരുമാനം കടുത്ത തിരിച്ചടിയാണ്.

എച്ച് 1 ബി വിസ സമ്പ്രദായം പരിഷ്‌കരിക്കാനും മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റത്തിനും ട്രംപ് നിര്‍ദേശം നല്‍കിയതിന്റെ തുടര്‍ച്ചയാണ് തൊഴില്‍ വിസകള്‍ ഈ വര്‍ഷാവസാനം വരെ നിര്‍ത്തിവെക്കാനുള്ള ഉത്തരവ്.  വിദ്യാര്‍ഥി, തൊഴില്‍, സാസ്‌കാരിക വിനിമയ പരിപാടികളുെട ഭാഗമായുള്ള ജെ വീസകളും തത്കാലം അനുവദിക്കില്ല. ഗ്രീന്‍ കാര്‍ഡ് ഉടമകളുടെ ജീവിതപങ്കാളിക്ക് വിസ നല്‍കുന്നതും നിര്‍ത്തലാക്കിയിട്ടുണ്ട്. സ്ഥലം മാറ്റം വഴി ബഹുരാഷ്ട്ര കമ്പനികള്‍ വിദേശികളെ ജോലിക്കെത്തിച്ചിരുന്ന രീതിക്കും ഇനി അനുമതി ലഭിക്കില്ല. തദ്ദേശീയര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ ശ്രമം.


വാർത്തകൾ

Sign up for Newsletter



top