11
July 2020 - 11:38 pm IST

Download Our Mobile App

Travel

Sathram Idukki, Travel Story

കോടമഞ്ഞുമൂടിയ സത്രം

Published:23 June 2020

ഇടുക്കി ജില്ലയിലെ പെരിയാറിനു സമീപമുള്ള ഫോറസ്റ്റ് ബോര്‍ഡർ. പെരിയാർ കടുവ സംരക്ഷണ മേഖലയുടെ പരിധിയിൽ വണ്ടിപ്പെരിയാറിൽ നിന്നും ഗവിയിലേക്ക് പോകുന്ന വഴി, കുമളിയിൽ നിന്ന് 24 കിലോമീറ്റർ. അ

കോടമഞ്ഞാല്‍ മൂടപ്പെട്ട അതിമനോഹരമായ ഒരിടം. ഭാഗ്യമുണ്ടെങ്കിൽ വനൃമൃഗങ്ങളെ അടുത്തുകാണാം. അതിനെല്ലാം പുറമെ അങ്ങേയറ്റം നല്ലൊരു ഓഫ്‌ റോഡ്‌ ഫീൽ, "സത്രം'.... ഇടുക്കി ജില്ലയിലെ പെരിയാറിനു സമീപമുള്ള ഫോറസ്റ്റ് ബോര്‍ഡർ. പെരിയാർ കടുവ സംരക്ഷണ മേഖലയുടെ പരിധിയിൽ വണ്ടിപ്പെരിയാറിൽ നിന്നും ഗവിയിലേക്ക് പോകുന്ന വഴി, കുമളിയിൽ നിന്ന് 24 കിലോമീറ്റർ. അവിടെ സഞ്ചാരികളെ കാത്തിരിക്കുന്നതോ, അതിമനോഹരമായ മൂന്ന് വ്യൂ പോയിന്‍റുകൾ. ഓഫ് റോഡ് യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി തെരഞ്ഞെടുക്കാവുന്ന ഒരു റൂട്ട്.

യാത്രയുടെ തുടക്കം മുതൽ അവസാനം വരെ പച്ച നിറമണിഞ്ഞ മലനിരകളും കൂനിക്കൂടിയിരിക്കുന്ന തേയിലത്തോട്ടങ്ങളും കാണാം. വീതി കുറഞ്ഞ, പൊട്ടിത്തുടങ്ങിയ റോഡ് കടന്ന് ചെല്ലുന്നത് ഒരു പുൽമേട്ടിലേക്കാണ്. മൺപാതയ്ക്ക് ഇരുവശവും കാറ്റിൽ തലയാട്ടിക്കൊണ്ട് പുൽനാമ്പുകളുണ്ട്. ദൂരെ നീലാകാശം പശ്ചാത്തലമായി ചിത്രം വരച്ചപോലെ മലനിരകൾ... സത്രത്തിലേക്കുള്ള യഥാർഥ ഓഫ് റോഡ് യാത്ര തുടങ്ങുന്നത് ഇവിടെ നിന്നാണ്. യാത്ര അവസാനിക്കുന്നതോ ആദ്യത്തെ വ്യൂ പോയിന്‍റിലും. കോടമഞ്ഞും മൊട്ടക്കുന്നുകൾക്കുമേൽ സൂര്യപ്രകാശം തീർക്കുന്ന മായാജാലവും സമന്വയിപ്പിച്ച മനോഹരമായ ദൃശ്യമാണ് ആദ്യത്തെ വ്യൂപോയിന്‍റ്. അങ്ങിങ്ങായി ചില നിർമാണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ആന, കാട്ടുപോത്ത്, കരടി മുതലായ മൃഗങ്ങളെ കാണാൻ സാധിക്കും എന്നതാണ് ഇവിടുത്തെ പ്രത്യേകത. സഞ്ചാരികളെ കാത്ത് ചെറിയ ചായക്കടകളും പെട്ടിക്കടകളും ഇവിടെയുണ്ട്.

രണ്ടാമത്തെ വ്യൂ പോയിന്‍റിലേക്കുള്ള വഴിയാണ് ശരിക്കും ഓഫ് റോഡ് ഫീൽ നൽകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. പോകുന്ന വഴിയിൽ അങ്ങിങ്ങായി ചെറിയ വീടുകളുണ്ട്. ഏലം, കുരുമുളക്, കാപ്പി തുടങ്ങിയ കൃഷികളും ഇവിടെയുണ്ട്. മൊട്ടക്കുന്നുകൾക്കു മേൽ മഞ്ഞിറങ്ങി വരുന്ന മനോഹരമായ കാഴ്ചയാണ് രണ്ടാമത്തെ വ്യൂ പോയിന്‍റ് സമ്മാനിക്കുന്നത്. അകലെ മലകൾക്കിടയിലൂടെ ഒഴുകിവരുന്ന ചെറിയ നീർച്ചാലുകൾ, മലകൾക്കിടയിലുള്ള നിബിഡവനം എന്നിവയാണ് പ്രധാന കാഴ്ചകൾ.

മൂന്നാമത്തെ വ്യൂ പോയിന്‍റിലേക്കുള്ള വഴി അധികവും പാറകൾക്കു മുകളിലൂടെയാണ്. പാറകൾക്കുമേൽ ചെറിയ ചാലുകളും കാണാം. വഴിനീളെ തേയിലത്തോട്ടങ്ങളുടെ ദൂരക്കാഴ്ചയും മലനിരകളും ചെറുചോലകളുമുണ്ട്. കുത്തനെയുള്ള കയറ്റം കയറിച്ചെന്നാൽ അവസാനത്തെ വ്യൂ പോയിന്‍റെത്തി. പച്ചവിരിച്ച മൊട്ടക്കുന്നുകളും, തെളിഞ്ഞ ആകാശവും ഒപ്പം ചെറിയ മഞ്ഞും.

വിദേശ സഞ്ചാരികളടക്കം എത്തുന്ന പ്രദേശമാണെങ്കിലും പറയത്തക്ക സൗകര്യങ്ങളൊന്നും ഇവിടെയില്ല. ആകെയുള്ളത് നാട്ടുകാർ നടത്തുന്ന ചെറിയ പെട്ടികടകൾ മാത്രം. പോകുന്ന വഴികളിൽ സൂചനാ ബോർഡുകൾ ഒന്നും തന്നെ ഇല്ലാത്തതുകൊണ്ട് വഴി തെറ്റാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ "ചോദിച്ച് ചോദിച്ച് ' പോകുന്നതാണ് ഉചിതം. അല്ലെങ്കിൽ സഫാരിക്കുള്ള ജീപ്പുണ്ട്, അതും ആശ്രയിക്കാവുന്നതാണ്. തേക്കടിയിൽ നിന്നും രണ്ട് ജീപ്പ്‌ സർവീസുണ്ട്. ഒന്നര മണിക്കൂറിന്‍റെയും മൂന്ന് മണിക്കൂറിന്‍റെയും പാക്കെജുകൾക്ക് യഥാക്രമം 1500-4000 രൂപയാകും. 


വാർത്തകൾ

Sign up for Newsletter



top